പുൽപ്പള്ളി സി.എച്ച്സിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണം: മർച്ചന്റ് അസോസിയേഷൻ.

പുൽപ്പള്ളി സി.എച്ച്.സി.യിലെ ഡോക്ടർമാരുടെ അപര്യാപ്തതയ്ക്ക് അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. അഞ്ഞൂറിലധികം രോഗികൾ ദിവസേന എത്തുന്ന പുൽപ്പള്ളി കമ്മ്യൂണിറ്റി സെന്ററിൽ കേവലം ഒന്നോ രണ്ടോ ഡോക്ടർമാരാണ് സാധാരണയായി ഉണ്ടാകുന്നത്.പുൽപ്പള്ളി – മുള്ളൻകൊള്ളി പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയമായ ഈ ആശുപത്രിയിൽ നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് ഡോക്ടറെ കാണാൻ സാധിക്കാതെ മടങ്ങി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഒ.പി.ഇല്ലായിരുന്നുവെന്ന് മാത്രമല്ല,ഉച്ചവരെ ഒരേയൊരു ഡോക്ടർ മാത്രം 150 രോഗികളെ പരിശോധിക്കുകയും ബാക്കി…

Read More

    ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ; സ്ഥാനാർഥികൾ 3164

    കൽപറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 23 പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ആകെ 3164 സ്ഥാനാർഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനക്ക് ശേഷം സ്വീകരിച്ചത്. സ്ഥാനാർഥികളിൽ 1491 പേർ പുരുഷന്മാരും 1673 പേർ സ്ത്രീകളുമാണ്. സൂക്ഷ്മ പരിശോധനയിൽ ജില്ലയിൽ ആകെ 80 പത്രികകൾ തള്ളി. പുരുഷ സ്ഥാനാർഥികൾ നൽകിയ…

    Read More

      ഇന്ത്യയുടെ അതിഥിയായി വന്ന ഇറാൻ പടക്കപ്പൽ തകർത്തു; കേന്ദ്രത്തിന്റെ നിശബ്ദതക്കെതിരെ പ്രതിഷേധം ശക്തം

      ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ പടക്കപ്പൽ അമേരിക്കൻ അന്തർവാഹിനിയാണ് ആക്രമണത്തിൽ തകർന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന് സമീപം നടന്ന ഈ ദൗർഭാഗ്യകരമായ ആക്രമണത്തിൽ 87 ഇറാനിയൻ നാവികരും കൊല്ലപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അന്തർവാഹിനി ആക്രമണം നടത്തുന്നതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.   ഇന്ത്യ ക്ഷണിച്ചുവരുത്തിയ അതിഥികൾ മടക്കയാത്രയിൽ കൊല്ലപ്പെട്ടിട്ടും സംഭവത്തെ അപലപിക്കാനോ ഔദ്യോഗികമായി പ്രതികരിക്കാനോ നരേന്ദ്ര മോദി സർക്കാർ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്….

      Read More

        കൂരമാനിനെ വെടിവെച്ച കേസിൽ ഒളിവിലാരുന്ന പ്രതി പിടിയിൽ

        വരയാൽ: ചിറക്കര തവിഞ്ഞാൽ എസ്റ്റേറ്റ് – സർക്കാർ വനത്തിൽ അനധികൃതമായി പ്രവേശിച്ച് കൂരമാനിനെ വെടിവെച്ച കേസിൽ ഒളിവിലാരുന്ന പ്രതിയെ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ പിടികൂടി. കൃഷ്ണകുമാർ S/o കീരൻ പാലോട്ട് പുത്തൻമറ്റത്തിൽ – നെയാണ് വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.വി. രാജഗോപാലനും സംഘവും പിടികൂടി. 2025 മാർച്ച് 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റ് രണ്ട് പ്രതികളെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു.

