നെന്മേനിയിൽ വീട് തകർന്നുവീണു; അഞ്ചുപേർക്ക് പരുക്ക്

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ റഹ്മത്ത് നഗർ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർന്നുവീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികൾ അത്ഭുതകരമായി രക്ഷപ്പെടുത്തി. നിസ്സാര പരിക്കേറ്റ മൂന്നുവയസ്സുകാരൻ അടക്കം അഞ്ചുപേർ ചികിത്സയിലാണ്. ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേൽക്കൂരയും ഭിത്തികളും പതിച്ചത്.

Read More

    വയനാട് ജില്ലാ സ്പെക്ട്രം ജോബ് ഫെയർ സമാപിച്ചു

    കൽപറ്റ: വയനാട് ജില്ലയിലെ ഐടിഐ വിദ്യാർഥികൾക്കായി പുളിയാർമല കെഎംഎം ഗവ. ഐടിഐയിൽ സംഘടിപ്പിച്ച സ്പെക്ട്രം ജോബ് ഫെയർ 2025 സമാപിച്ചു. വയനാട് ജില്ലയിലെ 692 ഐടിഐ സീറ്റുകളിൽ വിവിധ ട്രേഡുകളിലായി 650 പേർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിൽ 490 പേർ ഇതിനകം തൊഴിൽ നേടുകയും ചെയ്തു. ബാക്കിയുള്ള വിദ്യാർഥികൾക്കും മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ , ഡിഡബ്ല്യുഎംഎസ് എന്നിവയുമായി സഹകരിച്ച് നടത്തിയ തൊഴിൽ മേളയിൽ…

    Read More

    കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

    മാനന്തവാടി: അന്തരിച്ച കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ. കെ.പി. അബ്ബാസും സംഘവും അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ആകാശത്തിലേക്ക് വെടിയുതിർത്ത ശേഷം അന്ത്യ വിശ്രമത്തിലേക്ക് പോകുന്നതിന്റെ പ്രതീകമായി ബ്യൂഗിൾ വായിച്ചു. കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ടി. മനോഹരൻ, ഡിവൈ.എസ്.പി.മാരായ ഷജു ജോസഫ് (എസ് എം.എസ്), എം.പി രാജേഷ്(നർകോട്ടിക്…

    Read More

      പ്രഥമ സിഗ്നൽ ഓഫീസറായ ലെഫ്റ്റനന്റ് ലാൽകൃഷ്ണന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ ആദരം

      കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്ന് പ്രഥമ സിഗ്നൽ ഓഫീസറായി നിയമനം ലഭിച്ച പീച്ചൻകോഡ് സ്വദേശി ‌ ലെഫ്റ്റനന്റ് ലാൽകൃഷ്ണനെ തരുവണ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തെസ്നി ആദരിച്ചു. ചടങ്ങിൽ വാർഡ് അംഗം എഴുത്താൻ മമ്മൂട്ടി, ഷറഫു മാടമ്പള്ളി, ഇബ്രാഹിം മൗലവി എന്നിവർ പങ്കെടുത്തു.

      Read More

        പി.എസ്.സി പരീക്ഷാ ക്രമക്കേട്: കെ.സി.വൈ.എം പ്രതിഷേധിച്ചു

        മാനന്തവാടി: സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി പ്രതിഷേധിച്ചു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി വച്ച് പന്താടുന്ന ഇത്തരം ക്രമക്കേടുകൾ തികച്ചും പ്രതിഷേധാർഹമാണെന്ന് രൂപതാ സമിതി യോഗം വിലയിരുത്തി. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലാണ് അടുത്ത കാലത്തായി ഉയർന്നുവരുന്ന ആരോപണങ്ങളെന്ന് യോഗം ഉദ്ഘാടനം ചെയ്തു കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ പറഞ്ഞു. അർഹരായ ഉദ്യോഗാർഥികളെ തളളിമാറ്റി പിൻവാതിൽ…

        Read More

        പോരാടാം ഒന്നായി.. ലഹരിക്കെതിരെ… കൂട്ടയോട്ടം സംഘടിപ്പിച്ചു.

        കൽപറ്റ: ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ തപോഷ് ബസുമതാരി ഐപിഎസ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമാതാരം ശ്രീ. അബു സലിം ഇന്ത്യൻ ക്രിക്കറ്റർ കുമാരി സജ്ന സജീവൻ എന്നിവർ ചേർന്ന് കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ .എം.കെ. ഭരതൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ….

        Read More

        ദുരന്തബാധിതരോടൊപ്പം വിദ്യാർത്ഥികളും

        പുതുശ്ശേരി: പുതുശ്ശേരി ഗവൺമെൻറ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കാനായി ഒരുമിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കാണ് അവർ താങ്ങായത്. തങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷവും, ഓണാഘോഷങ്ങളും മാറ്റിവെച്ച് ,അതിനായി സ്വരൂപിച്ച തുക അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ചില കൂട്ടുകാർ ഓണക്കോടിക്കായും,മറ്റുചിലർ സൈക്കിൾ വാങ്ങാനായും ശേഖരിച്ചിരുന്ന കുടുക്ക തന്നെ സ്കൂൾ അധികൃതരെ ഏൽപ്പിച്ചു. പിടിഎയും , അധ്യാപകരും അവരോടൊപ്പം ചേർന്നപ്പോൾ നല്ലൊരു തുക സഹായമായി നൽകാൻ കഴിഞ്ഞു.

        Read More

        യൂത്ത് അസോസിയേഷൻ മേഖല മത്സരം; മാനന്തവാടിക്ക് ഓവറോൾ

        പുതുശേരിക്കടവ്: ജെഎസ്ഒവൈ എ മേഖലാമൽസരം പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്നു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു .മേഖല പ്രസിഡൻ്റ് ഫാ.എൽദോ മനയത്ത് അധ്യക്ഷത വഹിച്ചു. ഫാ.ബിജുമോൻ ജേക്കബ് ,ഭദ്രാസന സെക്രട്ടറി കെ പി എൽദോ ,മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, എം ജെഎസ്എസ്എ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, പള്ളി ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ, ജിൻസി മാത്യു, മഞ്ജു കടിയു കുന്നേൽ,പ്രസംഗിച്ചു. മാനന്തവാടി ,കോറോം, പുതുശേരിക്കടവ് യൂണിറ്റുകൾ…

        Read More

        മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം കാറുംബൈക്കും കൂട്ടിയിടിച്ച് ഒരു മരണം, ഒരാൾക്ക് പരിക്ക്

        മുട്ടിൽ: ബൈക്ക് യാത്രികനായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീർ ആണ് മരണപ്പെട്ടത്. സഹോദരി ഫസ്മ‌ിഹക്കാണ് പരിക്കേറ്റത്. മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം വൈകീട്ട് ഏഴുമണിയോടെയാണ് അപകടം.കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ കൽപറ്റ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഫസ്മിഹക്ക് കൈക്കും കാലിനുമാണ് പരിക്ക്.

        Read More

        റൂബിക്‌സ് ക്യൂബ് ചാമ്പ്യന്‍ഷിപ്പ് നടത്തി

        കല്ലോടി: സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ റൂബിക്‌സ് ക്യൂബ് ചാമ്പ്യന്‍ഷിപ്പ് നടത്തി. നൂറോളം കുട്ടികള്‍ പങ്കെടുത്തു. മത്സരം 31 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി പി.ആര്‍. ശ്രീനന്ദ് ഒന്നാം സ്ഥാനവും 38 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി മുഹമ്മദ് റാഫി രണ്ടാം സ്ഥാനവും 39 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി മുഹമ്മദ് റിസാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാനന്തവാടി ബിആര്‍സിയിലെ ബിപിസി കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജോസ് പള്ളത്ത്, പിടിഎ പ്രസിഡന്റ് സിബി ആശാരിയോട്ട്, പ്രീ പ്രൈമറി പിടിഎ പ്രസിഡന്റ് രേഷ്മ സജോയ്…

        Read More