നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.

നിടുംപൊയിൽ: നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ.

Read More

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനനം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സ്ക്രീനിംഗ്, പോഷണ ബോധവത്കരണം, പ്രതിമാസ മെഡിക്കൽ പരിശോധന, ഹെൽത്തി കുക്കീസ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി…

Read More

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു.

മാനന്തവാടി : ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ക്ഷീരകർഷകർക്കുള്ള ഉൽപാദന ബോണസ് വിതരണം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ. കെ ജയഭാരതിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ജസ്റ്റിൻ ബേബി ബോണസ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരുനെല്ലി,വെള്ളമുണ്ട,എടവക,തൊണ്ടർനാട്,തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ 21 ക്ഷീരസംഘങ്ങളിൽ പാലിക്കുന്ന 4300 ഓളം ക്ഷീര കർഷകർക്ക് പാലളവിന്റെ തോതനുസരിച്ച് 66,64,777 രൂപയാണ് ലഭിക്കുന്നത്.പരമാവധി 40000 രൂപ വരെയാണ് ഒരു…

Read More

കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം;ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

  മാനന്തവാടി:വനം വകുപ്പുമായി തര്‍ക്കത്തിലുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ സന്ദര്‍ശിച്ചു. ഭൂമിയുടെ അവകാശത്തിനായി കാഞ്ഞിരത്തിനാല്‍ കുടുംബം നാല് പതിറ്റാണ്ടായി പോരാട്ടത്തിലാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പരാതിയില്‍ നിരവധി തവണ റവന്യു വകുപ്പ് സ്ഥല പരിശോധനകള്‍ നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കുടുംബാംഗങ്ങളുമായി ചര്‍ച്ചയും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ തിങ്കളാഴ്ച രാവിലെ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കലക്‌ടറേറ്റ് പടിക്കല്‍ സമരം തുടരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗമായ ജെയിംസില്‍…

Read More

ഉച്ചഭക്ഷണം; സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറി.

ഉച്ചഭക്ഷണം; സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറി. ഉച്ചഭക്ഷണം : സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറി. ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കണം. അവശ്യ സാധനങ്ങള്‍ക്കുള്ള തുക വര്‍ദ്ധിപ്പിക്കണം. സ്‌കൂളുകളില്‍ പച്ചക്കറി തോട്ടം സ്ഥാപിക്കണം. കല്‍പ്പറ്റ; അടിസ്ഥാന സൗകര്യങ്ങളുള്ള സ്‌കൂളുകളില്‍ പി.ടി.എ, കൃഷി വകുപ്പ് സംയുക്തമായി ശാസ്ത്രീയ പച്ചക്കറി തോട്ടം സ്ഥാപിക്കണം. കൃഷി വകുപ്പ് സ്‌കൂളുകളിലെ കൃഷി ക്ലബ്ബുകളുടെ സഹായവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. നിലവില്‍ വാങ്ങിക്കുന്ന പച്ചക്കറിയുടെ ഗുണമേന്മ തൃപ്തികരമല്ലെന്നും അമിതമായ വിലകൊടുത്താണ് വാങ്ങുന്നതെന്നും വിഷരഹിതമല്ലെന്നും സോഷ്യല്‍ ഓഡിറ്റിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതൊഴിവാക്കാനും…

Read More

    വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

    വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി. കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു.   ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ വയനാട് വിഷൻ റിപ്പോർട്ടർ ഷിബു…

    Read More

      സുഗന്ധഗിരി അമ്പതേക്കറില്‍ തീപിടിത്തം

      കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ സുഗന്ധഗിരി അമ്പതേക്കറില്‍ തീപിടിത്തം. കഴിഞ്ഞ രാത്രിയാണ് വനത്തില്‍ തീ വീണത്. 500ല്‍ പരം ഏക്കറില്‍ അടിക്കാട് കത്തിനശിച്ചു. അഗ്നി-രക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ വിപത്ത് ഒഴിവാക്കി. അടിമവേലയില്‍നിന്നു മോചിപ്പിച്ച ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച പ്രദേശമാണ് വൈത്തിരി താലൂക്കിലുള്ള സുഗന്ധഗിരി.

      Read More

      പുതിയ പാചകവാതക കണക്ഷൻ പോക്കറ്റ് കീറും; പുതിയ കണക്ഷൻ കിട്ടാൻ 4840 രൂപ, 10 കിലോ സിലിണ്ടര്‍ റീഫില്ലിംഗിന് 1650 രൂപ

      തിരുവനന്തപുരം: പുതിയ പാചകവാതക കണക്ഷൻ രീതി മുന്നറിയിപ്പില്ലാതെ മാറ്റി കമ്പനികള്‍. മാസങ്ങളായി പുതിയ അപേക്ഷകർക്ക് നല്‍കുന്നത് സബ്‌സിഡി ഇല്ലാത്ത 10 കിലോ സിലിണ്ടർ മാത്രം ആണ്. കണക്ഷന്‍റെയും റീഫില്ലിങ്ങിന്‍റെയും നിരക്കുകളില്‍ പുതിയ സിലിണ്ടറിന് വൻ വർധന ആണ്. 10 കിലോയുടെ ഒരു സിലിണ്ടറിന്റെ കണക്ഷൻ ലഭിക്കാൻ 4840 രൂപയും ഓരോ തവണയും നിറയ്ക്കാൻ 1650 രൂപ വീതവുമാണ് മിക്ക കമ്പനികളും ഈടാക്കുന്നത്. സാധാരണ 14 കിലോ എല്‍പിജി സിലിണ്ടർ ഒരു തവണ നിറയ്ക്കാൻ 930 രൂപ വരുന്നിടത്താണ്…

      Read More

      ഉറവിട നശീകരണ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

      സുൽത്താൻ ബത്തേരി : ആരോഗ്യ വകുപ്പ് ഈഡിസ് കൊതുക് നശീകരണം ലക്ഷ്യമിട്ട് സാമൂഹിക ഉറവിട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ ഡെങ്കിപ്പനി നിവാരണ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഉറവിടങ്ങള്‍ കണ്ടെത്തി പരിശോധിക്കല്‍, വൃത്തിയാക്കല്‍, ഓവുചാലുകള്‍ മൂടിവെക്കല്‍ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിനില്‍ നടക്കുന്നത്. റബ്ബര്‍, കമുക്, കൈതച്ചക്ക തോട്ടങ്ങളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ ഇല്ലാതാക്കി ഡെങ്കിപ്പനി സാധ്യതകള്‍ കുറയ്ക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം….

      Read More

      പിന്നാക്ക വികസന കോർപറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

      മാനന്തവാടി: പിന്നാക്ക വികസന കോർപറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ് ബസ് സ്റ്റാൻഡിന് സമീപം പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ ആർ.കേളു ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി ഡി സി ചെയർമാൻ അഡ്വ. കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം വി.പി. കുഞ്ഞികൃഷ്ണൻ , മാനന്തവാടി നഗരസഭാ ചെയർ പേഴ്സൺ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി , നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം പി. ചന്ദ്രൻ ,കെ…

      Read More