പുൽപ്പള്ളി :പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്രയുടെ കുടുംബസംഗമം നടത്തി.ഷൈൻ പി ദേവസ്യ ( പി ടി എ സെക്രട്ടറി ) സ്വാഗതമാശംസിച്ചു.
പി ടി എ പ്രസിഡന്റ് ശിവാനന്ദൻ കെ കെ അധ്യക്ഷ പ്രസംഗം നടത്തി.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ചിലങ്ക നാട്യ കലാക്ഷേത്രയുടെ പ്രിൻസിപ്പലും, നിരവധി പുരസ്കാരങ്ങൾ നൃത്തരംഗത്ത് ലഭിച്ച കലാമണ്ഡലം ഡോ : റെസി ഷാജി ദാസിന് കുടുംബ സംഗമത്തിൽ ആദരം നൽകി. ചിലങ്ക നാട്യ കലാക്ഷേത്രയിലെ സീനിയർ നൃത്ത വിദ്യാർത്ഥികൾ ഗുരുപൂജയും നടത്തി.
റവ :ഫാ:ഡോ :കുര്യാക്കോ സ് വെള്ളച്ചാലിൽ ( മാനേജർ,സെന്റ് : ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പുൽപ്പള്ളി ) അനുഗ്രഹ പ്രഭാഷണം നടത്തി.
സി.വിജേഷ് ( പുൽപ്പള്ളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ) മുഖ്യ പ്രഭാഷണം നടത്തി.
എം.ഡി കരുണാകരൻ ( വാർഡ് മെമ്പർ പുൽപ്പള്ളി പഞ്ചായത്ത് ), ഷാജിദാസ് കെ.ഡി ( ഡയറക്ടർ ചിലങ്ക നാട്യ കലാക്ഷേത്ര ), സതി സാബു ( റിട്ടേ:ഡി. ഇ. ഒ ), നിവേദ് ഷാജി ( വിദ്യാർത്ഥി പ്രതിനിധി ) ആശംസകൾ പറഞ്ഞു.
കലാമണ്ഡലം ഡോ : റെസി ഷാജി ദാസിന്റെ ഓൺലൈൻ നൃത്ത ക്ലാസ് വഴി യു.കെയിൽ വെച്ച് ഭരതനാട്യം പരിശീലനം നടത്തിയ ഐശ്വര്യ ഷെൽജൻ കുടുംബ സംഗമത്തിൽ അരങ്ങേറ്റം നടത്തി.
ചിലങ്ക നാട്യ കലാക്ഷേത്രയിലെ നൃത്ത വിദ്യാർത്ഥികളുടെ കലാപരിപാടികളും, നന്മ കലാകാരന്മാരുടെ നാടൻപാട്ടും അവതരിപ്പിച്ചു.അരൂപ സോമൻ ( എം പി ടി എ പ്രസിഡന്റ് ) നന്ദി പറഞ്ഞു.
