ഒയിസ്ക മിൽമ ടോപ്പ് ടീൻ ദേവ് കൃഷ്ണ ലെനീഷ് &ദേവതീർത്ഥ രതീഷ് എന്നിവർ വിജയികൾ

കൽപ്പറ്റ: സംസ്ഥാനത്തെ മികച്ച ടീനേജ് പ്രതിഭകളെ കണ്ടെത്തുന്നതിനായി മിൽമയുമായി സഹകരിച്ച് ഒയിസ്ക ഇന്റർനാഷണൽ കേരള ചാപ്റ്റർ നടത്തുന്ന ഒയിസ്ക മിൽമ ടോപ് ടീൻ മത്സരത്തിന്റെ ജില്ലാതല മത്സരം നടത്തി . മീനങ്ങാടി ഒയിസ്ക ഇക്കോ റിസോഴ്സ് സെന്ററിൽ വെച്ച് നടത്തിയ മത്സരത്തിൽ ജില്ലയിലെ 15 സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരിച്ചത്.ജില്ലാതല മത്സരം ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചാപ്റ്റർ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുറഹിമാൻ കാദിരി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഡോക്ടർ സജി ജോസഫ്, രാജൻ തോമസ്, ഡോക്ടർ എ ടി സുരേഷ്, പി നദീർ, എൽദോ ഫിലിപ്പ്, ലിലിയ തോമസ്, സി ഇ ഫിലിപ്പ് എന്നിവർ സംസാരിച്ചു. മത്സരത്തിൽ കബനിഗിരി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദേവ് കൃഷ്ണ ലതീഷ് ഒന്നാം സ്ഥാനവും കൽപ്പറ്റ ഡിപോൾ പബ്ലിക് സ്കൂളിലെ ദേവ തീർത്ഥ രതീഷ് രണ്ടാം സ്ഥാനവും നേടി. മത്സരത്തിലെ വിജയികൾ നവംബറിൽ കോഴിക്കോട് വച്ച് നടത്തുന്ന സംസ്ഥാനതലത്തിൽ തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *