സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

    ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. നൂൽപുഴ ഗ്രാമ പഞ്ചായത്തിലെ 53 ബാലസഭകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർക്കായി സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ സംഘടിപ്പിച്ച ക്യാമ്പ് നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ ഉദ്ഘാടനം ചെയ്തു. പദ്ധതി കോ-ഓർഡിനേറ്റർ ടി.വി സായി കൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് കോ-ഓർഡിനേറ്റർ ബബിത, ആനിമേറ്റർ കോ-ഓർഡിനേറ്റർ ബാബു, കെ.പ്രതീഷ്, ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ…

    Read More

    ഖാദി മേള ഉദ്ഘാടനം ചെയ്തു

    പനമരം ഖാദി ഗ്രാമ സൗഭാഗ്യയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ്‌ പ്രൊജക്റ്റ്‌ ഓഫീസർ വിനോദ് കെ അധ്യക്ഷത വഹിച്ചു. പനമരം ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ഷൈജു എബ്രഹാം, മാനന്തവാടി അർബർ കോപ്പറേറ്റീവ് സൊസൈറ്റി പനമരം ശാഖ മാനേജർ കെ രതീഷ്, ഡോ റെയ്‌സ ഭാനു, ജോൺ മാത്യു, വില്ലേജ് ഇൻഡസ്ട്രിസ് ഓഫീസർ അനിത എം നന്ദി എന്നിവര്‍ സംസാരിച്ചു.

    Read More

      പച്ചക്കറി വിളവെടുപ്പു നടത്തി

      തരുവണ: കരിങ്ങാരി ഗവ. യു.പി. സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റ് വയനാടും സംയുക്തമായി നടപ്പിലാക്കിയ ന്യൂട്രീഷ്യൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൺ എം.എ നിർവ്വഹിച്ചു. വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കോമ്പൗണ്ടിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്ന് തക്കാളി, വെണ്ട, പച്ചമുളക് തുടങ്ങിയവ വിളവെടുത്തു.   പൂർണ്ണമായും ജൈവ വളം ഉപയോഗിച്ച് കൊണ്ടാണ് പച്ചക്കറി കൃഷി ഒരുക്കിയിരിക്കുന്നത്. കളമൊരുക്കൽ മുതൽ വിളപ്പെടുപ്പ് വരെയുള്ള കൃഷി രീതികൾ…

      Read More

        കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല; വനംവകുപ്പിന്റെ ബസുകള്‍ പിടിച്ചെടുത്ത് കോടതി

        സുല്‍ത്താന്‍ബത്തേരി: വനംവകുപ്പിന്റെ രണ്ട് സഫാരി ബസുകള്‍ പിടിച്ചെടുത്ത് കോടതി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് നീക്കം. മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകളാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജപ്തി ചെയ്തത്. 2014-ല്‍ വാകേരി കൂടല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ താഴേടത്ത് രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് വനംവകുപ്പ് നല്‍കിയ ആറ് ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി രജീഷിന്റെ…

        Read More

          മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്

          മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത് തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്‌സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്. മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി. മാനന്തവാടി മെഡിക്കൽ കോളജിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്. മഴയത്ത് രോഗികളെയും കൊണ്ട് അറ്റൻഡർമാർ പോകുന്ന…

