പി എ ആലി ഹാജി അനുസ്മരണം നടത്തി.

വെള്ളമുണ്ട: മുസ്‌ലിം ലീഗ് നേതാവും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന പി എ ആലി ഹാജി അനുസ്മരണം നടത്തി. വാരാമ്പറ്റ യു ഡി എഫ് കമ്മിറ്റി സര്‍വകക്ഷി അനുസ്മരണം എ ഐ സി സി മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മോയി വാരാമ്പറ്റ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എ എന്‍ പ്രഭാകരന്‍, ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയന്‍ കൂവണ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ ടി മുഹമ്മദ് ഉനൈസ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ സി സുധാകരന്‍, എം പി സുരേഷ് കുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ പി ടി സുഗതന്‍ മാസ്റ്റര്‍, എ സി മായന്‍ഹാജി, ഷാജി ജേക്കബ്, പി എ അസീസ്, വി വി ബാലന്‍, കെ വിജയന്‍, ടി എച്ച് ഉസ്മാന്‍ഹാജി, ഇ ഹരീന്ദ്രന്‍, പി എ ഗഫൂര്‍, പി ഒ നാസര്‍, പി ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ടി കെ മമ്മൂട്ടി സ്വാഗതവും ശ്രീജിത്ത് ബി കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *