ബ്രെയില്‍ സാക്ഷരത പദ്ധതി നടപ്പാക്കും

കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാഴ്ച്ച പരിമിതര്‍ക്കായി ആവിഷ്‌ക്കരിച്ച ദീപ്തി ബ്രെയില്‍ സാക്ഷരത ജില്ലയില്‍ നടപ്പാക്കുു. പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്രെയില്‍ ലിപി പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ വിവര ശേഖരണം വിവിധ ഏജന്‍സികളിലൂടെ നടത്താനും നാല് ‘ോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു….

Read More

കർഷകരെയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: ടി. സിദ്ധിഖ്

കൽപ്പറ്റ: കർഷകരെയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അവരെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ 150 കോടി രൂപ കർഷകത്തൊഴിലാളികൾക്കുള്ള അതിവർഷ ആനുകൂല്യമായി നൽകിത്തീർത്തതും കാർഷിക വികസന സമിതികളിലും കർഷക സമിതികളിലും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മുന്നോട്ടുപോകുന്നതും ഇതിന് തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.കെ.ടി.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   ഡി.കെ.ടി.എഫ് സംസ്ഥാന…

Read More

    എടപ്പെട്ടി സ്കൂളിൽ ഇഫ്താർസംഗമം നടത്തി

    എടപ്പെട്ടി: സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പങ്കുവെയ്ക്കലിൻ്റെയും സന്ദേശമാണ് റംസാൻ നൽകുന്നത്. വ്രതാനുഷ്ഠാനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇഫ്താർസംഗമത്തിൽ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ഇഫ്താർസംഗമത്തോടൊപ്പം ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കി. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറെയും ചടങ്ങിൽ ആദരിച്ചു. മുട്ടിൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ യു എസ് മുഹമ്മദ് ഷജീദ്, നിഷീദ് ചാഴിവയൽ , ആയിഷാബി…

    Read More

      പുരുഷന്മാര്‍ക്കും ആത്മാഭിമാനം ഉണ്ട്’; പിതാവിന്റെ പേരുമാറ്റത്തില്‍ നിര്‍ദേശവുമായി ഹൈക്കോടതി

      കൊച്ചി: അന്തസ്സും ആത്മാഭിമാനവും സ്ത്രീകളുടെ മാത്രം അവകാശമല്ല, പുരുഷന്മാര്‍ക്കും അതുപോലെ തന്നെ ബാധകമാണെന്ന് ഹൈക്കോടതി. രണ്ടാമത്തെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ പേര് നീക്കാന്‍ അനുമതി തേടി ഭാര്യയും രണ്ടാം ഭര്‍ത്താവും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. വിവാഹേതര ബന്ധത്തില്‍ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരുമാറ്റം ആവശ്യപ്പെട്ട ഹരജി പരിഗണിച്ച കോടതി, പുരുഷന്റെ അന്തസ്സ് അനാവശ്യമായി ഹനിക്കപ്പെടുമ്പോള്‍ സമൂഹവും അവനൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, കുട്ടിയുടെ…

      Read More

      ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അംഗങ്ങൾക്കുള്ള ഉത്സവാനുകൂല്യം വിതരണം ചെയ്തു.

      കൽപ്പറ്റ:- ജില്ലാ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് വെല്‌ഫെയര് സൊസൈറ്റിയുടെ കീഴിലെ അംഗങ്ങള്ക്കുള്ള ഉത്സവ ബത്ത വിതരണം ചെയ്തു. കൽപ്പറ്റ വ്യാപാര ഭവനില് നടന്ന പരിപാടി വയനാട് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.വി ശശികുമാര് ഉത്സവാനുകൂല്യം ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ് കെ. മണിരധൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി സന്തോഷ് സ്വാഗതം പറഞ്ഞു. ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന് വയനാട് ജില്ലാ പ്രസിഡന്റ് കെ.ജി സന്തോഷ്, സെക്രട്ടറി കെ.നാരായണന്, ബത്തേരി താലൂക്ക് പ്രസിഡന്റ് ജെസി സന്തോഷ്, കൽപ്പറ്റ…

