മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ; എസ്‌ഡിപിഐ പ്രതിഷേധിച്ചു.

മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ; എസ്‌ഡിപിഐ പ്രതിഷേധിച്ചു. മാനന്തവാടി :പുല്‍പ്പള്ളി സ്വദേശി അശ്‌റഫിനെ മംഗളൂരു കുഡുപ്പില്‍ വെച്ച് സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഘപരിവാർ ഭീകരരെ പ്രതിരോധിക്കാൻ സമൂഹം തയ്യാറാവണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കെ. ജെ, ജില്ലാ ജനറൽ സെക്രട്ടറി…

Read More

    നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

    നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലുമായുള്ള 715 പോളിംഗ് സ്റ്റേഷനുകളിലേക്കും 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെ നിശ്ചയിച്ചു. മാനന്തവാടി മണ്ഡലത്തില്‍ 285, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 302, കല്‍പറ്റ മണ്ഡലത്തില്‍ 273 ഉള്‍പ്പെടെ 860 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരേയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും വിന്യസിച്ചു. മാനന്തവാടിയില്‍ 570, സുല്‍ത്താന്‍ ബത്തേരിയില്‍ 604, കല്‍പറ്റയില്‍ 546 പോളിംഗ് ഓഫീസര്‍മാരും പ്രവര്‍ത്തിക്കും. ഇതില്‍ 20 ശതമാനം…

    Read More

      മൊബൈല്‍ഷോപ്പില്‍ കവർച്ച നടത്തിയ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

      കമ്പളക്കാട് : മൊബൈല്‍ഷോപ്പില്‍ രാത്രി ഓട് പൊളിച്ച് അകത്തുകയറി ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. ത്ധാര്‍ഘണ്ട്, ബദല്‍പൂര്‍ സ്വദേശി മെഹബൂബ അന്‍സാരി(25)യെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. കമ്പളക്കാട് ടൗണിലുള്ള 4ജി വേള്‍ഡിലാണ് ഫെബ്രുവരി ഒന്നിന് രാത്രിയില്‍ മോഷണം നടന്നത്. കടയുടെ ഓടും സീലിങും പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 20,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും, 2500 രൂപയുടെ സ്മാര്‍ട്ട് വാച്ചും, 80000 രൂപയും കവര്‍ന്നു. പരാതി ലഭിച്ചയുടന്‍ കേസെടുത്ത…

      Read More

      സെൻഫീർ മുഹമ്മദിനെ യൂത്ത് ലീഗ് ആദരിച്ചു

      വെള്ളമുണ്ട .കേരള സംസ്ഥാന എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച സെൻഫീർ മുഹമ്മദിനെ വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു. ചടങ്ങിൽ ദുബൈ കെ എം സി സി വയനാട് ജില്ലാ സെക്രട്രറി കബീർ മഞ്ചേരി ഉപഹാരം നൽകി.യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട,സുബൈർ ഇ കെ.യൂസഫ് എം.സിറാജ് എം.സാജിർ ടി.സലാം ഇ.മുഹമ്മദ് പി.തുടങ്ങിയവർ സംബന്ധിച്ചു.

      Read More

        ടാറ്റ ഐറിസ് വാഹനങ്ങൾക്ക് സ്റ്റാൻഡ് അനുവദിക്കണം: എസ്.ടി.യു നിവേദനം നൽകി

        മാനന്തവാടി: എടവക പഞ്ചായത്തിലെ ഈസ്റ്റ് പാലമുക്ക് പ്രദേശത്ത് സർവീസ് നടത്തുന്ന ടാറ്റ ഐറിസ് (ഫോർ വീലർ ഓട്ടോ) യാത്രാവാഹനങ്ങൾക്ക് ഔദ്യോഗിക ഹാൾട്ടിംഗ് പ്ലേസ്/വാഹന സ്റ്റാൻഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആൻഡ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) ന്റെ നേതൃത്വത്തിൽ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഗിരിജ സുധാകാരന് നിവേദനം നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഈസ്റ്റ് പാലമുക്ക് പ്രദേശത്തും സമീപ പ്രദേശങ്ങളിലുമായി സർവീസ് നടത്തുന്ന ടാറ്റ ഐറിസ് വാഹനങ്ങളിലെ തൊഴിലാളികളാണ് നിവേദനം നൽകിയത് . വിദ്യാർത്ഥികൾ, സ്ത്രീകൾ, വയോജനങ്ങൾ,…

        Read More

          ഇന്ധന വില വർധനവിനെതിരെ മാർച്ചും ധർണ്ണയും നടത്തി

          കൽപ്പറ്റ : ആർ-എസ് -പി-വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാറിന്റെ ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ആർ-എസ്. പി.മാനന്തവാടി മണ്ഡലം സെക്രട്ടറി അഷ്റഫ് കാട്ടിക്കുളം സ്വാഗതം പറഞ്ഞ ധർണ്ണയിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു ആർ. എസ് .പി. വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം മനു മാനന്തവാടി നടത്തി. ബത്തേരി മണ്ഡലം സെക്രട്ടറി സുലൈമാൻ .പൊഴുതന ലോക്കൽ സെക്രട്ടറി സി…

          Read More

          മേപ്പാടിയിലെ കാട്ടാനയാക്രമണം: ടൂറിസം റിസോർട്ടുകളും ഇക്കോ ടൂറിസവും അടച്ചുപൂട്ടണം.

          കൽപ്പറ്റ: മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഗ്രാമത്തിലെ അറുമുഖൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതിൻ്റെ യഥാർഥ ഉത്തരവാദികളെ കുറിച്ച് പറയാൻ എല്ലാവരും ഭയപ്പെടുകയാണ്. വനം വകപ്പിൻ്റെ മാത്രം തലയിൽ വെച്ച് രക്ഷപ്പെടാൻ എല്ലാവരും ബദ്ധപ്പെടുകയാണ്. ക്ഷണിച്ചു വരുത്തിയ കൊലപാതകങ്ങളാണ് അവിടെ അടിക്കടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. അട്ടമല മുതൽ ലക്കിടി വരെ നീണ്ടു കിടക്കുന്ന ചെമ്പ്രാ മലനിരകളുടെ കിഴക്കൻ ചെരുവിൽ നടമാടിക്കൊണ്ടിരിക്കുന്ന അനിയന്ത്രിതവും നിയമവിരുദ്ധവുമായ ടൂറിസവും വനം വകുപ്പിൻ്റെ ചേമ്പാ , സൂചിപ്പാറ ഇക്കോ ടൂറിസവുമാണ്പ്രധാന കാരണങ്ങൾ. ഇവയെയെല്ലാം അടച്ചുപൂട്ടിക്കാൻ ജനങ്ങൾ മുന്നോട്ടു…

          Read More

          ദേശീയ വൈദ്യുത സുരക്ഷാവാരം ഇന്ന് മുതല്‍

          കാര്യക്ഷമവും, വിശ്വസനീയവും, സുസ്ഥിരവും, സുരക്ഷിതവുമായ വൈദ്യുതശൃംഖല നിലനിര്‍ത്തുന്നതിനായി ഇന്ന് (ജൂണ്‍ 26) മുതല്‍ ജൂലൈ രണ്ടുവരെ ദേശീയ വൈദ്യുത സുരക്ഷാവാരം ആചരിക്കുന്നു. സ്മാര്‍ട്ട് എനര്‍ജി സേഫ് നേഷന്‍ എന്നമുദ്രാവാക്യത്തില്‍വൈദ്യുതി ഉല്‍പ്പാദനം, വിതരണം, നിയന്ത്രണം, സുരക്ഷ, ഉപയോഗം എന്നിങ്ങനെ വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാര്യക്ഷമവും, തടസങ്ങളില്ലാത്തതുമായ വൈദ്യുതി ഉറപ്പുവരുത്തുക എന്നതാണ് സ്മാര്‍ട്ട് എനര്‍ജി കൊണ്ടുദ്ദേശിക്കുന്നത്. വൈദ്യുത സുരക്ഷയുമായി ബന്ധപ്പെട്ട്ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറെ വൈദ്യുതീകരണ ജോലികള്‍ ഏല്‍പ്പിക്കുക. ഐ. എസ്. ഐ…

          Read More

          അകാരണമായി കടയിൽ കയറി വ്യാപാരിയെ മർദ്ദിച്ചതിനെതിരെ കമ്പളക്കാട് വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി

          വ്യാപാരിയെ അകാരണമായി ബിൽഡിംഗ് ഓണറും മകനും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കമ്പളക്കാട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ ജനറൽ സെക്രട്ടറി താരിഖ് കടവൻ ട്രഷറർ സി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. അകാരണമായി വ്യാപാരിയെ മർദ്ദിച്ച ബിൽഡിങ് ഓണർക്കെതിരെയും മകനെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ പ്രകടനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു

          Read More

          പുഞ്ചിരിമട്ടം ദുരന്തം:കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കി പുനരധിവാസം പൂര്‍ത്തിയാക്കണം: കെ.എല്‍. പൗലോസ്

          കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് സര്‍ക്കാര്‍ കണക്കാക്കിയതുപ്രകാരമെങ്കില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കി പുനരധിവാസം പൂത്തിയാക്കുന്നതാകും ഉത്തമമെന്ന് കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ് പറഞ്ഞു. ദുരന്തത്തിനു ഇരകളായതില്‍ 500 ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഓരോ കുടുംബത്തിനും രണ്ടു കോടി രൂപ വീതം നല്‍കിയാല്‍ത്തന്നെ പുനരധിവാസച്ചെലവ് 1,000 കോടി രൂപയില്‍ ഒതുങ്ങും. ഓരോ കുടുംബത്തിനും ഇഷ്ടമുള്ള സ്ഥലം വാങ്ങാനും ആഗ്രഹിക്കുന്ന മാതൃകയില്‍ വീട് പണിയാനും ജീവിതമാര്‍ഗം തേടാനും ഈ തുക പര്യാപ്തമാണ്….

          Read More