കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി വയനാട് ജില്ല സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.

മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി വയനാട് ജില്ല സമ്മേളനസംഘാടകസമിതി രൂപീകരിച്ചു. സമ്മേളനം 2026 സെപ്റ്റംബർ 9ന് മാനന്തവാടി പാറക്കൽ റിവർ ഡെയിൽസ് ഓഡിറ്റോറിയത്തിൽ നടക്കും .പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും.സംസ്ഥാന നേതാക്കൾ പങ്കെടുക്കും.യോഗത്തിൽ കെ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു.പി പ്രസന്നകുമാർ,എം എസ് വിശ്വനാഥൻ,ടി കെ പുഷ്പൻ,ബാബു ഷജിൽ കുമാർ,കെ എം വർക്കി മാസ്റ്റർ,കെ ടി വിനു ,കെ എം അബ്ദുൽ ആസിഫ് എന്നിവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാനായി ടി കെ പുഷ്പനെയും കൺവീനറായി എം ആർ സുരേഷിനെ ട്രഷററായി കെ എം അബ്ദുൽ സലീമിനെയുംതിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *