ജസിയുടെ കുടുംബാംഗങ്ങളെ ബദ്‌റുല്‍ ഹുദാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു

    കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ മരിച്ച പുത്തുമല കാഷ്മീര്‍ കുരിശിങ്കല്‍ ജസിയുടെ കുടുംബാംഗങ്ങളെ പനമരം ബദ്‌റുല്‍ ഹുദാ ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മൗലവി, മാനേജര്‍ നസീര്‍ കോട്ടത്തറ എന്നിവര്‍ സന്ദര്‍ശിച്ചു. ജസിയുടെ ഭര്‍ത്താവ് ഷാജിയെയും മക്കളെയും അവര്‍ ആശ്വസിപ്പിച്ചു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യ മന്ത്രിക്കും വനം മന്ത്രിക്കും ഇ മെയില്‍ സന്ദേശം അയച്ചതായി ഇരുവരും അറിയിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *