ജില്ലയില്‍ ക്വാറികള്‍-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം

    കൽപ്പറ്റ: ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. ക്വാറികള്‍, ഹോം സ്റ്റേ, റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചര്‍ ടൂറിസം സെന്ററുകള്‍, ട്രക്കിങ് എന്നിവ നിര്‍ത്തിവെയ്ക്കണമെന്നാണ് ഉത്തരവ്. ജില്ലയില്‍ ദുരന്തസാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്…

    Read More

    റിലീസിനൊരുങ്ങി ഫാന്റസി സയൻസ് ഫിക്ഷൻ മ്യുസിക് വീഡിയോ

    കൽപ്പറ്റ: വയനാടിൻ്റെ വശ്യഭംഗിയിൽ ചിത്രീകരിച്ച ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കരണി സ്വദേശിയും യുവ സംവിധായകനും നിർമ്മാതാവുമായ കൃഷ്ണ സംപ്രീത്. ഭാവ കൽപ്പനകളുടെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സംപ്രീതും സംഘവും. മനുഷ്യനിൽ നിന്ന് ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂർവ്വ യാത്രയാണ് മ്യൂസിക്കൽ വീഡിയോയുടെ ആശയം. ജീവിതത്തിൻ്റെ അർഥ തലങ്ങൾ തേടിയുള്ള ഈ യാത്രയിലെ ഓരോ ചുവടുവെപ്പുകളും ആകാംക്ഷ നിറക്കുന്നതാണ്.  സാങ്കല്പികലോകത്തെന്നപ്പോലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കുന്നത്. 2019-ൽ…

    Read More

    പൗരബോധം വളർത്താൻ എസ്.പി.സി നടത്തുന്ന ശ്രമം ശ്ലാഘനീയം:ജുനൈദ് കൈപ്പാണി

    പുളിഞ്ഞാൽ: വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുവാൻ വേണ്ടി എസ്. പി. സി നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ നടക്കുന്ന മൂന്ന് ദിവസത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ്‌ അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഐ.പി സുരേഷ് ബാബു മുഖ്യപ്രഭാഷണം…

    Read More

    ലോക ബാലവേല വിരുദ്ധ ദിനം; ക്വിസ് മത്സരം സംഘടിപ്പിച്ചു

    കാവുംമന്ദം: കുട്ടികളെ തൊഴിൽ ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുകയും, അവർക്കായി വിദ്യാഭ്യാസവും സന്തോഷകരമായ ബാല്യവും ഉറപ്പുവരുത്തി അതിലൂടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ, ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ തരിയോട് നിർമല ഹൈസ്കൂളിലെ ശ്രീലക്ഷ്മി പി എസ് ഒന്നാം സ്ഥാനവും…

    Read More

    ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പതിനേഴുകാരൻ മരണപെട്ടു

    കല്പറ്റ:തെക്കും തറ കാരാറ്റ പടി വാടോത്ത് ശ്രീ നിലയം ശിവ പ്രസാദ്(സുധി)-ദീപ ദമ്പതികളുടെ ഏക മകൻ സഞ്ജയ്‌ ശിവ (17) മരണപ്പെട്ടു. ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശ്വാസ തടസം നേരിടുകയും രാത്രിയോടെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൂന്ന് മണിയോടെ വീട്ട് വളപ്പിൽ സംസ്കാരം നടക്കും.

    Read More

      കെഎസ്ആർടിസി സൗജന്യ യാത്ര; ബസുകളിൽ സ്റ്റിക്കർ പതിക്കും

      സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്കർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ന് സർക്കാർ പുറത്തുവിടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരിൽ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരൻ, ബിന്ദു…

      Read More

        ഡി.എൽ.എഡ്. 2026-28 ബാച്ച് ഉദ്ഘാടനം ചെയ്തു

        പുൽപ്പള്ളി: സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പുൽപ്പള്ളിയിൽ ഡി.എൽ.എഡ്. കോഴ്സിന്റെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ് നിർവഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി വിശിഷ്‌ടാഥിതി ആയിരുന്നു. ആദ്യമായി സ്ഥാപനത്തിൽ എത്തിയ മിന്നുമണിയെ ട്രസ്റ്റ് ചെയർമാൻ കെ.ആർ.ജയറാം പൊന്നാട അണിയിച്ചു ആദരിച്ചു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ .ടി. ഇ .വിദ്യാർത്ഥികൾ ഡ്രസ് ബാങ്കിലൂടെ ശേഖരിച്ച വസ്ത്രങ്ങൾ ജയശ്രീ സ്കൂൾ വൈസ്പ്രിൻസിപ്പൽ പി.ആർ.സുരേഷ്, ഹോസ്റ്റൽ വാർഡൻ…

        Read More

        ‘ജാത്തിരെ:’ സ്വാഗതസംഘം രൂപീകരിച്ചു

        തിരുനെല്ലി : തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 24 മുതല്‍ 31 വരെ നടത്തുന്ന കലാകായിക ഉത്സവമായ ‘ജാത്തിരെ’ യുടെ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി സൗമിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ യൂത്ത് ക്ലബ്ബുകള്‍, ബാലസഭ, ബ്രിഡ്ജ് കോഴ്‌സ്, സാമൂഹ്യപഠന മുറിയിലെ കുട്ടികളെ ഏകീകരിച്ചുകൊണ്ട് 7 ദിനങ്ങള്‍ കലയുടെയും, കായികത്തിന്റെയും ഉത്സവമായി ബിസ് ലാട്ട,…

        Read More

        ബോധവൽക്കരണ സെമിനാറും ഗോത്ര മേളയും സംഘടിപ്പിച്ചു

        മാനന്തവാടി: ലഹരിക്കെതിരെയും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും ബോധവൽക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ വയനാട് പോലീസ് തിരുനെല്ലിയിൽ ഗോത്രമേളയും സെമിനാറും നടത്തി. ഗദ്ദിക, വട്ടപ്പാട്ട്, നാടൻ പാട്ട്, ഫോൾക്ക് ഡാൻസ്, വട്ടക്കളി, തുടിക്കൊട്ട് എന്നിങ്ങനെ വിവിധ ഗോത്ര കലാ പരിപാടികളും അരങ്ങേറി. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ലാല്‍ സി. ബേബി അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വിശ്വംഭരന്‍ നിർവഹിച്ചു. എ.എസ്.ഐ മെര്‍വിന്‍ ലെയോണാര്‍ഡ് ഡിക്രൂസ്, സീനിയര്‍ സി.പി.ഒ പി.എം. രാജേഷ്, എസ്.എ.യു.പി.എസ് എച്ച്.എം എം.എം. വിന്‍സി, നാരായണന്‍ എന്നിവര്‍…

        Read More

          എൽഡിഎഫ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

          അമ്പലവയൽ: കേന്ദ്രസർക്കാരിൻ്റെ അതി തീവ്ര വോട്ടുപരിശോധനയ്ക്കും കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനക്കുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ അമ്പലവയലിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ സികെ ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. ടി.ഡി മാത്യം, എ രാജൻ, ജോസ് തോമസ്, വി വി രാജൻ, ടി ടി സക്കറിയ, കെ കെ രാധാകൃഷ്ണൻ ,അബ്ദുൾ ഗഫൂർ ,അഷറഫ് കനക എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി കൺവീനർ എ…

          Read More