പോലീസുകാരന്റെ മരണം-ജുഡീഷ്യല്‍ അന്വേഷണം വേണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ:സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) കമാന്‍ഡോ വെടിയേറ്റ് മരിച്ചത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. വെങ്ങപ്പള്ളി പഞ്ചായത്തിലെ തെക്കുംതറ മൈലാടിപ്പടിയില്‍ ചെങ്ങായിമ്മല്‍ വീട്ടില്‍ താമസിക്കുന്ന വിനീത് (36 വയസ്) എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഡിസംബര്‍ 15 ന് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരണപ്പെടുകയുണ്ടായി. സ്‌പെഷ്യല്‍ ഓപ്പറേഷനില്‍ ചേരുന്നതിന് മുമ്പ് മലപ്പുറത്ത് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിശീലനം നടത്തുന്ന അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് പോലീസ് ക്യാമ്പിലെ…

Read More

ബദ്റുൽ ഹുദയിൽ കേരള മുസ്ലീം ജമാഅത് സ്ഥാപക ദിനം ആഘോഷിച്ചു.

പനമരം: കേരള മുസ്ലീം ജമാഅത് സ്ഥാപക ദിനം ബദ്റുൽഹുദയിൽ സമുചിതമായി ആഘോഷിച്ചു. ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പതാക ഉയർത്തി മാനേജർ നസീർ കോട്ടത്തറ, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിൾ അഫീഫലി സഖാഫി, ഹാഫിൾ ഹുസൈൻ നിസാമി, ഉമർ സഅദി ചെന്നലോട്, നൗഷാദ് സഖാഫി പടിഞ്ഞാറത്തറ തുടങ്ങിയവർ സംബന്ധിച്ചു

Read More

പൊതുജനാരോഗ്യ സംരക്ഷണത്തിന് സംയോജിത ഇടപെടലുകൾ ഒരുക്കാൻ ആരോഗ്യവകുപ്പ്

പൊതുജനാരോഗ്യ സംരക്ഷണത്തിനായി സർക്കാർ വകുപ്പുകളുടെയും സന്നദ്ധ- സാമൂഹിക സംഘടനകളുടെയും സംയോജിത ഇടപെടലുകൾ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ അവലോകനയോഗം ചേർന്നു. ജില്ലയുടെ ആരോഗ്യ മേഖലയിലെ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുസ്ഥിര ആരോഗ്യ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി വിവിധ കർമ്മ പരിപാടികൾക്ക് യോഗം രൂപം നൽകി. ക്ഷയരോഗ നിവാരണം, എച്ച്ഐവി എയ്ഡ്സ് നിയന്ത്രണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. പൊതുജനാരോഗ്യ നിയമവും ക്ലിനിക്കൽ സ്ഥാപന നിയമവും ജില്ലയിൽ കാര്യക്ഷമമായി നടപ്പിലാക്കാനും തീരുമാനമായി. ജില്ലാ…

Read More

നെൻമേനിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആഘോഷ കൂട്ടായ്മ

ചുള്ളിയോട് : നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ ആടിയും പാടിയും സജീവമായി .ആനപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഉഷവേലായുധൻ അധ്യക്ഷയായിരുന്നു.പരിപാടിയോട് അനുബന്ധിച്ചത് തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഒ പി അബ്രഹാം നേതൃത്വം നൽകിയ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.60 വയസ്സ് പിന്നിട്ട 100…

Read More

    സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല: പി.പി.ആലി

    കൽപ്പറ്റ: 2024 ജൂലായ് മാസത്തിൽ അനുവദിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇടതു സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാൻ സാധിക്കുകയില്ലെന്നും എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി.ആലി പറഞ്ഞു. ഒരു വർഷം പിന്നിട്ടിട്ടും കമ്മീഷനെ നിയമിച്ച് ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കാത്തത് ജീവനക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്, വിലക്കയറ്റം രൂക്ഷമായി നിൽക്കുമ്പോൾ പോലും ആറു ഗഡു ക്ഷാമബത്ത അനുവദിക്കാതെ ദുരിതത്തിലാക്കിയത് പോലെ ശമ്പള പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന നടപടി…

