ഉച്ചഭക്ഷണം;
സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറി.
ഉച്ചഭക്ഷണം :
സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറി.
ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കണം.
അവശ്യ സാധനങ്ങള്‍ക്കുള്ള തുക വര്‍ദ്ധിപ്പിക്കണം.
സ്കൂളുകളില്‍ പച്ചക്കറി തോട്ടം സ്ഥാപിക്കണം.
കല്‍പ്പറ്റ; അടിസ്ഥാന സൗകര്യങ്ങളുള്ള സ്കൂളുകളില്‍ പി.ടി.എ, കൃഷി വകുപ്പ് സംയുക്തമായി ശാസ്ത്രീയ പച്ചക്കറി തോട്ടം സ്ഥാപിക്കണം. കൃഷി വകുപ്പ് സ്കൂളുകളിലെ കൃഷി ക്ലബ്ബുകളുടെ സഹായവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. നിലവില്‍ വാങ്ങിക്കുന്ന പച്ചക്കറിയുടെ ഗുണമേന്മ തൃപ്തികരമല്ലെന്നും അമിതമായ വിലകൊടുത്താണ് വാങ്ങുന്നതെന്നും വിഷരഹിതമല്ലെന്നും സോഷ്യല്‍ ഓഡിറ്റിലൂടെ കണ്ടെത്തിയിട്ടുണ്ട്.
ഇതൊഴിവാക്കാനും സാമ്പത്തിക ആശ്വാസത്തിനും നവീനാശയ പദ്ധതി ഉപകരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് സംവിധാനം തയ്യാറാക്കേണ്ടതാണ്. ചില സ്കൂളുകളില്‍ മാതൃകാപരമായി നടപ്പാക്കുന്നുണ്ട്. ജില്ലയാകെ ഇത് നടപ്പാക്കണം.
പാലിന് നിലവില്‍ വില 60 രൂപക്ക് മുകളിലാണ്. ലഭിക്കുന്നത് 52 രൂപയാണ്. മുട്ടക്ക് 6 രൂപയാണ് ലഭിക്കുന്നത്. മാര്‍ക്കറ്റില്‍ ഇതിനേക്കാള്‍ കൂടുതലാണ് വില. പച്ചക്കറിയുള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വിലകയറ്റവും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാലോചിതമായി തുക വര്‍ദ്ധിപ്പിക്കേണ്ടതാണ്.
സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി 20 സ്കൂളുകളില്‍ നടത്തിയ സ്കൂള്‍ സഭയും പിന്നീട് ഉപജില്ലാടിസ്ഥാനത്തില്‍ മൂന്നിടങ്ങളിലെ പൊതു സഭകളിലെയും നിര്‍ദ്ദേശങ്ങള്‍ ഏകോപിപ്പിച്ചാണ് ജില്ലാതല റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പാചകപ്പുര നവീകരണം, ഡൈനിംഗ് ഹാള്‍ സജ്ജമാക്കല്‍, അധ്യാപകരെ ഉച്ചഭക്ഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കല്‍, കുട്ടികള്‍- തൊഴിലാളി അനുപാതം പുന:ക്രമീകരിക്കല്‍ തുടങ്ങി 20 നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് കിലക്ക് കൈമാറിയത്.
വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് കിലയുടെ നിര്‍ദ്ദേശമനുസരിച്ച് വയനാട് ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. സ്കൂള്‍ സഭയും പൊതു സഭയും ഇതിന്റെ ഭാഗമായി വിളിച്ച് ചേര്‍ത്തു.
പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്മ്മാണ് (പി.എം.പോഷണ്‍) പദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ വിതരണം. പദ്ധതി കുറ്റമറ്റതാക്കാനും അധികൃതര്‍ ഉദ്ദേശിക്കുന്നവിധം പദ്ധതി നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് സോഷ്യല്‍ ഓഡിറ്റ് നടത്തിയത്. കുട്ടികളുടെ അവകാശമായ പോഷകാഹാര വിതരണം കാര്യക്ഷമവും സുതാര്യമാക്കാനും സോഷ്യല്‍ ഓഡിറ്റിലൂടെ സാധ്യമാവും.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 20 സ്കൂളുകളിലെ 99 രക്ഷിതാക്കളാണ് സോഷ്യല്‍ ഓഡിറ്റ് നടത്തിയത്. വൈത്തിരി ഉപജില്ലയില്‍ അഞ്ചും, സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ എട്ടും മാനന്തവാടി ഉപജില്ലയില്‍ ഏഴും സ്കൂളുകളെയാണ് സോഷ്യല്‍ ഓഡിറ്റിന് തെരഞ്ഞെടുത്തത്. നിശ്ചയിക്കപ്പെട്ട സ്കൂളുകളില്‍ പ്രാഥമിക യോഗം, ഓഡിറ്റിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്കുളുകളിലെ രക്ഷിതാക്കളായ ഓഡിറ്റര്‍മാര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍, സ്കൂള്‍ സഭ, പൊതു സഭ എന്നിവ സമയബന്ധിതമായി നടപ്പാക്കി. 20 സ്കൂള്‍ സഭകളില്‍ 529 പേര് പങ്കാളികളായി.
സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി ചേര്‍ന്ന വിവിധ സഭകളില്‍ രക്ഷിതാക്കള്‍, സ്കൂള്‍ പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍, പ്രധാനധ്യാപകര്‍, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍, എം.പി.ടി.എ ഭാരവാഹികള്‍, ആരോഗ്യം,കൃഷി, സപ്ലൈകോ തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍, വിദ്യാഭ്യാസ വകുപ്പ് ജില്ലാ-ഉപജില്ലാ ഓഫീസര്‍മാര്‍, ചുമതലയുള്ള വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, കില ഫെസിലിറ്റേറ്റര്‍മാര്‍ പങ്കാളികളായി.
കില ജില്ലാ ഫെസിലിറ്റേറ്റര്‍ അബ്ദുല്‍ ഗഫൂര്‍ കാട്ടി, പി.എം.പോഷണ്‍ ജില്ലാ ഫെസിലിറ്റേറ്റര്‍മാരായ പി.പി.മുഹമ്മദ് , പി.എ.തോമസ്, ടി.കെ.മമ്മുട്ടി, പി.എം.ഷബീര്‍ എന്നിവരാണ് സോഷ്യല്‍ ഓഡിറ്റിന് നേതൃത്വം നല്‍കിയത്.
പി .എം. പോഷണ്‍ സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി വയനാട് ജില്ലാ തല റിപ്പോര്‍ട്ട് കില ഫെസിലിറ്റേറ്റര്‍മാരായ ടി.കെ മമ്മുട്ടി, പി.എ. തോമസ്, പി.പി. മുഹമ്മദ്, പി. എം. ഷബീര്‍ കില പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ആര്.എസ്.ധനലക്ഷ്മി്, ആര് രാഗി എന്നിവർക്ക് കൈമാറി.
ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കണം.
അവശ്യ സാധനങ്ങള്‍ക്കുള്ള തുക വര്‍ദ്ധിപ്പിക്കണം.
സ്കൂളുകളില്‍ പച്ചക്കറി തോട്ടം സ്ഥാപിക്കണം.
കല്‍പ്പറ്റ; അടിസ്ഥാന സൗകര്യങ്ങളുള്ള സ്കൂളുകളില്‍ പി.ടി.എ, കൃഷി വകുപ്പ് സംയുക്തമായി ശാസ്ത്രീയ പച്ചക്കറി തോട്ടം സ്ഥാപിക്കണം. കൃഷി വകുപ്പ് സ്കൂളുകളിലെ കൃഷി ക്ലബ്ബുകളുടെ സഹായവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. നിലവില്‍ വാങ്ങിക്കുന്ന പച്ചക്കറിയുടെ ഗുണമേന്മ തൃപ്തികരമല്ലെന്നും അമിതമായ വിലകൊടുത്താണ് വാങ്ങുന്നതെന്നും വിഷരഹിതമല്ലെന്നും സോഷ്യല്‍ ഓഡിറ്റിലൂടെ കണ്ടെത്തിയിട്ടുണ്ട്.
ഇതൊഴിവാക്കാനും സാമ്പത്തിക ആശ്വാസത്തിനും നവീനാശയ പദ്ധതി ഉപകരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് സംവിധാനം തയ്യാറാക്കേണ്ടതാണ്. ചില സ്കൂളുകളില്‍ മാതൃകാപരമായി നടപ്പാക്കുന്നുണ്ട്. ജില്ലയാകെ ഇത് നടപ്പാക്കണം.
പാലിന് നിലവില്‍ വില 60 രൂപക്ക് മുകളിലാണ്. ലഭിക്കുന്നത് 52 രൂപയാണ്. മുട്ടക്ക് 6 രൂപയാണ് ലഭിക്കുന്നത്. മാര്‍ക്കറ്റില്‍ ഇതിനേക്കാള്‍ കൂടുതലാണ് വില. പച്ചക്കറിയുള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വിലകയറ്റവും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാലോചിതമായി തുക വര്‍ദ്ധിപ്പിക്കേണ്ടതാണ്.
സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി 20 സ്കൂളുകളില്‍ നടത്തിയ സ്കൂള്‍ സഭയും പിന്നീട് ഉപജില്ലാടിസ്ഥാനത്തില്‍ മൂന്നിടങ്ങളിലെ പൊതു സഭകളിലെയും നിര്‍ദ്ദേശങ്ങള്‍ ഏകോപിപ്പിച്ചാണ് ജില്ലാതല റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പാചകപ്പുര നവീകരണം, ഡൈനിംഗ് ഹാള്‍ സജ്ജമാക്കല്‍, അധ്യാപകരെ ഉച്ചഭക്ഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കല്‍, കുട്ടികള്‍- തൊഴിലാളി അനുപാതം പുന:ക്രമീകരിക്കല്‍ തുടങ്ങി 20 നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് കിലക്ക് കൈമാറിയത്.
വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് കിലയുടെ നിര്‍ദ്ദേശമനുസരിച്ച് വയനാട് ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. സ്കൂള്‍ സഭയും പൊതു സഭയും ഇതിന്റെ ഭാഗമായി വിളിച്ച് ചേര്‍ത്തു.
പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്മ്മാണ് (പി.എം.പോഷണ്‍) പദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ വിതരണം. പദ്ധതി കുറ്റമറ്റതാക്കാനും അധികൃതര്‍ ഉദ്ദേശിക്കുന്നവിധം പദ്ധതി നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് സോഷ്യല്‍ ഓഡിറ്റ് നടത്തിയത്. കുട്ടികളുടെ അവകാശമായ പോഷകാഹാര വിതരണം കാര്യക്ഷമവും സുതാര്യമാക്കാനും സോഷ്യല്‍ ഓഡിറ്റിലൂടെ സാധ്യമാവും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 20 സ്കൂളുകളിലെ 99 രക്ഷിതാക്കളാണ് സോഷ്യല്‍ ഓഡിറ്റ് നടത്തിയത്. വൈത്തിരി ഉപജില്ലയില്‍ അഞ്ചും, സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ എട്ടും മാനന്തവാടി ഉപജില്ലയില്‍ ഏഴും സ്കൂളുകളെയാണ് സോഷ്യല്‍ ഓഡിറ്റിന് തെരഞ്ഞെടുത്തത്. നിശ്ചയിക്കപ്പെട്ട സ്കൂളുകളില്‍ പ്രാഥമിക യോഗം, ഓഡിറ്റിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്കുളുകളിലെ രക്ഷിതാക്കളായ ഓഡിറ്റര്‍മാര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍, സ്കൂള്‍ സഭ, പൊതു സഭ എന്നിവ സമയബന്ധിതമായി നടപ്പാക്കി. 20 സ്കൂള്‍ സഭകളില്‍ 529 പേര് പങ്കാളികളയി. സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി ചേര്‍ന്ന വിവിധ സഭകളില്‍ രക്ഷിതാക്കള്‍, സ്കൂള്‍ പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍, പ്രധാനധ്യാപകര്‍, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍, എം.പി.ടി.എ ഭാരവാഹികള്‍, ആരോഗ്യം,കൃഷി, സപ്ലൈകോ തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍, വിദ്യാഭ്യാസ വകുപ്പ് ജില്ലാ-ഉപജില്ലാ ഓഫീസര്‍മാര്‍, ചുമതലയുള്ള വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, കില ഫെസിലിറ്റേറ്റര്‍മാര്‍ പങ്കാളികളായി.