        Read More

          സ്വീപ്: സജന സജീവന്റെ ബാറ്റിങിൽ ആവേശമായി സൗഹൃദ ക്രിക്കറ്റ്‌ മത്സരം

          സ്വീപിന്റെ ആഭിമുഖ്യത്തിൽ പനമരത്ത് നടത്തിയ സൗഹൃദ ക്രിക്കറ്റ്‌ മത്സരം ഇന്ത്യയുടെ ക്രിക്കറ്റ് അഭിമാനവും രാജ്യാന്തര ക്രിക്കറ്റ് താരവുമായ സജന സജീവന്റെ ബാറ്റിംഗിൽ ആവേശമായി. നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി മാനന്തവാടി സബ് കളക്ടറുടെ ടീമും കളക്ടറേറ്റ് ടീമുമാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയത്. 44 റണ്ണെടുത്ത് പുറത്താകാതെ നിന്ന സജന മത്സരത്തിലെ ടോപ് സ്കോററായി.   എട്ട് ഓവർ മത്സരത്തിൽ മാനന്തവാടി സബ് കളക്ടർ നേതൃത്വം നൽകിയ ടീം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എട്ട് വിക്കറ്റിന് കളക്ടറേറ്റ്…

          Read More

          എങ്കള ഊര് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

          കൽപറ്റ: ജില്ലാ ആയുർവേദ ആശുപത്രിയും,വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റും, മലപ്പുറം ദേവകിയമ്മ ഫാർമസി കോളേജും ചേർന്ന് ‘എങ്കള ഊര്’ എന്ന പേരിൽ മുത്തങ്ങ വന്യ ജീവി സങ്കേതത്തിനുള്ളിലെ ചുക്കാലിക്കുനി കാട്ടുനായിക്ക കോളനിയിൽ രോഗനിർണ്ണയ രക്ത പരിശോധന ക്യാമ്പും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബാലൻ കോളനിയിലെ മുതിർന്നവർ ആയ കാളിയമ്മയ്ക്ക് ഔഷധ ചെടി നൽകി ഉദ്ഘാടനം ചെയ്തു.ഡോ വന്ദന വിജയൻ സ്വാഗത പ്രസംഗം നടത്തിയ യോഗത്തിൽ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ…

          Read More

            വയനാടിന് ഇനി തനത് സ്പീഷിസുകൾ

            വയനാടിന് ഇനി തനത് സ്പീഷിസുകൾ   ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു   ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് വയനാടിന് ഇനി തനത് സ്പീഷിസുകൾ. സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേർന്ന് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്രശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം, തവള എന്നിവ പ്രഖ്യാപിച്ചു. വയനാട്ടിൽ…

            Read More

              പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

              പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ.ജോസ് തുറവക്കല്‍ സിഎംഐ മുഖ്യ കാര്‍മികനാകും. 6.30ന് ചെമ്മാട് കപ്പേളയിലേക്ക് പ്രദക്ഷിണം, സമാപന ആശീര്‍വാദം, തിരുശേഷിപ്പുവണക്കം, മേളക്കാഴ്ച, ശിങ്കാരിമേളം, ആകാശ വിസ്മയം, സ്‌നേഹവിരുന്ന്. 26ന് രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന. 9.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍   ഫാ.ജെയ്‌സണ്‍ കുഴികണ്ടത്തില്‍ മുഖ്യകാര്‍മികനാകും….

              Read More

              ജൈവ വൈവിദ്ധ്യ പഠന ക്യാമ്പ് സമാപിച്ചു

              കൽപ്പറ്റ : ജില്ലാ സാക്ഷരതാ മിഷൻ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടത്തിയ മൂന്ന് ദിവസത്തെ ജൈവവൈവിധ്യ പഠന ക്യാമ്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന സമ്മേളനം ഉദ്ഘാനം ചെയ്തു. നഗരസഭ കൗൺസിലർ ഡി.രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, പി.വി ജാഫർ എന്നിവർ സംസാരിച്ചു. സുമ ടി.ആർ, ഷാജു എം. ജോസഫ് ജോൺ , ഡോ. വി. ഷക്കീല, സലീം പിച്ചൻ…

              Read More

              വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

              പനമരം : പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. പനമരം പുതിയ നിരത്തുമ്മൽ സിദ്ധഖിന്റെ മകൻ മുഹമ്മദ് സിനാൻ (16) ആണ് മരിച്ചത്. *ഇന്ന് രാവിലെ 11 മണിയോടെ സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.* മാതാവ് : ലൈല. സഹോദരങ്ങൾ : ജസീൽ, ഷഹന.

              Read More