അവധികഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയ നഴ്‌സിനെ കാണാതായതായി പരാതി.

അവധികഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയ നഴ്‌സിനെ കാണാതായതായി പരാതി. അയ്യൻകൊല്ലി സ്വദേശിനി ഫിലോമിനെയാണ് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായത്. അയ്യൻകൊല്ലി സ്വദേശിനിയായ ഫിലോമിന (32) മൂന്ന് വർഷമായി സൗദി അറേബ്യയിൽ നഴ്‌സായി ജോലി ചെയ്തു വരികയാണ്. അവധികഴിഞ്ഞ് ശനിയാഴ്ചയാണ് റിയാദി ലേക്ക് പോയത്.വിമാനം ഇറങ്ങിയശേഷം ബന്ധുക്കൾക്ക് ഒരു ഫോൺകോൾ വന്നിരുന്നു തന്നെ ഇവിടെ പിടിച്ചു വെച്ചിരിക്കുകയാണെന്നും ലഗേജ് പരിശോധിക്കുകയാണെന്നും ആയിരുന്നു ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്. പിന്നീട് ഫിലോമിനയുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ഭർത്താവും മറ്റു ബന്ധുക്കളും പറഞ്ഞു. വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ വലിയ ആശങ്കയിലാണ് ഭർത്താവ് ജോണും ബന്ധുക്കളും. വിഷയത്തിൽ സർക്കാരും ഇന്ത്യൻ എംബസിയും ഇടപെടണമെന്നാണ് ആവശ്യം. Part 5

Leave a Reply

Your email address will not be published. Required fields are marked *