      Read More

      ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മോഡലിങ്ങിൽ അശ്വിൻ പോളിന് ഡോക്ടറേറ്റ്

      കൽപറ്റ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മോഡലിങ്ങിൽ മുംബൈ ഐ.ഐ.ടി യിൽ നിന്നു ഡോക്ടറേറ്റ് നേടിയ അശ്വിൻ പോൾ. മേപ്പാടി ഇലവുനിൽക്കും തൊട്ടിയിൽ റിട്ട. എസ്ഐ ഇ. യു. പോളിന്റെയും റിട്ട. പ്രധാനാധ്യാപിക ഐ.സി. മേഴ്‌സിയുടെയും മകനാണ്

      Read More

        എ പ്ലസ് നേടുക ഇനി എളുപ്പമാകില്ല; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.

        എ പ്ലസ് നേടുക ഇനി എളുപ്പമാകില്ല; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.   എസ്‌എസ്‌എല്‍സിയില്‍ മുഴുവന്‍ എ പ്ലസ് കുറക്കാനായി മൂല്യനിർണയവും കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.   ചോദ്യപേപ്പർ ഘടനയില്‍ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങള്‍ സങ്കീർണമാക്കിയും ഫുള്‍ എ പ്ലസ് കുറക്കാൻ നേരത്തെയും വകുപ്പ് നടപടി എടുത്തിരുന്നു.ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിച്ചത്.   കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്‌എസ്‌എല്‍സി മൂല്യനിർണയം ആരംഭിച്ചത്. മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം അന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്….

        Read More

        വിദേശ പഴവർഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്

        കൽപ്പറ്റ: വിദേശ പഴവർഗ കൃഷി (എക്‌സോട്ടിക് ഫ്രൂട്ട്‌സ്) നൂതന കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കുമെന്നും കാര്‍ഷിക മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹായകരമാകുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. സംസ്ഥാന കൃഷിവകുപ്പ്, കേര, വയനാട് ഹില്‍സ് ഫാം പ്രൊഡ്യൂസര്‍ കമ്പനി സംയുക്തമായി കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച വിദേശ പഴവര്‍ഗ്ഗ കൃഷി വികസന ആശയ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിലെ അമൂല്യമായ കാര്‍ഷിക വിളകള്‍, പഴങ്ങള്‍ തദ്ദേശീയമായി കൃഷി ചെയ്ത് വിജയിച്ച…

        Read More

        ഗാസ്ട്രോ കെയർ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

        മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗാസ്ട്രോ ക്ലിനിക്കിന്റെ ലോഗോ പ്രകാശനം മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ഗാസ്ട്രോ സർജൻ ഡോ. ശിവപ്രസാദ് കെ വി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത ഗാസ്ട്രോ ക്ലിനിക്കിൽ 2025 മാർച്ച്‌ 10 വരെ നീണ്ടു നിൽക്കുന്ന ഗാസ്ട്രോ ക്യാമ്പിൽ കുറഞ്ഞ പാക്കേജുകളോടെ ഹെർണിയ, കോളിസിസ്‌റ്റക്ടമി തുടങ്ങിയ രോഗങ്ങൾക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയകൾ കൂടാതെ രജിസ്‌റ്റർ ചെയ്യുന്നവർക്ക് ഉദര കരൾ രോഗ വിഭാഗം…

        Read More

          മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; പെട്രോൾ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം

          മാനന്തവാടി: മാനന്തവാടി – തവിഞ്ഞാൽ റൂട്ടിൽ ഒഴക്കോടിയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വളാഡ് പെട്രോൾ പമ്പ് ജീവനക്കാരനും കാട്ടിമൂല സ്വദേശിയുമായ ആദിത്യൻ ആണ് മരിച്ചത്.   ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: മാൻതോപ്പിൽ ശേഖരൻ. മാതാവ്: ഇന്ദിര.

          Read More