വയനാട് ചുരം ഉപവാസ സമരത്തിന് ഗ്രീൻ ജിഞ്ചർ ഡീലേഴ്സ് അസോസിയേഷന്റെ പിന്തുണ

കൽപ്പറ്റ:വയനാട് ചുരത്തിന്റെ ശോച്യാവസ്ഥയ്ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28-ന് നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് കേരള-കർണാടക ഗ്രീൻ ജിഞ്ചർ ഡീലേഴ്സ് അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

 

ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗത തടസ്സം വയനാട്ടിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കാർഷിക മേഖലയും ടൂറിസം മേഖലയും അനുബന്ധ മേഖലകളും ചുരത്തിലെ ഗതാഗത തടസ്സം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.

 

അസോസിയേഷൻ പ്രസിഡന്റ് സാബു ഐപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ തീരുമാനമെടുത്തത്. തീരുമാനപ്രകാരം ഒക്ടോബർ 28-ന് നടക്കുന്ന ഉപവാസ സമരത്തിൽ അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്ത് പിന്തുണ അറിയിക്കും.

 

യോഗത്തിൽ പി.വി.ജെ. ജോയ്, ജോബി മാനന്തവാടി, ഷമീർ ഐഡിയൽ , മഷൂദ് മിന്റ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *