കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പുൽപ്പള്ളി:കേരളാ കർണാടക അതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടപ്പള്ളികുന്നിന് സമീപം കന്നാരം പുഴയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മറ്റൊരു ആനയുടെ ആക്രമണത്തിൽ പരിക്കേറ്റാണ് ആന ചരിഞ്ഞത്. ശരീരത്തിൻ്റെ പല ഭാഗങ്ങളിലും കൊമ്പിൻ്റെ കുത്തേറ്റ പാടുകളുണ്ട് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം കർണാട‌ക വനമേഖലയോട് ചേർന്ന പുഴ യോരത്താണ് ആനയുടെ ജഡം. ഈ വനമേഖലയിൽ സാധരണ കാണാറുള്ള ആനയുള്ള ചെരിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.കേരള കർണാടക വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

2018ൽ എസ് കെ എം ജെ സ്കൂളിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു.

കൽപ്പറ്റ : 2018 ഡിസംബർ 31ന് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന്റെ പുറകുവശം വരാന്തയിൽ സംശയകരമായ സാഹചര്യത്തിൽ മരണപ്പെട്ടു കിടന്ന കൽപ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ഷിജു 16 വയസ് എന്ന കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആളുടെ രേഖചിത്രമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. 2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ വയനാട് ക്രൈംബ്രാഞ്ചിന് അറിയിക്കണം എന്നും വിവരങ്ങൾ നൽകുന്ന ആളുടെ പേര് വിവരങ്ങൾ…

Read More

    സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

    ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. നൂൽപുഴ ഗ്രാമ പഞ്ചായത്തിലെ 53 ബാലസഭകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർക്കായി സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ സംഘടിപ്പിച്ച ക്യാമ്പ് നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ ഉദ്ഘാടനം ചെയ്തു. പദ്ധതി കോ-ഓർഡിനേറ്റർ ടി.വി സായി കൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് കോ-ഓർഡിനേറ്റർ ബബിത, ആനിമേറ്റർ കോ-ഓർഡിനേറ്റർ ബാബു, കെ.പ്രതീഷ്, ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ…

    Read More

    പാചകത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി

    സുല്‍ത്താന്‍ ബത്തേരി: വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് അസംപ്ഷന്‍ എയുപി സ്‌കൂളില്‍ നല്‍കിയ പരിശീലനം ഉപജില്ലാ എച്ച്എം ഫോറം സെക്രട്ടറി സ്റ്റാന്‍ലി ജേക്കബ് ഉദ്ഘാടനം ചെയ്തു. ന്യൂണ്‍ മീല്‍ ഓഫീസര്‍ എസ്. ബിനുരാജ് അധ്യക്ഷത വഹിച്ചു. ചെതലയം ഹെല്‍ത്ത് സെന്റര്‍ ജെഎച്ച്‌ഐ ഡെല്‍നസ് ജോസഫ്, വി.കെ. ഷൈജു, എം.ജി. സാജു, സി.എന്‍. ജിഷ, ഷിമില്‍ അഗസ്റ്റിന്‍, ഷിനറ്റ് പാപ്പച്ചന്‍, ടി.ജെ. നീത എന്നിവര്‍ നേതൃത്വം നല്‍കി.

    Read More

    അദാലത്ത് സംഘടിപ്പിച്ചു

    ബത്തേരി : കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയേയും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ യു.ഡി.ഐ.ഡി കാര്‍ഡിനു അപേക്ഷിച്ചിട്ട് ഇതുവരെയും ലഭിക്കാത്ത അപേക്ഷകര്‍ക്കായി യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അദാലത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ പങ്കെടുത്ത അപേക്ഷകരായ നെന്മേനി,നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ പരാതികളും തീര്‍പ്പാക്കി. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്. സുല്‍ത്താന്‍…

    Read More

    സംഗമം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നോട്ട് ബുക്ക്‌ വിതരണം ചെയ്തു

    മുട്ടിൽ : സംഗമം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അറുപതിൽപ്പരം വിദ്യാർഥികൾക്ക് സൗജന്യമായി നോട്ട് ബുക്കുകൾ വിതരണം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഗമം വൈസ് പ്രസിഡന്റ്‌ ടി അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീദേവി ബാബു മുഖ്യാഥിതി ആയിരുന്നു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എം സുമേഷ് മുഖ്യപ്രഭാഷണം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ അംഗം രാജി,…