          Read More

            വയനാട് എഞ്ചിനീയറിംഗ് കോളേജ് തിരിച്ചു പിടിച്ചു യു ഡി എസ് എഫ് സഖ്യം

            മാനന്തവാടി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ യുഡിഎസ്എഫ് സഖ്യത്തിന് തിളക്കമാർന്ന വിജയം നീണ്ട 18 വർഷമായി യുഡിഎസ്എഫ് അധികാരത്തിൽ ഉണ്ടായിരുന്ന കോളേജ് കഴിഞ്ഞ വർഷമാണ് യു.ഡി. എസ്.എഫിന് നഷ്ടമായത് എന്നാൽ ഈ വർഷം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 14/15 സീറ്റും നേടി തിളക്കമാർന്ന വിജയമാണ് യുഡിഎസ് എഫ് മുന്നണിക്ക് ലഭിച്ചത് വിജയാഘോഷത്തിന്റെ ഭാഗമായി യുഡിഎസ്എഫ് പ്രവർത്തകർ തലപ്പുഴ ടൗണിലേക്ക് വിജയാഹ്ലാദപ്രകടനവും സംഘടിപ്പിച്ചു ചെയർമാൻ – അഭിനന്ദ് വൈസ് ചെയർപേഴ്സൺ ആദിത്യ കൃഷ്ണ, ജനറൽ സെക്രട്ടറി ജസീം അക്ബർ, മാഗസിൻ എഡിറ്റർ…

            Read More

              കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ

              കൽപ്പറ്റ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു   61 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം നടപടികൾ പൂർത്തീകരിക്കുന്നത്     സംസ്ഥാന പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും   ജില്ലാ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കും   ജില്ലാ കൗൺസിൽ യോഗം സംസ്ഥാന…

              Read More

              യൂത്ത് കോൺഗ്രസ് ലൈറ്റ് മാർച്ച് നടത്തി

              മാനന്തവാടി: ജനതയുടെ നടുവൊടിച്ചു ഇരുട്ടിലാക്കിയ കേരള ഗവൺമെൻറിന്റെ കണ്ണ് തുറപ്പിക്കാൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കെ എസ് ഇ ബി ഓഫീസിലേക്ക് ലൈറ്റ് മാർച്ച് നടത്തി.കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ അടിക്കടിയാണ് പിണറായി സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചിട്ടുള്ളത്.നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതി മുട്ടുന്ന ജനങ്ങളുടെ മേൽ ഏറ്റ ഇരുട്ടടിയാണ് അമിത വൈദ്യുതി ചാർജെന്നും യൂത്ത് കോൺഗ്രസ് കുററപ്പെടുത്തി.സാധാരണക്കാരന് ഓഫിസിൽ നൽകേണ്ടുന്ന എല്ലാ അപേക്ഷകളും ഓൺ ലൈൻ വഴി ആക്കിയതിന്…

              Read More

              കെ.എസ്.ആർ.ടി.സിയിൽ ബസിൽ എം.ഡി.എം.എയുമായി യുവാവ്‌ പിടിയിൽ

              ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എ യുമായി യുവാവ്‌ പിടിയിൽ. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതിൽ വീട്ടിൽ, പി. മുഹമ്മദ്(25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 04.06.2025 വൈകീട്ട് മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പാന്റിന്റെ പോക്കറ്റിൽ നിന്ന് 0.99 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തു. സബ് ഇൻസ്‌പെക്ടർ പി പി വിജയൻ സീനിയർ സി പി ഓ പി എച്ച് മുസ്തഫ, സി പി ഓ ഡോണിത്ത് സജി എന്നിവരാണ്…

              Read More

                അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താനുള്ള സർക്കാർ നീക്കം നീതി നിഷേധം കെ എ ടി എഫ്

                മുട്ടിൽ : പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുകയാണ്. കേരള എജ്യുക്കേഷൻ റൂളനുസരിച്ച് പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളെ കാറ്റഗറി സംഘടനകളിൽ ഉൾപ്പെടുത്തി വിലക്കേർപ്പെടുത്താനുള്ള സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനും അവകാശ സംരക്ഷണ സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കയ്യേറ്റമാണെന്നും നീതി നിഷേധമാണെന്നും കെ എ ടി എഫ് വയനാട് ജില്ലാ സമിതി സംഘടിപ്പിച്ച എഐ ഐ ടി ശില്പശാല അഭിപ്രായപ്പെട്ടു. ശില്പശാല ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ കെ എ എസ് ഉദ്ഘാടനം ചെയ്തു….

                Read More