ബത്തേരി-ഗൂഡല്ലൂർ പാതയിൽ മരം വീണു; ഗതാഗതം പുനഃസ്ഥാപിച്ചു

    ബത്തേരി-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിൽ മുണ്ടക്കൊല്ലിക്ക് സമീപം റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.   വിവരമറിഞ്ഞ് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നൂൽപ്പുഴ പോലീസും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

    Read More

      സ്‌റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്:- വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സമ്മാനവിതരണം നടത്തി

      കൽപ്പറ്റ :എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ വച്ച് 21, 22 തീയതികളിൽ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ.ഷാജി സമ്മാനവിതരണം നടത്തി. എക്സൈസ് വിമുക്തി മിഷൻ ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം, സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.ചന്ദ്രശേഖരൻ പിള്ള,സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ കെ.രാമചന്ദ്രൻ, വയനാട് അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ സജീഷ് മാത്യു, വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് സി.പി…

      Read More

        നിയമന അഴിമതി: ഐ.സി. ബാലകൃഷ്ണനെതിരെ വിജിലൻസ് എഫ്.ഐ.ആർ

        സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്കിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനെ പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.   എൻ.എം. വിജയൻ എന്നയാളുടെ മരണത്തെത്തുടർന്ന് ഉയർന്നുവന്ന നിയമന അഴിമതി വിവാദത്തിലാണ് വിജിലൻസിന്റെ നടപടി. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് വിജിലൻസ് എഫ്.ഐ.ആർ. ഇട്ടത്.

        Read More

          സർവോദയ ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം.

          aàà Koiവെള്ളമുണ്ട: മാനന്തവാടി സബ് ജില്ലാ സ്കൂൾ കായികമേളയിൽ സർവോദയ ഹയർ സെക്കൻഡറി സ്കൂൾ, ഏച്ചോം വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയമായ വിജയം നേടി. UP വിഭാഗത്തിൽ രണ്ടാം സ്ഥാനവും LP വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി സ്കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു.   കഴിഞ്ഞ മാസങ്ങളായി വിദ്യാർത്ഥികൾ കാഴ്ചവച്ച ചിട്ടയായ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ഈ ശ്രദ്ധേയ വിജയം കൈവരിച്ചത്. കഴിക്കാധ്യാപകൻ ജിജോ മത്തായിയുടെയും ATHLE അക്കാദമി അത്ലറ്റിക്സ് കോച്ച് ഷാജഹാൻ മാഷ് പനമരത്തിന്റെയും…

          Read More

          ഡിവൈഎഫ്ഐ യുവധാര മാസിക ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.

          കൽപ്പറ്റ: ഡിവൈഎഫ്ഐ യുവധാര മാസിക ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജോഷിതയ്ക്ക് നൽകി ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ട്രഷറർ ഷിജി ഷിബു, ജില്ലാ ജോയിൻ സെക്രട്ടറി അർജുൻ ഗോപാൽ,ഷംലാസ്, നിതിൻ പി സി, ഷിനു എന്നിവർ പങ്കെടുത്തു.