    Read More

    വയനാട് ഉൾപ്പെടുന്ന വിദർഭ പാക്കേജിന്റെ പ്രവർത്തനം എന്തായെന്നും റബറിനെ‌ താങ്ങുവില പട്ടികയിൽ പെടുത്തുമോ എന്നും പ്രിയങ്ക; മുളക് ഉൾപ്പെടുത്തിയെന്ന് മന്ത്രി; ലോകസഭയിൽ ബഹളം

    ന്യൂഡൽഹി: റബറിനെ താങ്ങുവിളകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ ചോദ്യത്തിന് മുളകിനെ ഉൾപ്പെടുത്തി എന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടിയിൽ പ്രതിപക്ഷ എം.പി.മാർ പാർലമെന്റിൽ പ്രതിഷേധിച്ചു. സർക്കാർ നേരത്തെ പ്രഖ്യാപിച്ച വിദർഭ പാക്കേജിൽ കേരളത്തിലെ വയനാട്, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്നുണ്ടെന്നും ഈ മൂന്നു ജില്ലകളിലെ പുരോഗതി വിലയിരുത്താൻചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകമായ യോഗം വിളിക്കുമോ എന്നും പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്റിൽ ചോദ്യോത്തരവേളയിൽ ചോദ്യമുന്നയിച്ചു. കേരളത്തിലെ റബ്ബർ കർഷകർ അനുഭവിക്കുന്ന കടുത്ത…

    Read More

      പ്രിയങ്ക ഗാന്ധി എംപിയുടെ ഇടപെടൽ; വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഫാംസ്റ്റേ പ്രതിനിധികൾ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി

      തിരുവനന്തപുരം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ടൂറിസം മേഖലയെ, പ്രത്യേകിച്ച് ഫാം സ്റ്റേയും ഹോം സ്‌റ്റേയും കേന്ദ്രീകരിച്ചുള്ള ഗ്രാമീണ ടൂറിസം ശക്തിപ്പെടുത്തുന്നതിനായി വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചർച്ചകൾ നടന്നു. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്, ടൂറിസം മന്ത്രി പി.സി വിഷ്‌ണുനാഥ്, കേരള ഹാറ്റ്സ് വയനാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് മാരായ വിനോദ്.ആർ, രഘു രാജ് ബി.പി, ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി കൺവീനർ പി.ജെ ആൻ്റണി…

      Read More

        ഗോത്രജനതയ്ക്ക് താങ്ങായും തണലായും പോലീസ് ഒപ്പമുണ്ടാവും: ജില്ലാ പോലീസ് മേധാവി

        ഗോത്രജനതയ്ക്ക് താങ്ങായും തണലായും പോലീസ് ഒപ്പമുണ്ടാവും: ജില്ലാ പോലീസ് മേധാവി   – സൗജന്യ ഡ്രൈവിംഗ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നടത്തി   കല്പറ്റ: ഗോത്രജനതയ്ക്കും സമൂഹത്തിലെ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും താങ്ങായും തണലായും ജില്ലാ പോലീസ് സദാ ഒപ്പമുണ്ടാവുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്. വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ ഡ്രൈവിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ…

        Read More

          മെഡിക്കൽ കോളേജിലെ എക്സ്റേ മെഷീൻ തകരാർ ഉടൻ പരിഹരിക്കണം: വി സുലൈമാൻ

          മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ എക്സ്റേ മെഷീൻ ദിവസങ്ങളായി തകരാറിലായിരിക്കുന്ന സാഹചര്യത്തിൽ രോഗികൾ അനുഭവിക്കുന്ന ദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ ആവശ്യപ്പെട്ടു. സർക്കാർ മെഡിക്കൽ കോളേജ് എന്ന നിലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാത്തത് ആരോഗ്യവകുപ്പിന്റെ ഗുരുതര അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപകടത്തിൽപ്പെട്ട് എത്തുന്നവർക്കും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും എക്സ്റേ സൗകര്യം ലഭിക്കാത്തതിനാൽ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്. ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. മെഷീൻ ഉടൻ…

          Read More