ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യശേഖരണം സമയബന്ധിതമായും, കുറ്റമറ്റതായും നടത്തുന്നതിനായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് എല്ലാവീടുകളിലും, സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ക്യു.ആര്‍ കോഡ് പതിപ്പിക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന ക്യു.ആര്‍ കോഡ് പതിപ്പിക്കും. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍ ,വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത്…

Read More

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് സംസ്ഥാന പുരസ്‌കാരം

മേപ്പാടി: ധനം മാഗസിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകവും സംയുക്തമായി ഏർപ്പെടുത്തിയ ധനം ഹെല്‍ത്ത്‌ കെയര്‍ സമ്മിറ്റ് 2025ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിനുള്ള പുരസ്കാരം ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് ലഭിച്ചു. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇവിടെ ചികിത്സ തേടിയ 400 ൽ പരം രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം…

Read More

    കെ.എസ്.ആർ.ടി.സി തടഞ്ഞ് അതിക്രമം; യുവാവ് പിടിയിൽ

    മേപ്പാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചില്ല് തകർക്കുകയും ചെയ്തയാൾ പിടിയിൽ. പുത്തുമല, മമ്മിക്കുന്ന് ഉന്നതിയിലെ രാമു(38)വിനെയാണ് തിങ്കളാഴ്ച മേപ്പാടി പോലീസ് കള്ളാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 28.06.2026 തീയതി വൈകീട്ടോടെ ചൂരൽമല ഭാഗത്ത് നിന്നും കൽപ്പറ്റയിലേക്ക് വന്ന ബസ്സ് കമ്പനിക്കട സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റവേയാണ് സംഭവം. വാഹനം തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഇയാൾ ചില്ല് എറിഞ്ഞു പൊട്ടിച്ച് 4000 രൂപയുടെ നഷ്ടം വരുത്തുകയും…

    Read More

      ഐജി കോളജില്‍ ഭക്ഷ്യസുരക്ഷാദിനം ആഘോഷിച്ചു

      പനമരം: ഡബ്ല്യുഎംഒ ഐജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫുഡ് ടെക്‌നോളജി വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ഭക്ഷ്യസുരക്ഷാദിനം ആഘോഷിച്ചു. ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ ഡോ.ജോസഫ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ‘സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ ജീവിതം’എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രിയിലെ ഡയറ്റീഷ്യന്‍ എം. ഷീബ പ്രബന്ധം അവതരിപ്പിച്ചു. പുതിയ ഭക്ഷണശീലങ്ങളും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ സന ഫാത്തിമ, ദില്‍ഷാന എന്നിവര്‍ വിജയികളായി. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സീനിയര്‍ ക്ലാര്‍ക്ക് ലിജി…

      Read More

      മാലിന്യ മുക്തം നവകേരളം;ജനകീയ ക്യാമ്പെയിൻ തുടങ്ങി

      മീനങ്ങാടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഐ.സി. ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ദേശീയ പാത766 സൗന്ദര്യവൽക്കരണം കൃഷ്ണഗിരിയിൽ തുടക്കം കുറിച്ചു കൊണ്ടാണ് ജനകീയ ക്യാമ്പെയിനിന് തുടക്കമായത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ഇ വിനയൻ, നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ സുരേഷ്ബാബു, ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി…

      Read More

        കാരുണ്യ പാലിയേറ്റിവ് കിടപ്പ് രോഗി സംഗമം നടത്തി.

        പുൽപ്പള്ളി: നുറുകണക്കിന് രോഗികൾക്ക് സ്വാന്തനമേകുന്ന പുൽപ്പള്ളി കാരുണ്യ പാലിയേറ്റിവിൻ്റെ 13-ാം മത് കിടപ്പ് രോഗി സംഗമംവടാനക്കവല വനമുലികയിൽ മാവേലിക്കര ആശ്രമത്തിലെ സ്വാമി വിജ്ഞാനാനന്ദ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡൻ്റ് എൻ യു ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലിപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി പ്രസിഡൻ്റ് മാത്യു മത്തായി ആതിര, സിസ്റ്റർ വിൻസി ടോം എം എസ്.എം.ഐ, കെ ജി സുകുമാരൻ, സുനിൽ ജോർജ്, ചാക്കോ പുല്ലന്താനിക്കൽ, ടെസ്സി ജൂഡ്, ശോഭ ജോർജ്,…

        Read More

          കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

          ബത്തേരി:  കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. എക്സൈസ് ഡിവിഷൻ, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് സംയുക്തമായി നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിൽ 340 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ആര്യന്നൂർ കണ്ടം കളത്തിൽ വീട്ടിൽ ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്. പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ ബാവലിയിൽ നിന്നും KL 72 7551 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. പനമരത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ഇയാൾ നിരവധി കേസുകളിൽ…

          Read More

          വെള്ളമുണ്ട സബ് രജിസ്ട്രാർഓഫീസ് ജനകീയസമിതി ചേർന്നു

          വെള്ളമുണ്ട: വെള്ളമുണ്ട സബ്ബ് രജിസ്ട്രാർ ഓഫീസിലെ ജനകീയ സമിതിയുടെ യോഗം ചേർന്നു. ഓഫീസ് ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ജനകീയസമിതി യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. എം. മുരളീധരൻ,വി.കെ സുരേഷ്,ഗോഡ് വിൻ ആർ,വിനോദ് കുമാർ കെ.എൻ, സതീഷ് ആർ,ഉമേഷ്‌ ടി. യു തുടങ്ങിയവർ സംബന്ധിച്ചു

          Read More

          മുന്നണി മാറ്റമില്ല, അതിന് ആരെങ്കിലും വെള്ളം വച്ചാൽ തീ കത്തില്ല: സാദിഖലി ശിഹാബ് തങ്ങൾ

          ബത്തേരി∙ മുന്നണി മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതിൽനിന്ന് ഒരിഞ്ച് മാറില്ല. അതിന് ആരെങ്കിലും വെള്ളം വച്ചാൽ തീ കത്തില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. വയനാട് ബത്തേരിയിൽ മുസ്‌ലിം ലീഗ് ജില്ലാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിൽ വഴി കയറേണ്ട കാര്യം ലീഗിനില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം നിലനിർത്തേണ്ടത് ലീഗിന്റെ ഉത്തരവാദിത്തമാണെന്നും സാദിഖലി ശിഹാബ്…

          Read More

          ലോഗോ പ്രകാശനം ചെയ്തു

          മാനന്തവാടി : എടവക പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ. പി. സ്ക്കൂൾ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ജനറൽ കൺവീനർ കെ. ആർ. സദാനന്ദൻ കെ.എം. ഷിനോജിന് കൈമാറി നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ മച്ചഞ്ചേരി അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി. കെ. മാധവൻ, കൺവീനർ ഹെഡ്മിസ്ട്രസ് ബിന്ദു ലക്ഷ്മി, വാർഡ് മെമ്പർ മിനി തുളസീധരൻ , കെ. ആർ. ജയപ്രകാശ് , സുധീർ കുമാർ മാങ്ങലാടി, ജയകുമാർ എന്നിവർ…

          Read More