ഓണം ഖാദി മേള 2026

    കൽപ്പറ്റ : ഓണം ഖാദി മേളക്ക് തുടക്കമായി ഓണം വിപണി ലക്ഷ്യമിട്ട് “എനിക്കും വേണം ഖാദി”എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബഹു:

    MLA ശ്രീമതി ഉഷ വിജയൻ അവർകൾ നിർവഹിച്ചു, ഖാദി ബോർഡ് പ്രൊജക്റ്റ്‌ ഓഫീസർ ശ്രീമതി സിന്ധു pk സ്വാഗതം പറഞ്ഞു വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ പ്രസിഡന്റ് ശ്രീ ഹരിദാസൻ ആദ്യ വില്പന ഏറ്റുവാങ്ങി. ഓണത്തോട് അനുബന്ധിച്ച് എല്ലാ തുണിത്തരങ്ങൾക്കും 30% ഗവ റിബേറ്റ് ഉണ്ടായിരിക്കുന്നതാണ് ഒപ്പം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വൈവിധ്യമാർന്ന കളക്ഷൻ ആണ് ഇക്കുറി ഖാദി ഒരുക്കിയിരിക്കുന്നത് കൂടാതെ ടാറ്റ ടിയാഗോ , സുസുകി അക്സെസ് സ്കൂട്ടർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട് ഓരോ ആയിരം രൂപയുടെ പർച്ചേസിനും കൂപ്പൺ ലഭിക്കുന്നതാണ് കൂടാതെ ആഴ്ച്ച തോറും നറുക്കെടുപ്പിലൂടെ 3000രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും.

    മേള ഓഗസ്റ്റ്‌ 25ന് സമാപിക്കും.

    Leave a Reply

    Your email address will not be published. Required fields are marked *