കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കാൻ ശിൽപശാലയുമായി ഹ്യൂം സെന്റർ

    കൽപറ്റ: വയനാട് ജില്ലയുടെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക കാലാവസ്ഥാ കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള ഏകദിന ശിൽപശാല ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാലാവസ്ഥ കർമ്മ പദ്ധതി തയ്യാറാക്കാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നൂറിലധികം പ്രതിനിധികൾ ശിൽപശാലയിൽ സജീവമായി…

    Read More

    ‘ഒരുദിന വരുമാനം ദുരന്ത ബാധിതർക്ക്’ക്യാമ്പയിൻ നടത്തി.

    തരുവണ: ഒരു ദിവസത്തെ എൻ്റെ വരുമാനം ചൂരൽമലയിൽ ദുരിതമനുഭവിക്കുന്നർക്ക് എന്ന തലവാചകത്തിൽ തരുവണ യൂണിറ്റ് ഓട്ടോ-ടാക്സി-സി.ഐ.ടി.യു യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹായ സ്വരൂപണ ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വി. മണി, കുഞ്ഞമ്മദ് മുണ്ടാടത്തിൽ, ജംഷീർ കെ. കെ, അഷ്‌റഫ്‌ എം. കെ, അബ്ദുള്ള എം. കെ, ഹാരിസ് സി.എച്ച്‌, ഹാഷിം വി തുടങ്ങിയവർ സംബന്ധിച്ചു.

    Read More

      മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാ സേന മരം മുറിച്ചുനീക്കി.

      എള്ളുമന്ദം: എള്ളുമന്ദം ഒരപ്പിനു സമീപം കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ലൈനുകൾക്ക് മുകളിലേക്കാണ് മരം വീണത്. ഇതിനെത്തുടർന്ന് ലൈനുകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും പ്രദേശത്ത് വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ സേന ഉടൻ തന്നെ സ്ഥലത്തെത്തി. നാട്ടുകാരുടെ സജീവമായ സഹകരണത്തോടെ മരം മുറിച്ചുമാറ്റിയതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം പാതയിൽ നിന്നും നീക്കം ചെയ്ത് ഗതാഗതം…

      Read More

      ജില്ലയില്‍ പത്ത് ക്യാമ്പുകളിലായി 314 പേര്‍

      കൽപറ്റ: ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 314 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലെ മുട്ടില്‍, നെന്മേനി, പൂതാടി, നൂല്‍പുഴ, കാവുമന്ദം, കോട്ടത്തറ വില്ലേജ് പരിധികളിൽ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

      Read More

      തേറ്റമല വയോധികയുടെ മരണം കൊലപാതകം; അയൽവാസിയെ കസ്റ്റഡിയിലെടുത്തതായി സൂചന.

        തേറ്റമല വയോധികയുടെ മരണം കൊലപാതകം; അയൽവാസിയെ കസ്റ്റഡിയിലെടുത്തതായി സൂചന.* മാനന്തവാടി :തേറ്റമല കുഞ്ഞാമിയുടെ മരണം കൊലപാതകം. ബുധനാഴ്ചയാണ് 72 കാരിയായ കുഞ്ഞാമിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെയുള്ള ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു .സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ചോലയിൽ സി.സി ഹക്കീം (42)നെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.   സ്വർണാഭരണങ്ങൾ കവരാൻ വേണ്ടി ഹക്കീം കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്നാണ് വിവരം….

      Read More

      മുസ്ലീം ലീഗ് സ്ഥാപക ദിനം വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക ഉയർത്തി

      വെള്ളമുണ്ട: ഇന്ന് മുസ്ലീലീഗ് സ്ഥാപക ദിനം. വേറിട്ടൊരു ചടങ്ങ് നടത്തിയാണ് വെളളമുണ്ട കട്ടയാട് മുസ്ലീം ലീഗ് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചത്. 104 വയസ്സുള്ള കുഞ്ഞവുള്ള ഹാജിയാണ് ഇവിടെ പതാക ഉയർത്തിയത്. മുസ്ലിം ലീഗിന് കേരളത്തിൽ വേരോട്ടമുണ്ടായ കാലം മുതൽ സജീവ ലീഗ് പ്രവർത്തകനാണ് വെളളമുണ്ട എട്ടേനാലിലെ തോലൻ കുഞ്ഞവുള്ളഹാജി. ഇപ്പോൾ 104 വയസ്സുണ്ട്. പ്രായമിത്രയായിട് യായിട്ടും പൊതുപ്രവർത്തകനും മഹല്ല് കാരണവരുമായ കുഞ്ഞവുള്ള ഹാജിക്ക് രാഷ്ട്രീയ ബോധത്തിനും പ്രതികരണത്തിനും കുറവില്ല. കട്ടയാട്‌ ആറാം വാർഡിൽ കുഞ്ഞവുള്ള ഹാജിയുടെ…

      Read More

      ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

      കല്‍പറ്റ: ചുരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കല്‍പറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പില്‍ ക്ലര്‍ക്കായാണ് ജോലിയില്‍ പ്രവേശിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി എം.ജെ.ബാബു, എല്‍ഡിഎഫ് കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മന്ത്രി രാജന്‍ ശ്രുതിയുമായി ഫോണില്‍ സംസാരിച്ചു. അപകടത്തില്‍ പരുക്കേറ്റതിനാല്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്. ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഈ ഘട്ടത്തില്‍ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം…

      Read More

      പൊതുപരിപാടികളിലെ സാന്നിധ്യം: ജുനൈദ് കൈപ്പാണിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്

      ന്യൂഡൽഹി : പൊതുപ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയെ തേടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്. കഴിഞ്ഞ നാല് വർഷത്തിനി ടയിൽ ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലാണ് ജുനൈദ് കൈപ്പാണിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചത്. കർമ്മബാഹുല്യത്തിനും ഭരണപരമായ തിരക്കുകൾക്കുമിടയിലും സമയം ക്രമീകരിച്ച്‌ പൊതുവായതും ഔദ്യോഗികവും അനൗദ്യോഗികവുമായ ആയിരകണക്കിന് ക്ഷണിക്കപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്ത് സാന്നിധ്യം അറിയിച്ചു. പൊതുപ്രവർത്തനരംഗത്തും ജീവകാരുണ്യമേഖലയിലും പരമ്പരാഗത…

      Read More

      വയനാട് അതിജീവനത്തിന്റെ പുതിയ പാഠം: മുഖ്യമന്ത്രി പിണറായി വിജയന്‍

      മേപ്പാടി :സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്തശേഷം ഒരു മാസക്കാലമായി അതിജീവനത്തിന്റെതാണ് ഒരോ പാഠങ്ങളും. എല്ലാവരും കൂട്ടായി നിന്നതിന്റെ അതിജീവന മുന്നേറ്റമാണ് വയനാട്ടിലും സാധ്യമാകുന്നത്. മുണ്ടക്കൈ ,വെള്ളാര്‍മല വിദ്യാലയങ്ങളിലെ പുന: പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിലെ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കുറവുണ്ടാവരുത് എന്ന നിര്‍ബന്ധമാണ് സര്‍ക്കാരിനുള്ളത്. ഇക്കാരണത്താലാണ് ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ അതിവേഗ പഠന സൗകര്യങ്ങള്‍ ഒരുങ്ങിയത്. നാടിന്റെയാകെ നൊമ്പരമായി മാറിയ കുരുന്നുകളുടെ…

      Read More

        വെള്ളമുണ്ട ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് സദസും ചരിത്ര ക്വിസും സംഘടിപ്പിച്ചു. 

        വെള്ളമുണ്ട : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സദസ്സ് സംഘടിപ്പിച്ചത്.  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡ് നേടിയ ടീം അംഗം അർച്ചന പ്രകാശിനെയും മാധ്യമ പ്രവർത്തകൻ സി.വി.ഷിബുവിനെയും ആദരിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ലതിക ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് പി.ടി. ജോസ് .അധ്യക്ഷനായി. ഗ്രന്ഥാലയം ഭാരവാഹികളായ വി ജെ ജോയ്, പി.സി. ഫ്രാൻസിസ്, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ…

        Read More