ഗ്രീൻ വാലി സ്കൂളിൽ സ്‌മൈൽ ക്ലബ്ബ് ലോഞ്ചിങ് നടന്നു

    കല്പറ്റ : ലെറ്റ്സ് സ്മൈലിന് കീഴിൽ ഫലാഹ് ഗ്രീൻ വാലി സ്കൂളിൽ സ്‌മൈൽ ക്ലബ്ബിന്റെ ലോഞ്ചിങ് കർമ്മം നിർവഹിച്ചു. പരിപാടിക്ക് എസ്.എസ്.എഫ് കേരളാ സെക്രട്ടറി ഹാരിസ് റഹ്മാൻ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഷഹീർ സിദ്ധീഖി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സ്‌മൈൽ ക്ലബ്ബിന്റെ ചീഫ് ആയി മുഹമ്മദ് മുഹ്താറിനെയും ജനറൽ കൺവീനറായി അഹമ്മദ് ഹാദിയെയും തിരഞ്ഞെടുത്തു. മുഹമ്മദ് ഉവൈസ്, മുഹമ്മദ് അബൂബക്കർ, മുഹമ്മദ് മിസ്ബാഹ്, നിതാൽ മുഹമ്മദ്, മുഹമ്മദ് റൈഹാൻ എന്നിവരാണ് അസിസ്റ്റന്റ് കൺവീനർമാർ….

    Read More

      ബാഡ്മിന്റൺ താരത്തെ അനുമോദിച്ചു

      വെള്ളമുണ്ട: വയനാട് ജില്ലാ ബോഡ്മാൻ അസോസിയേഷന്റെ നേതൃത്വത്തിൽ നാഷണൽ മത്സരത്തിനുള്ള ബോൾ ബാഡ്മിന്റൺ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൽമാൻ ഫാരിസിന് അനുമോദിച്ചു. വയനാട് ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷത വെള്ളമുണ്ട മോഡൽ എച്ച് എസ് ഹെഡ്മിസ്ട്രെസ് ഷംല ടി.കെ നിർവഹിച്ചു. വയനാട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി പി ടി സുഭാഷ്, വി കെ ശ്രീധരൻ മാസ്റ്റർ,പി. ടി. എ പ്രസിഡന്റ്‌ കേളോത്ത് സലീം, ഐപി ആലീസ് തുടങ്ങിയവർ…

      Read More

        പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി 

        പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മൂപ്പൈനാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീ ആർ ഉണ്ണികൃഷ്ണൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാലിം പി കെ , മെഡിക്കൽ ഓഫീസർ ഡോ രേഖ സി എൻ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റു വാങ്ങിയത് ….

        Read More

        ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം നടത്തി

        മാനന്തവാടി സ്വദേശി എ കെ ഷാനവാസ് സംവിധാനം ചെയ്ത് ടാലൻറ് വേൾഡ് റെക്കോർഡ് നേടിയ എലോൺ എന്ന ഷോർട്ട് ഫിലിം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ വച്ച് പ്രദർശിപ്പിച്ചു. ഉറുമ്പുകളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ ഷോർട്ട് ഫിലിമിൻ്റെ പ്രദർശനത്തിനുശേഷം ഉറുമ്പുകളുമായി ബന്ധപ്പെട്ടും, ഷോർട്ട് ഫിലിമിനെക്കുറിച്ചും എ കെ ഷാനവാസ് സംസാരിച്ചു. മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വി.എസ് മൂസ്സ പ്രദർശനം ഉൽഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രവർത്തകൻ പ്രസാദ് വി കെ ആ മുഖം…

        Read More

          പ്രസവവേദനയിൽ നിന്ന് പുതുജീവിതത്തിലേക്ക്; യുവതിക്ക് സഹായമായത് പൊലീസിന്റെ അടിയന്തിര ഇടപെടൽ

          ആശുപത്രിയിൽ എത്താൻ വാഹനമില്ലാതെ അർദ്ധരാത്രിയിൽ പ്രസവവേദനയിൽ വലഞ്ഞ യുവതിക്ക് സഹായ ഹസ്തമേകി വയനാട് പോലീസ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പോലീസ് ക്യു.ആർ.ടി പട്രോളിംഗ് സംഘത്തിന്റെയും തൊണ്ടർനാട് പോലീസിന്റെയും അടിയന്തിര ഇടപെടലാണ് യുവതിക്കും കുടുംബത്തിനും തുണയായത്. ദുർഘട പാതയിൽ കിലോമീറ്ററുകൾ താണ്ടി പോലീസ് വാഹനത്തിൽ കൃത്യസമയത്ത് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചതിനെത്തുടർന്ന് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പോലീസിന്റെ പ്രവർത്തിയെ അഭിനന്ദിച്ചു.   തിരഞ്ഞെടുപ്പ് ദിനത്തിന്റെന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. നിരവിൽപ്പുഴ, മാരാടി…

          Read More

            മഴയുത്സവം; മാനന്തവാടി സി.ഡി.എസ് രണ്ട് ജേതാക്കളായി  

            കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് വേണ്ടി നടത്തിയ മഴയുത്സവത്തിൽ മാനന്തവാടി സി.ഡി.എസ് 2 അൻപത്തി ആറ് പോയന്റുമായി ജേതാക്കളായി. മഴയെ പ്രമേയമാക്കി വിവിധങ്ങളായ മത്സരങ്ങളാണ് നടന്നത്. ചെയർപേഴ്സൺ ഡോളി രജ്ജിത്ത്, ബാലസഭ റിസോഴ്‌സ്‌ പേഴ്സൺ സഫ്വാന ഷുഹാദ്, അക്കൗണ്ടൻ്റ് സുനീറ, എ.ഡി.എസ്സ്, സി.ഡി.എസ് ഭാരവാഹികൾ എന്നിവർ വാർഡുതലം മുതൽ ജില്ലാതലം വരെ കുട്ടികളെ മത്സര രംഗത്തേക്ക് പ്രാപ്തരാക്കി.  

            Read More

              16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേർന്ന് പൂർവ വിദ്യാർഥികൾ

              അമ്പലവയൽ: ജിവിഎച്ച് എസ് എസ് അമ്പലവയലിലെ വിഎച്ച്എസ്ഇ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് 2008–10 ബാച്ച് അംഗങ്ങളുടെ 16 വർഷങ്ങൾക്ക് ശേഷമുള്ള സംഗമം “ഒരുമിച്ചിരിക്കാം ഒരിക്കൽ കൂടി” റീയൂണിയൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.   പരിപാടി ദേവാൻഷിയുടെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ചു. ജൂലിയ സെലെന്റീന സ്വാഗതം ആശംസിച്ച ചടങ്ങിൽ റീയൂണിയൻ കോ-ഓർഡിനേറ്റർ രഞ്ജിത്ത് കെ. ആർ അധ്യക്ഷത വഹിച്ചു. കവിയും ബാച്ചിന്റെ ക്ലാസ് അധ്യാപകനുമായിരുന്ന വിജോഷ് ഉദ്ഘാടനം നിർവഹിച്ചു.   തുടർന്ന് മെഡിക്കൽ കിറ്റ് വിതരണം, ഗുരുവന്ദനം എന്നിവ…

              Read More

                പഠന മികവിന് ലാപ്ടോപ്പ് നൽകി തരിയോട് ഗ്രാമപഞ്ചായത്ത്

                കാവുംമന്ദം: ഉയർന്ന കോഴ്സുകൾക്ക് പഠിക്കുകയും പഠന മികവ് കാണിക്കുകയും ചെയ്ത പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്, തരിയോട് ഗ്രാമപഞ്ചായത്ത് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പഠനം നടത്തുന്നതിനും ഓൺലൈൻ പഠന രീതികളെ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനും അതിലൂടെ വലിയ ഉയരങ്ങളിൽ എത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഗ്രാമപഞ്ചായത്ത് സ്ഥിരം…

                Read More

                പരിശോധന കര്‍ശനമാണ് ആഘോഷത്തില്‍ ‘ലഹരി’ കലര്‍ന്നാല്‍ പിടിവീഴും വിവിധ കേസുകളിലായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു.

                തിരുനെല്ലി/മേപ്പാടി/പുല്‍പ്പള്ളി: പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിരോധിത ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവും കഞ്ചാവ് ബീഡികളും പിടികൂടി. തിരുനെല്ലി, മേപ്പാടി, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്‌റ്റേഷനുകളില്‍ വിവിധ കേസുകളിലായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. തിരുനെല്ലി പോലീസ് 26.12.2023 തീയതി വൈകിട്ട് ബാവലി പോലീസ് ചെക്ക് പോസ്്റ്റിന് സമീപം നടത്തിയ പരിശോധനയില്‍ .23 മില്ലി ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം, അരിമ്പ്ര, തോടയങ്ങല്‍ വീട്ടില്‍…

                Read More

                ഓഫീസേഴ്‌സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു

                കല്‍പ്പറ്റ: സിവില്‍ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസേഴ്‌സ് ക്ലബ് 50-ാം വാര്‍ഷികം ആഘോഷിച്ചു. മുന്‍ സെക്രട്ടറി ജോസഫ് പ്ലാറ്റോ അധ്യക്ഷത വഹിച്ചു. കെ. അശോകന്‍, അബ്ദുള്‍നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപക അംഗങ്ങളായ ഡോ.ജനാര്‍ദ്ദനന്‍, എം.കെ. മഹേന്ദ്രന്‍, ടി.പി. ഗംഗാധരന്‍, കെ. പുഷ്‌കരന്‍, കെ. സുരേഷ് എന്നിവരെ ആദരിച്ചു. ക്ലബ് സെകട്ടറി വി. ബാബു സ്വാഗതവും ട്രഷറര്‍ ഇ.ജെ. തോമസ് നന്ദിയും പറഞ്ഞു.

                Read More