യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്.ഡി.പി.ഐ.

മാനന്തവാടി : എടവക കൊണിയൻ മുക്ക് ഇ.കെ ഹൗസിൽ അജ്മൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒരാഴ്ച്ച മുൻപാണ് അജ്മൽ ഗൾഫിൽ നിന്നും അവധിക്കെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് വീട്ടിൽ നിന്ന് പുറത്തുപോയ അജ്മലിനെ വൈകീട്ടോടെ കുറച്ചാളുകൾ ചേർന്ന് വീട്ടിൽ കൊണ്ടാക്കുകയുമായിരുന്നു.അതിന് ശേഷം മുറിയിൽ കയറി വാതിലടച്ച അജ്മൽ തിങ്കളാഴ്ച രാവിലെ ആയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ശരീരത്തിൽ നിറയെ മർദ്ദനമേറ്റ…

Read More

ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു

വെള്ളമുണ്ട ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. കെല്ലൂർ, അഞ്ചാം മൈൽ, പറമ്പൻ വീട്ടിൽ, പി. ഷംനാസ് (30)ൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. 26.04.25 ന് പുലർച്ചെ അഞ്ചാം മൈലിലുള്ള ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് റൂമിൽ നിന്ന് 0.07 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. എം.ഡി.എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ടൂബും പിടിച്ചെടുത്തു. 2.33 ഗ്രാം എം.ഡി.എം.എയുമായി 11.08.2023 തിയ്യതി നടക്കൽ ജംഗ്ഷനിൽ വെച്ചു പിടിയിലായ…

Read More

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനു ഊര്‍ജിതമായി ഇടപെടും: സത്യന്‍ മൊകേരി

പുല്‍പ്പള്ളി: വയനാട് മണ്ഡലത്തിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ശ്രമം നടത്തിയില്ലെന്ന് വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വന്യമൃഗശല്യം കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഇത് അറിഞ്ഞ ഭാവം പോലും രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. പ്രിയങ്ക ഗാന്ധി എംപിയായാലും ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല. പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനു ഊര്‍ജിതമായി ഇടപെടുമെന്നും സത്യന്‍ പറഞ്ഞു….

Read More

ഗിരീഷ് മാസ്റ്റർക്ക് എടപ്പെട്ടി പൗരാവലി യാത്രയയപ്പ് നൽകി

എടപ്പെട്ടി: എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസറായി നിയമിതനായ എടപ്പെട്ടി ഗവ. എൽ പി സ്‌കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിന് എടപ്പെട്ടി പൗരാവലി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. മൂന്നു വർഷങ്ങളായി എടപ്പെട്ടി സ്‌കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി സ്‌കൂളിനെ മികവിൻ്റെ കേന്ദ്രമാക്കിമാറ്റുന്നതിൽ ഇദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയതോടൊപ്പം ഉപജില്ലാ മേളകളിൽ വിദ്യാലയത്തിന് നേട്ടമുണ്ടാക്കാനും ഇക്കാലയളവിൽ സാധിച്ചു. സ്കൂളിൽ മികച്ച പാർക്ക്, സ്വന്തമായി വാഹനം , സ്മാർട്ട് ക്ലാസ് മുറികൾ,…

Read More

    “ഒന്നിക്കാം ലഹരിക്കെതിരെ” സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള സെമിനാർ സംഘടിപ്പിച്ചു.

    കൽപ്പറ്റ: കേരള പിറവി ദിനത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് “ഒന്നിക്കാം ലഹരിക്കെതിരെ” ജില്ലാതല ബോധവൽക്കരണ സെമിനാർ കൽപ്പറ്റ സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ.ഷാജി സ്വാഗതം ആശംസിച്ചു. ഉത്തര മേഖല ജോയിൻറ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. ദേവകി ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഗവൺമെൻറ് മെഡിക്കൽ കോളേജ് മാനന്തവാടിയിലെ മാനസികാരോഗ്യ വിഭാഗം ഡോക്ടർ കെ.ജംഷീല ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു…

    Read More

      തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ

      തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ – ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു   അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാൻ്റിങ് കമ്മിറ്റികളും ജില്ലാ…

      Read More

        മദ്യവിതരണത്തെ ചൊല്ലി തർക്കം; തോൽപ്പെട്ടിയിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം

        തോൽപ്പെട്ടി: നെടുന്തന ഉന്നതിയിൽ അർധരാത്രി മദ്യവിതരണത്തെ ചൊല്ലി എൽ.ഡി.എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. മാനന്തവാടി ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.   എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ മദ്യം വിതരണം ചെയ്തുവെന്നും, പോലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സി.പി.എം സംഘം ബലമായി മോചിപ്പിച്ചെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം. സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ പോലീസിനെ തടഞ്ഞുവെച്ചു.   എന്നാൽ, യു.ഡി.എഫ് മദ്യവിതരണം നടത്തുന്നത് തടയാനാണ് തങ്ങൾ എത്തിയതെന്നും, ഇതിൽ വിറളിപൂണ്ടാണ് യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും…

        Read More

          എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ 

          ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 04.10.2025 രാവിലെ മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാളുടെ പാന്റിന്റെ വലതു പോക്കറ്റിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ 9.24 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ.എം അർഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന….

          Read More

            സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു.

            പനമരം : പനമരം ഐസിഡിഎസ് കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററായ ഡിംപിൾസ് ഹെൽത്ത് ഹബും ചേർന്ന് സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ 79 പേർ പങ്കെടുത്തു. ആരോഗ്യപരിശോധനയ്ക്ക് പുറമെ തുടർചികിത്സ ആവശ്യമായവർക്ക് മിതമായ നിരക്കിൽ അത് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.   സ്‌ട്രെസ്സ്, മാനസിക സമ്മർദ്ദം എന്നിവ അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് സൗകര്യവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. വീട്ടിൽ തന്നെ…

            Read More

            സൈക്ലിംഗ് താരങ്ങളെ ആദരിച്ചു

            ബത്തേരി : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും സംസ്ഥാന- ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത സൈക്ലിംഗ് താരങ്ങളെ ബത്തേരി വിൽട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ സ്വാഗതം പറഞ്ഞു. സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറിയും, കേരള ടീം മാനേജരുമായ സുബൈർ ഇളകുളം കായിക താരങ്ങളെ പരിചയപ്പെടുത്തി. ഒളിമ്പ്യൻ…

            Read More