വൈത്തിരിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം: നാല് വയസ്സുകാരി മരിച്ചു

വൈത്തിരി: ലക്കിടി താസ ഹോട്ടലിന് സമീപം കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ – ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫാത്തും (4) ആണ് മരണപ്പെട്ടത്. അപകടം നടന്നയുടൻ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി ഡി എം വിംസ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *