Headlines

വയനാട് ഫെസ്റ്റ്: പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റെ സാമൂഹിക മാധ്യമ പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. ആറ് മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ പ്രചരണ കാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി…

Read More

    വണ്ടർലാ, ഫോഗി മൗണ്ടൻ, നിലമ്പൂർ, വയനാട്: വനിതാദിന ട്രിപ്പുകളുമായി കെഎസ്ആർടിസി

    കണ്ണൂർ: വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി ട്രിപ്പുകൾ സംഘടിപ്പിച്ച് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ.   വണ്ടർലാ   മാർച്ച് 7 രാത്രി 9നു കണ്ണൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് മാർച്ച് 8 രാവിലെ കൊച്ചിയിലെ വണ്ടർലായിൽ എത്തും. വനിതകൾക്ക് മാത്രമായിട്ടാണ് അന്നേദിവസം പാർക്ക് അനുവദിക്കുന്നത്. പാർക്കിലെ റൈഡുകൾക്ക് പുറമേ ഡിജെ പാർട്ടിയും ഫോം പാർട്ടിയും ഉണ്ടാകും. കെഎസ്ആർടിസിയിൽ എത്തുന്ന സഞ്ചാരികൾക്ക് അന്നേദിവസം പാർക്കിന്റെ എൻട്രി ഫീസിന്റെ പകുതി തുക മാത്രമേ ഈടാക്കുകയുള്ളൂ.   ഫോഗി മൗണ്ടൻ  …

    Read More

    സിംഗേഴ്സ് ഗ്രൂപ്പ് വയലാർ അനുസ്മരണം നടത്തി 

    കൽപറ്റ: സിംഗേഴ്സ് ഗ്രൂപ്പ് കൽപറ്റ  മാരിവില്ല് 2023 എന്ന പേരിൽ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് വയലാർ  അനുസ്മരണവും വയലാർ ഗാനാലാപന മൽസരവും നടത്തി. സാംസ്കാരിക സമ്മേളനം പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തേയും കലാരംഗത്തെ വലിയ സംഭാവനകൾ നൽകിയ  സ്കന്ദൻ മാസ്റ്റർ, അഷറഫ് ട്രിനിറ്റി, ഗായകരായ രാമകൃഷ്ണൻ, ഭാനുമോൻ, കൃഷ്ണദാസ് എന്നിവരെ ആദരിച്ചു. എൻ. ഒ.ദേവസ്യ വയലാർ അനുസ്മരണം  നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ വിക്രം…

    Read More

      ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.

      ശ്രേയസ് വാർഷിക പൊതുയോഗം നടത്തി. പാമ്പള യൂണിറ്റിന്റെ വാർഷിക പൊതുയോഗം അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ജിൻസി ബൈജു ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് “മാനവീയം”ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം, സി ഡി ഒ സുനി ജോബി,പി.പി.സ്കറിയ,സാബു പി.വി.,ജിൻസി എന്നിവർ സംസാരിച്ചു.മനോജ്‌ വിസ്മയ മാജിക് ഷോ അവതരിപ്പിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

      Read More

        മെഡിക്കൽ കോളജ്, ബ്രഹ്മഗിരി വിഷയങ്ങളിൽ സി പി എം നിലപാട് വ്യക്തമാക്കണം: കോൺഗ്രസ്

        കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജിൻ്റെ അനാസ്ഥ മൂലം യുവതിക്ക് നേരിടേണ്ടി വന്ന ദുരാവസ്ഥയിൽ മന്ത്രി ഒ ആർ കേളുവിന്റെ നിലപാട് തന്നെയാണോ സിപിഎമ്മിന് എന്ന് വ്യക്തമാക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അസൗകര്യത്തിന്റെയും അനാസ്ഥകളുടെയും വിളനിലമായി മെഡിക്കൽ കോളജ് മാറി. പ്രഖ്യാപനങ്ങൾ അല്ല സേവനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നര വർഷമായി സിടി സ്കാൻ സൗകര്യം ലഭ്യമല്ല. എം ആർ ഐ സ്കാൻ സൗകര്യം ലഭ്യമല്ലാത്ത ഏക മെഡിക്കൽ കോളജ് ആയി വയനാട് മെഡിക്കൽ കോളജ് മാറി. 2014…

        Read More

        കുട നിർമ്മാണ ശിൽപ്പശാല നടത്തി

        പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്കുള്ള പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ഏകദിന കുടനിർമ്മാണ ശിൽപശാല നടത്തി. അധ്യാപികമാരായ ശ്രീമതി ശോശാമ്മ . പി . ഐ , നീതു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ‘  

        Read More

          ന്യൂ മാത്ത്സ് പരീക്ഷയിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആരവ് മോഹൻ.

          പുൽപ്പള്ളി :സംസ്ഥാനതല ന്യൂ മാത്ത്സ് (നർടുറിങ് മാത്ത മാറ്റിക്കൽ ടാലന്റ് ഇൻ സ്കൂൾ ) ഗണിതാഭിരുചി പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ആരവ് മോഹൻ. എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ് മോഹൻ. എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂളിലെ അധ്യാപകനായ കെ.കെ മോഹനന്റെയും ഇരുളം ഗവൺമെന്റ് സ്കൂൾ അധ്യാപികയായ രജിത പി . ആറി ന്റെയും…

          Read More

            തെരുവുനായ ശല്യം : കൺട്രോൾ റൂം തുറന്നു

              തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. 0471 2773100 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാം. കണ്‍ട്രോള്‍ റൂം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കും.

            Read More

              മേച്ചേരിക്കുന്ന് തെരുവത്ത് റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു

              എടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച മേച്ചേരിക്കുന്ന് തെരുവത്ത് റോഡിൻറെ ഉദ്ഘാടനം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ നിർവഹിച്ചു വാർഡ് കൺവീനർ ജോഷി വാണക്കുടി അധ്യക്ഷത വഹിച്ചു മുസ്തഫ തയ്യുള്ളതിൽ, ഷീമ സജീവൻ, സുകുമാരൻ പിലാക്കണ്ടി ഗോപാലൻ തെരുവത്ത്, ദേവു ,സുനിത,രജിത എന്നിവർ സംസാരിച്ചു

              Read More

                തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

                തരിയോട് : വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക രീതിയിൽ വിപുലീകരിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സമഗ്ര വളർച്ചയ്ക്ക് അനുകൂലമായ പഠന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. കിഫ്ബി-കില പ്രൊജക്‌ടിൽ അനുവദിച്ച 1.3 കോടി രൂപ ഉപയോഗിച്ചാണ് തരിയോട് ഗവ….

                Read More