    Read More

    കാർഷിക ജാഗ്രത സെമിനാർ ജൂലൈ 27ന്

    കാർഷിക ജാഗ്രത സെമിനാർ 27 ന് കൽപറ്റ:ഇഞ്ചി കർഷകരെ ഭീതിയിലാക്കി പൈരിക്കൂലാറിയ ഫംഗസ് ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിൽ യുണൈറ്റഡ് ഫോർമേഴ്സ് ആൻഡ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻകാർഷിക ജാഗ്രത സെമിനാർ നടത്തും. 27ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുൽപള്ളി എസ്‌.എൻ ബാലവിഹാർ ഓഡിറ്റോറിയത്തിൽ ആണ് “അറിവ് ”കാർഷിക ജാഗ്രത സെമിനാർ നടത്തുന്നത്. സംഘടനയുടെ മെഡിസിൻ വിങ്ങിന്റെ നിരീക്ഷണത്തിൽ ഫംഗൽ അറ്റാക്കിനെ പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ഞങ്ങളുടെ അനുഭവങ്ങളും കാർഷിക വിദഗ്ധരുടെ ഉപദേശങ്ങളും എല്ലാ കർഷകരിലേക്കും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ…

    Read More

    യാക്കോബായ സഭയിലെവൈദികരുടെ മാതാപിതാക്കളെ ആദരിക്കും.

    മീനങ്ങാടി:യാക്കോബായ സഭയിലെവൈദികരുടെയും അവരുടെ പത്നിമാരുടെയും മാതാപിതാക്കളെ ആദരിക്കൽ ചടങ്ങ് വേരും തളിരും എന്ന പേരിൽ നടക്കും. വെള്ളിയാഴ്ച (28) വൈകിട്ടാണ് പരിപാടി.മലബാർ ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും .       മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടക്കുന്ന പരിപാടിയിൽഓർമ്മയായ മാതാപിതാക്കൾക്ക് ഓർമ്മ പ്രാർത്ഥനയും, ഓർമ്മത്തെ നടൽ, ഒരു കൈ സഹായം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.മീനങ്ങാടി ഡയാലിസിസ് സെന്റർ, കാക്കവയൽ തണൽ ചാരിറ്റി, ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങിയവയുടെ സഹായ വിതരണവും ചടങ്ങിന്റെ…

    Read More

    കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) മാനന്തവാടി താലൂക്ക് കൺവെൻഷൻ നടത്തി

    കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) മാനന്തവാടി താലൂക്ക് കൺവെൻഷൻ നടത്തി സേവന വേതനങ്ങൾ കാലോചികമായി പരിക്ഷരിക്കണമെന്നും, ഒരേ സേവനത്തിന് തുല്യ വേതനം ഉറപ്പാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു,ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ റെജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു,എ എം നിശാന്ത്, മുഖ്യഭാഷണം നടത്തി, സവിത പി ,ജിജി എം.ജെ,ജെറീഷ് എം എം ,ഷീജ ഷാജിതുടങ്ങിയവർ സംസാരിച്ചു

    Read More

      വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി

      വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഒ ജെ ജനീഷ്   കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ വീണ സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ഒ ജെ ജെനീഷിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ടൗണ്‍ഷിപ്പിലെത്തിയത്.   വീടിന് വിള്ളല്‍ വീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയില്‍ ടൗണ്‍ഷിപ്പിലേക്കുള്ള…

      Read More

      ജേസി സി.കെ രതീഷ് കുമാറിനെ ആദരിച്ചു.

      കൽപ്പറ്റ: ജെസിയിലെ മുതിർന്ന അംഗമായ സി.കെ. രതീഷ് കുമാറിനെ സ്തുത്യർഹമായ സേവനത്തിന് കൽപ്പറ്റ ടൗൺ ജേസീസ് ആദരിച്ചു. പിണങ്ങോട് ജി. ആർ. ടി. ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ. നീലിക്കണ്ടി സാദിഖ് അദ്ധ്യക്ഷതയും വഹിച്ചു. പ്രശാന്ത് രാജേഷ്, ടി.ഡി. ജൈനൻ, സനോജ്, രത്നരാജ്, അറക്കൽ ഹാരീസ്, ടി.വിനയൻ, വി.ബി. വിനയ്, സജീവ് രാഗേഷ്, ജിഗീഷ്, യശ്വന്ത്, പ്രദീപ്, ഡോക്ടർ നൗഷാദ് പളളിയാൽ, മഹാദേവൻ, ശിവദാസ് എന്നിവർ സംസാരിച്ചു

      Read More