വെള്ളമുണ്ട ഡിവിഷനിൽ ഗ്രാമസല്യൂട്ട് സംഘടിപ്പിച്ചു

    തരുവണ: ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പരിശീലനം പൂർത്തിയാക്കിയവരെയും എസ്.പി.സി ചാർജുള്ള പോലീസ് ഉദ്യോഗസ്ഥരേയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആദരിക്കുന്ന ഗ്രാമസല്യൂട്ട് പരിപാടിയുടെ ഡിവിഷൻതല ഉദ്ഘാടനം തരുവണ ജി.എച്ച്‌.എസ്.എസിൽ നടന്നു. ഇത്തവണ എസ്.പി.സി പരിശീലനം പൂർത്തിയാക്കുന്ന ഡിവിഷൻ പരിധിയിലെ മുഴുവൻ സ്കൂളിലേയും വിദ്യാർത്ഥികൾക്ക് പുസ്‌തകോപഹാരവും ചാർജുള്ള പോലീസ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ഗ്രാമാദരപത്രവും വസ്ത്രവും നൽകിയാണ് ആദരിച്ചത്.     നിയമത്തോടുള്ള ബഹുമാനം, അച്ചടക്കം, സാമൂഹിക…

    Read More

    കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

    കല്‍പറ്റ : സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വിശ്വാസ യോഗ്യമായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിസെപ് വഞ്ചനയ്‌ക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ സായാഹ്നം സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. 2025 ജൂണില്‍ നിലവിലെ മെഡിസെപ് കാലാവധി അവസാനിച്ചതാണ്. ഇന്‍ഷുറന്‍സ് കമ്പനികളുമായി പുതിയ കരാറിലേര്‍പ്പെടുമ്പോള്‍ സര്‍വീസ് സംഘടനകള്‍…

    Read More

    ‘വരവേൽപ്പ്2025’ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം നടത്തി

    തരുവണ: ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻതല പ്രവേശനോത്സവം വരവേൽപ്പ് 2025 തരുവണ ജി.എച്ച്‌.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. പ്രദീപ്‌കുമാർ എം, അശോകൻ സി,എച്ച്‌.എം മുസ്തഫ,ശ്രീജ കെ, അതുല്യ തുടങ്ങിയവർ സംസാരിച്ചു.

    Read More

      അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

      പൂതാടി: പൂതാടിയിൽ അടക്ക പറിക്കുന്നതിനിടെ 33 കെ.വി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് ഓമശ്ശേരി തെച്ചാട് സ്വദേശി കാടായി കണ്ടത്തിൻ റഫീഖ് (46) ആണ് മരിച്ചത്.   അടക്ക പറിക്കുന്നതിനിടെ ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുമ്പ് തോട്ടി 33 കെ.വി ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റതിനെ തുടർന്ന് മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു

      Read More

      കെട്ടിട നിർമ്മാണ തൊഴിലാളി സെസ് പിരിവ്, പഞ്ചായത്തുകളെ ഒഴിവാക്കണം: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ

      കൽപ്പറ്റ : കെട്ടിട നിർമ്മാണ തൊഴിലാളി സെസ് പിരിച്ചെടുക്കുവാൻ ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയ നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും പ്രാദേശിക സർക്കാർ എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളും ചുമതലകളും നിർവ്വഹിക്കാനുണ്ടെന്നിരിക്കെ ഇതര വകുപ്പുകൾ ചെയ്യേണ്ട ജോലികൾ അടിച്ചേൽപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ വയനാട് ജില്ല ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്തിരുന്ന സെസ് പിരിവ് ഇടക്കാലത്താണ് യാതൊരു വിധ കൂടിയാലോചനയും കൂടാതെ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിലേക്ക് മാറ്റിയത്. ഇത് ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ വലിയ പ്രതിസന്ധി…

      Read More

        ജില്ലയിലെ ആദ്യ 128-സ്ലൈസ് CT സ്കാനർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ

        മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി. നസീറ ആസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ മാനേജിങ് ഡയറക്ടറും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ ചെയർമാനുമായ ഡോ. ആസാദ്‌ മൂപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ്…

        Read More

          സുവർണ ജൂബിലി സമാപനവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു

          കല്ലോടി: കുടിയേറ്റ ഗ്രാമത്തിൻ്റെ ഭദ്രദീപമായി വിളങ്ങി പ്രശോഭിക്കുന്ന കല്ലോടി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം “സുവർണം 2026” മാനന്തവാടി രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ അലക്സ് താരാമംഗലം പിതാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വയനാടിൻ്റെ പ്രിയ മന്ത്രി ശ്രീ ഒ ആർ കേളു അവർകൾ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾക്കപ്പുറം വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിൻ്റെ സമഗ്ര വികസനത്തിലും, സ്വഭാവരൂപവത്കരണത്തിലും അഞ്ചുപതിറ്റാണ്ടുകളായി കല്ലോടി സ്കൂൾ ചെയ്തു വരുന്ന സേവനങ്ങളെ അദ്ദേഹം വില മതിച്ചു. ഒപ്പം സർവീസിൽ…

          Read More

            ജീവനക്കാർക്ക് ബഡ്ജറ്റിൽ പ്രതീക്ഷ: രാകേഷ് കമൽ

            കൽപറ്റ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പ്രതീക്ഷയെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് രാകേഷ് കമൽ.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ കെ ടി ഷാജി അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് മുഖ്യ പ്രഭാക്ഷണം നടത്തി ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു സ്വാഗതം പറഞ്ഞു. സി.കെ.ജിതേഷ്, എം.ജി അനിൽകുമാർ, ഗ്ലോറിൻ സെക്വീര , ആർ. രാംപ്രമോദ്, എൻ.വി….

            Read More

              തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

              കൽപ്പറ്റ: തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.   കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.   സർക്കാർ, സ്വകാര്യ മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പു വരുത്താനാണ് ഐസി സംവിധാനം കാര്യക്ഷമമാക്കാൻ കമ്മീഷൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ-ബ്ലോക്ക്‌ തലങ്ങളിൽ പോഷ് ആക്ട് ബോധവത്കരണം നടത്തും. വയനാട് ജില്ലയിൽ താരതമ്യേന…

              Read More

                അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

                മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ വയോധിക അവശനിലയിലായിരുന്നു. ഉടൻ ആംബുലൻസ് ഏർപ്പാടാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു.   ഉച്ച കഴിഞ്ഞിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനാലും പ്രതികരണമില്ലാത്തതിനാലും അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ മേപ്പാടി പോലീസ് സംഘം സ്ഥലത്തെത്തി വാതിലിൽ മുട്ടി വിളിക്കുകയും മറ്റും ചെയ്തിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നാണ് പോലീസ്…

                Read More