          Read More

            ചൊറിച്ചിലില്ല, പച്ചയ്ക്കും കഴിക്കാം; ‘കപ്പ ചേമ്പ്’ കൃഷിയുമായി സുനിൽകുമാർ

            സുൽത്താൻ ബത്തേരി: സാധാരണ ചേമ്പിൽ നിന്ന് വ്യത്യസ്തമായി ചൊറിച്ചിലില്ലാത്തതും പച്ചയ്ക്ക് കഴിക്കാവുന്നതുമായ ‘കപ്പ ചേമ്പ്’ കൃഷിയുമായി ശ്രദ്ധേയനാവുകയാണ് ചീരാൽ കല്ലിൻകര സ്വദേശി സുനിൽകുമാർ. തണ്ടിന് നല്ല വയലറ്റ് നിറവും ആനച്ചെവി പോലെ വിടർന്ന ഇലകളുമുള്ള ഈ ഇനം വയനാട്ടിൽ അത്ര പ്രചാരത്തിലില്ല.   പച്ചക്കപ്പ കഴിക്കുന്നത് പോലെ തൊലി കളഞ്ഞ് ഈ ചേമ്പ് നേരിട്ട് കഴിക്കാനാകും. കണ്ണൂർ തില്ലങ്കേരിയിലെ സുഹൃത്തിൽ നിന്നാണ് സുനിലിന് ഇതിന്റെ വിത്ത് ലഭിച്ചത്. ഏപ്രിലിൽ നട്ട ചേമ്പ് അടുത്ത ആഴ്ചയോടെ വിളവെടുക്കും. മുള്ളൻപന്നികളുടെ…

            Read More

              കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും

              തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ പത്തനംതിട്ടയ്ക്ക് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും നേരിയ…

              Read More

              കലാകാരൻമാരെ ആദരിച്ചു.

              തിരുനെല്ലി:.വയനാടിന്റെ സ്വന്തം ഹാസ്യ കലാകാരൻമാരായ വിൽഫ്രഡ് ജോസ് മുതിരക്കാലാ, മുകുന്ദൻ തൃശ്ശിലേരി, വിദ്യാധരൻ വൈദ്യർ കണിയാരം എന്നിവരെ, ബി. ജെ. പി. വയനാട് ജില്ലാ അദ്ധ്യക്ഷൻ കെ. പി മധു പൊന്നാട അണിയിച്ച് ആദരിച്ചു. ബി. ജെ. പി തിരുനെല്ലി പഞ്ചായത്ത് അദ്ധ്യക്ഷൻ രാജീവ് ബാവലിയും സന്നിഹിതനായി യിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വയനാടൻ ജനതക്ക് ചിരപരിചിതരായി മാറിയ ഇവർക്ക് ലോകം മുഴുവൻ മനുഷ്യ മനസുകളെ നർമ്മം കൊണ്ട് കീഴടക്കാൻ കഴിയട്ടെ എന്ന് അദ്ധേഹം ആശംസിച്ചു.

              Read More

              സുനില്‍ മെച്ചനയെ അനുമോദിച്ചു.

              മെച്ചന: മികച്ച കലാസംവിധാനത്തിനു 2023ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ സുനില്‍ മെച്ചന യെയും ഉള്‍നാട്ടിലൂടെ ബസ് സര്‍വീസ് ആരംഭിച്ച സരയു സ്വാശ്രയസംഘം ഭാരവാഹികളെയും അംഗങ്ങളെയും യുവജന വായനശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വാര്‍ഡ് അംഗം മുരളീദാസന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.ഡി. രാജു അധ്യക്ഷത വഹിച്ചു. പി.എസ്. ശശിധരന്‍. സി.ഒ. തോമസ്. എ. കെ. മോഹനന്‍, സി.ഡി. തങ്കച്ചന്‍ വി.ഡി. സാബു. ജോസ് പുതിയപറമ്പില്‍, കെ.ആര്‍. വിജയന്‍, എഡിഎസ് സെക്രട്ടറി സുജാത, ശ്യാമള മോഹനന്‍,…

              Read More

                ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ വയനാട്ടിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

                കൽപ്പറ്റ:മഹീന്ദ്ര കൗശിക് ദേശീയ അധ്യക്ഷനായ ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ വയനാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൽപ്പറ്റ വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.   . വൈകാതെ കണ്‍വന്‍ഷന്‍ നടത്തി ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും നാടിനെ വികസന പാതയിലൂടെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ജില്ലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതെന്ന്   പാര്‍ട്ടി സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായ നെടുമണ്‍കാവ് ഗോപാലകൃഷ്ണൻ പറഞ്ഞു.     . സമീപ ഭാവിയില്‍ സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ ശക്തിയായി ഇക്വാലിറ്റി…

                Read More