അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു.

    വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തരുവണ നടയ്ക്കൽ പ്രദേശത്ത് യാതൊരുവിധ അനുമതികളുമില്ലാതെ വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു.   പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് ഇനിമുതൽ ഈ പ്രദേശത്ത് നിന്നും മണ്ണെടുക്കുകയോ കടത്തുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉത്തരവ് മറികടന്ന് മണ്ണെടുക്കാൻ ഉപയോഗിക്കുന്ന ജെ.സി.ബി, ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.   നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെ വിവരം…

    Read More

      മുത്തങ്ങയിൽ വീണ്ടും വൻ രാസ ലഹരി വേട്ട; കോമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ 

      മുത്തങ്ങയിൽ വീണ്ടും വൻ രാസ ലഹരി വേട്ട; കോമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ   ബത്തേരി : അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. ബേപ്പൂർ,നടുവട്ടം, കൊന്നക്കുഴി വീട്ടിൽ കെ അഭിലാഷ് (44), നടുവട്ടം, അദീബ് മഹൽ വീട്ടിൽ, അദീബ് മുഹമ്മദ്‌ സാലിഹ് (36), കക്കോടി, കല്ലുട്ടിവയൽ വീട്ടിൽ അബ്ദുൾ മഷൂദ് (22) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 53.48 ഗ്രാം…

      Read More

        മാനന്തവാടി മെഡിക്കൽ കോളേജ്: രോഗികളുടെ ജീവൻ വെച്ച് പന്താടുന്നത് അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ

        മാനന്തവാടി: കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒൻപത് വയസുകാരിയായ ഗോത്രവർഗ വിദ്യാർത്ഥിനിക്ക് അടിയന്തര ചികിത്സ നിഷേധിച്ചെന്ന പരാതി മാനന്തവാടി മെഡിക്കൽ കോളേജിലെ ഗുരുതര വീഴ്ചകളുടെ തെളിവാണെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ചികിത്സ വൈകിയാൽ കൈയുടെ ചലനശേഷി നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും, “ഇന്ന് സർജറിയുടെ ദിവസമല്ല” എന്ന കാരണം പറഞ്ഞ് രോഗിയെ മടക്കി അയച്ച സംഭവം ആരോഗ്യരംഗത്തിന് തന്നെ അപമാനകരമാണ്. സാധാരണക്കാരും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ പോലും ഉറപ്പാക്കാൻ കഴിയാത്തത് അധികൃതരുടെ ഗുരുതര…

        Read More

        മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല

        ബത്തേരി: ബത്തേരി ടൗണില്‍ മരണപ്പെട്ട തിരിച്ചറിയപ്പെടാത്ത ആളുടെ മൃതദേഹം ബത്തേരി താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചു വരുന്നു. ഞായാറാഴ്ച്ച മരണപെട്ട ആളുടെ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക. ഫോണ്‍ 9497980821, 04936220400.

        Read More

          കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു; മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു

          വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളെയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെയുള്ള മികച്ച വിദ്യാലയങ്ങളാക്കി മാറ്റാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചെലവിലാണ് കരിങ്ങാരി യു.പി സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. 272.16 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ടുനിലകളിലായി നിര്‍മിക്കുന്ന…

          Read More

            ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

            പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. സാജിദ് എൻ.സി അദ്ധ്യക്ഷത വഹിച്ചു. സോളമൻ എൽ. എ , നവാസ് കരാട്ട്, ജംഷീദ് തെക്കൻ, ഉമേഷ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപെടുന്നവർക്ക്നവംബർ 2 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന റോഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്ന് ജില്ലാ സെക്രട്ടറി സുബൈർ…

            Read More

            പനമരം സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു.

             പനമരം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനുസ്സുകളുടെ സഹായം തേടുന്നു. പനമരം ഗ്രാമ പഞ്ചായത്ത് 8 വാർഡിലെ പരിയാരം സ്വദേശി മുളമൂട്ടിൽ ശ്രീജിലാൽ (29) ന് കഴിഞ്ഞ ആഗസ്റ്റ് 20ന് മടക്കിമലയിൽ വെച്ച് നടന്ന വാഹനാപകടത്തിലാണ്  ഗുരുതരമായ പരിക്ക് പറ്റിയത്. കഴുത്തിന്റെ എല്ല് പൊട്ടി സുഷുമന നാഡിയിൽ ഏറ്റ ക്ഷതം ശ്രീജിലാലിന്റെ അരക്ക് താഴെയുള്ള ചലനശേഷിയെ സാരമായി ബാധിച്ചു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. ഇതുവരെയുള്ള ചികിത്സക്കായി ഇരുപത്തി അഞ്ചു ലക്ഷത്തോളം രൂപ ഇതിനകം തന്നെ…

            Read More

              മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച വിജയം നേടും: മുസ്ലിം ലീഗ്

              കല്‍പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്ന് ജില്ലാ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി. യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് എന്‍.കെ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. കല്‍പറ്റ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി സിദ്ധീഖിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന മികവും, മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനവും, സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഈ…

              Read More

                മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ

                മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് സൗജന്യ ചികിത്സ ഒരുക്കുന്നത്. ഡിസംബർ 16 മുതൽ 2026 ജനുവരി 31വരെ സൗജന്യ കിടത്തി ചികിത്സ നൽകുന്നു. ഒ പി പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ കിടത്തി ചികിത്സ നിർദ്ദേശിയ്ക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ നടപടികൾ പൂർത്തിയായതിനു ശേഷമുള്ള മരുന്നുകൾ, ലാബ്…

                Read More

                ആദിവാസി മധ്യവയസ്ക‌നെ റോഡിൽ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ

                മാനന്തവാടി: കൂടൽക്കടവിൽ ആദിവാസി മധ്യവയസ്‌കൻ മാതനെ കാറിൽ കുരുങ്ങിയ നിലയിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിലായി. പച്ചിലക്കാട് സ്വദേശികളായ അർഷിദ്, അഭിരാം എന്നി വരാണ് പിടിയിലായത്. ഇവരെ കൽപ്പറ്റയിൽ നിന്ന് കസ്റ്റഡിയിലെടുത്ത തായാണ് വിവരം. മറ്റ് രണ്ട് പ്രതികൾക്കുള്ള തിരച്ചിൽ പോലീസ് ഊർജ്ജി തമാക്കിയിട്ടുണ്ട്. ഇവർ ജില്ലവിട്ടു പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് ഭാഷ്യം. അതിർത്തികളിലെല്ലാം പോലീസ് കർശന പരിശോധന നടത്തി വരുന്നുണ്ട്. പനമരം സ്വദേശികളായ വിഷ്, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായുള്ള അന്വേഷണം…

                Read More