പുൽപ്പള്ളിയിൽ പശുവിനെ വീണ്ടും കടുവ ആക്രമിച്ചു

പുൽപ്പള്ളി: പശുവിനെ വീണ്ടും കടുവ ആക്രമിച്ചു. പുൽപ്പള്ളി, കാപ്പികുന്ന് മാറാച്ചേരിയിൽ എൽദോസിന്റെ അഞ്ചുവയസ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കടുവ പശുവിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുക യാണുണ്ടായത്. വീടിനടുത്ത വഴിയിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെ പാഞ്ഞെത്തിയ കടുവ ഗർഭിണിയായ പശുവിനെ ആക്രമിക്കുകയായിരുന്നു. പശുവിന് ഗുരുതരമായി പരിക്കേറ്റു. ഈ പ്രദേശത്ത് മുമ്പും കടുവയുടെ ആക്രമണം പലതവണ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി.

Read More

    കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനുപുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനെതിരേ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം പുറപ്പെടുവിച്ചു. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും ടെലിഫോണ്‍ ഉപയോഗിക്കുന്നത്…

    Read More

      ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി.

      ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി മുത്തങ്ങ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുക യായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെള്ളയിൽ സ്വദേശി എ. പി ഹൗസിൽ മുഹമ്മദ് ഫഹാദ് . എ. പി(23 വയസ്സ്) എന്നയാൾ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ…

      Read More

      വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ ചൊവ്വാഴ്ച തുറക്കും, കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം നല്‍കി: മന്ത്രി കെ രാജൻ

      കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും. ചൊവ്വാഴ്ച മുതല്‍ സ്കൂള്‍ തുടങ്ങും. വിദ്യാർത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്‌ആർടിസി സർവീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221…

      Read More

        നോർത്ത് വെസ്റ്റ് സോൺ എസ്.എൻ.എ. കായികമത്സരം ഡോ. മൂപ്പൻസ് നഴ്സിങ് കോളേജ് ജേതാക്കൾ

        മേപ്പാടി: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (SNAI) നോർത്ത് വെസ്റ്റ് സോൺ കേരള സ്റ്റേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച സോണൽ കായികമത്സരം ‘വെലോസിറ്റ 2K26’ ൽ ഡോ. മൂപ്പൻസ് നഴ്സിങ് കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പെരിന്തൽമണ്ണ ഇ.എം.എസ്. നഴ്സിങ് കോളേജ് രണ്ടാം സ്ഥാനവും, കോട്ടക്കൽ അൽമാസ് നഴ്സിങ് കോളേജ് മൂന്നാം സ്ഥാനവും നേടി.പെരിന്തൽമണ്ണ ഇ.എം.എസ്. നഴ്സിംഗ് കോളേജിലെ പ്രണവ് കൃഷ്ണ ആൺകുട്ടികളുടെ വിഭാഗത്തിലും, കോഴിക്കോട് കെ.എം.സി.ടി. സ്കൂൾ ഓഫ് നഴ്സിങ്ങിലെ ഐശ്വര്യ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത…

        Read More

          വണ്ടിക്കടവ് ഉന്നതിയിലെ ദുരിതം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരവ്

          വയനാട്: ശുചിമുറിയില്ലാതെ വണ്ടിക്കടവ് ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറോടും മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസറോടും (ടി.ഡി.ഒ.) 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.   വണ്ടിക്കടവ് ഉന്നതിയിലെ 11 കുടുംബങ്ങൾക്ക് ശൗചാലയമില്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്കായി കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനത്തെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു….

          Read More

          ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണം; സിപിഐഎം നിവേദനം നൽകി

          മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ പിലാക്കാവ്, അടിവാരം എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കണിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണന് നിവേദനം നൽകി.വന്യമൃഗ ശല്യം രൂക്ഷമായ പിലാക്കാവ് അടിവാരം പ്രദേങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയാവുന്നതോടെ പ്രദേശം പൂർണമായും ഇരുട്ടിലാവുകയാണെന്നും കാലഹരണപ്പെട്ട ഉപകരങ്ങൾ മാറ്റി അടിയന്തിരമായി ഹൈമാസ്റ്റ് ലൈറ്റുകളും തെരുവുവിളക്കുകളും നന്നാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.ലോക്കൽ കമ്മിറ്റിയംഗം എ കെ റൈഷാദ്, യു കെ കരുണാകരൻ, പി കെ സുരേഷ്കുമാർ, എസ്…

          Read More

          കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം വേണം- എൻ.ഹംസ

          കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും എസ്.ഡി. പി ഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ ഹംസ. മരണപ്പെട്ട ഗോകുലിനെ കേസിൽ പ്രതി ചേർത്തിരുന്നില്ല എന്നും കാര്യങ്ങൾ ചോദിച്ചറിയാൻ വിളിപ്പിച്ചതാണെന്നുമാണ് പോലീസ് അധികാരികൾ പറയുന്നത്. അങ്ങിനെയെങ്കിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണം. ഉദ്യോഗസ്ഥരുടെ സമീപനത്തിൽ നിന്നുണ്ടായ സമ്മർദ്ദമാണ് ഗോകുലിന്റെ മരണത്തിൽ കലാശിച്ചത്. സമാന സംഭവങ്ങൾ…

          Read More

            വായന പക്ഷാചരണം താലൂക്ക്തല ഉദ്ഘാടനം നിർവഹിച്ചു.

            അമ്പലവയൽ: വായന പക്ഷാചരണം താലൂക്ക്തല ഉദ്ഘാടനം അമ്പലവയൽ പബ്ളിക്ക് ലൈബ്രറിയിൽ വെച്ച് നടന്നു .താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ ടി.എം.നളരാജൻ ഉൽഘാടനം ചെയ്തു.അമ്പലവയൽ പബ്ളിക്ക് ലൈബ്രറി പ്രസിഡണ്ട് ശ്രീമതി ജെസ്സി ജോർജ് അദ്ധ്യക്ഷത വഹിച്ചു.പുകസ ജില്ലാ കമ്മറ്റി അംഗം പ്രമോദ് ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. Pവാസു, ഉണ്ണിക്കുട്ടൻ മാസ്റ്റർ, പദ്മനാഭൻ ,PT പ്രകാശൻ, TA ജോസഫ് എന്നിവർ സംസാരിച്ചു.VP സുമ സ്വാഗതവും കെ.മുജീബ് നന്ദിയും പറഞ്ഞു

            Read More

            വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന നിലപാട് ക്രൂരവും നിന്ദ്യവും: കെ.സി.വേണുഗോപാൽ എംപി

            കൽപ്പറ്റ : ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ദുരന്തബാധിതരുടെ കണ്ണീർ കാണാത്ത നിലപാട് വേദനാജനകമാണ്. പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്.എന്നാൽ ദുരന്തമുഖത്തും കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേർചിത്രമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. എസ്ഡിആർഎഫ് വിഹിതത്തെ വയനാട് പാക്കേജിൽ തട്ടിക്കിഴിക്കുന്ന കേന്ദ്രസർക്കാർ സമീപനം നിന്ദ്യവും…

            Read More