മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്,പള്ളിക്കൽ ഡിവിഷൻ ഉപതെരെ ഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായി സ.രമ്യ.ജി. ജനവിധി തേടുകയാണ്. നിലവിലുണ്ടായിരുന്ന ബ്ലോക്ക് മെമ്പർ എം.എൽ . എ ആയി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഇത്തരം ഒരു തെരെഞ്ഞെടുപ്പിന് നിർബന്ധിതമായത്. +2 വിദ്യാഭ്യാസം നേടിയ സാമൂഹ്യ പ്രവർത്തനത്തിലെ അനുഭവ സമ്പത്തും യുവത്വത്തിൻ്റെ ഊർജ്ജസ്വലതയും ഒത്തിണങ്ങിയ മികച്ചൊരു സ്ഥാനാർത്ഥിയെയാണ് LDF അവതരിപ്പിക്കുന്നത്. ആദിവാസി, മഹിളാ യുവജന സംഘടനാ രംഗത്തും, പ്രമോട്ടർ എന്ന നിലയിലും അഭിമാനകരമായ പ്രവർത്തനമാണ് ഇതിനകം ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. പാർടി ഞാറലോട് ബ്രാഞ്ച് അംഗം, AKS ഏരിയാ കമ്മിറ്റിയംഗം,മഹിളാ ഏരിയാ കമ്മിറ്റി അംഗം, CD.S. എക്സിക്യൂട്ടീവ് അംഗം, സാംസ്കാരിക പ്രവർത്തകയായുമെല്ലാം പൊതുരംഗത്ത് നിറഞ്ഞ നിന്ന് പ്രവർത്തിച്ചുവരുന്നു. സൗമ്യവും വിനയാന്വിതവുമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് സ.രമ്യ.
പള്ളിക്കൽ ഡിവിഷൻ ഉപതെരെ ഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായി സ.രമ്യ.ജി
