400 ഓളം വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഗംഭീര പ്രവേശനോത്സവം
മാനന്തവാടി: വയനാട്ടിലെ ഏറ്റവും പഴക്കമുള്ള സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ മാനന്തവാടി ഗവ വെക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിൽ നടന്ന പ്രവേശനോത്സവം പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി . 6 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 400 ഓളം വിദ്യാർത്ഥികളാണ് ഇന്നലെ നവാഗതരായ എത്തിയത് . നവാഗതർക്ക് അധ്യാപകർ തൊപ്പികളും ലഡുവും സമ്മാനിച്ചു . എസ് പി സി , എൻസിസി അംഗങ്ങളുടെ മാർച്ചിന്റെയും വാദ്യകോശങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ ആനയിച്ചു . പ്രവേശനോത്സവം മാനന്തവാടി നഗരസഭ…
