പോക്സോ; പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 40വർഷവും 6 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ വരയന്റെ വളപ്പിൽ വീട്ടിൽ വി.വി സൈനുദ്ധീ (57)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ.എ ആന്റണി ഷെൽമാൻ ശിക്ഷിച്ചത്. 2023 ഒക്ടോബർ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇയാൾ പല തവണകളായി ലൈംഗീകാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആർ. ബിജുവാണ് കേസന്വേഷണം…

Read More

    വേള്‍ഡ്കപ്പ്: സിഗ്നേച്ചര്‍ കാമ്പയിന്‍ ആരംഭിച്ചു.

    ചേനംകൊല്ലി: കെബിസിടി വായനശാല ആന്‍ഡ് ക്ലബിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ വേള്‍ഡ്കപ്പ് ഫാന്‍സ് സിഗ്നേച്ചര്‍ കാമ്പയിന്‍ ആരംഭിച്ചു. മുട്ടില്‍ പഞ്ചായത്ത് അംഗം കെ.എം. ജോഷി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഫിനോസ്‌കമാല്‍, കെ.എ. സല്‍മാനുള്‍ ഫാരിസ്, റഷീന നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. വേള്‍ഡ്കപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം, ക്വിസ് മത്സരം, ഷൂട്ട്ഔട്ട് എന്നിവ അടുത്ത ദിവസങ്ങളില്‍ നടത്തും.  

    Read More

      ഗാന്ധി അനുസ്മരണവും ബാക്ക് ടു ഗാന്ധി സെമിനാറും സംഘടിപ്പിച്ചു.

      പള്ളിക്കുന്ന് : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാക്ക് ടു ഗാന്ധി സെമിനാറും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. സുരേഷ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഷിജു സെബാസ്റ്റ്യൻ,ഷഫീഖ് സി, അലൻ ജോസഫ് എന്നിവർ സംസാരിച്ചു.

      Read More

      ശക്തമായകാറ്റിൽ ബത്തേരിയിലെ പൂമരം വീണ്ടും മറിഞ്ഞു വീണു

      ബത്തേരി: ബത്തേരിയിലെ പൂമരം മറിഞ്ഞു വീണു. ശക്തമായ മഴയിലും കാറ്റിലുമാണ് ബത്തേരി സ്വതന്ത്ര മൈതാനിക്ക് സമീപം നിന്നിരുന്ന പൂമരം വീണത്. സുൽത്താൻ ബത്തേരി നഗരത്തിൻ്റെ ഐക്കണാണ് ബോഗൺ വില്ല പൂമരം. പൂമരത്തിന് താങ്ങായി കൊടുത്തിരുന്ന കമ്പി പൊട്ടിയതോടെയാണ് പൂമരം വീണത്. മുമ്പ് കോവിഡ് കാലത്ത് ശക്തമായ കാറ്റിൽ ഇതേ പൂമരം നിലം പതിച്ചിരുന്നു. പിന്നീട് വിവിധ കൂട്ടായ്മ‌കളും സം ഘടനകളും നഗരസഭയും ചേർന്നാണ് പൂമരത്തിന് താങ്ങ് നൽകി പുതുജീവൻ നൽകിയത്.

      Read More

      എന്‍.എം. വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണൻ രാജി വെക്കണം: എ.യൂസുഫ്

      കൽപ്പറ്റ: ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജി വെക്കണമെന്ന് എസ്ഡി പിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ നടക്കുന്ന വൻ അഴിമതികളുടെ കഥകളാണ് ഈ മരണത്തിനു പിന്നാലെ പുറത്ത് വരുന്നത്. സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പര സഹകരണത്തോടെ നടത്തുന്ന ഈ അഴിമതികൾ പുറത്ത് കൊണ്ട് വരാൻ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണം. പ്രതിചേർക്കപ്പെട്ടയുടൻ കർണാടകയിലേക്ക് പോയ എംഎൽഎ ജനങ്ങളിൽ…

      Read More

      ഫുട്ബോൾ മേള സംഘടിപ്പിച്ചു

      അമ്പലവയൽ: അമ്പലവയൽ സി ഡി എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ ഫുട്ബോൾ മേള സംഘടിപ്പിച്ചു. കാരച്ചാൽ ഒന്നാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സി കെ ഹഫ്സത്ത് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ഷമീർ, മെമ്പർ സെക്രട്ടറി കെ ജി ബിജു, കെ എഫ് എ എക്സിക്യൂട്ടീവ് അംഗം നിഷാന്ത് മാത്യു, സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു എന്നിവർ സംസാരിച്ചു.

      Read More

      സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

      തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നത്. കഴിഞ്ഞ ഓണകാലത്തെ 3 ദിവസത്തെ വില്പന 250.96 കോടി രൂപയായിരുന്നു. ഇന്നലെ മാത്രം വിറ്റത് 88.98 കോടി രൂപയുടെ മദ്യമാണ്. ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യമാണ് വിറ്റത്. വരും ദിവസങ്ങളിലും വില്പന ഉയരനാണ് സാധ്യത. ഓണം സീസണ്‍…

      Read More

        ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശിച്ചു

        നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കി സന്ദര്‍ശിച്ചു. സി വിജില്‍ സംവിധാനത്തിലൂടെ ലഭിച്ച പരാതികളും അവയ്ക്ക് സ്വീകരിച്ച പരിഹാര നടപടികളും പൊതു നിരീക്ഷകന്‍ വിലയിരുത്തി. ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിംഗ് സ്‌ക്വാഡ്, എം.സി.സി സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്‍ട്രോള്‍ റൂം മുഖേന തത്സമയം നിരീക്ഷിച്ചു….

        Read More

        മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം സെന്ററുകളിൽ ഇന്ന് മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കും

        കൽപ്പറ്റ : വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി എന്നിവിടങ്ങളിലെ ഇക്കോ ടൂറിസം സെൻ്ററുകളിലെ സഫാരി നാളെ മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രണവിധേയമായാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. രാവിലെ 7 മണിമുതൽ 10 മണിവരെയും, ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 5 മണിവരെയുമുള്ള കാനന സഫാരിയാണ് പുനരാംഭിക്കുന്നത്.

        Read More

          ചുരത്തിലെ അപകട സാധ്യതസ്ഥലങ്ങളിൽ പാർശ്വഭിത്തി അടിയന്തിരമായി നിർമ്മിക്കണം: കെ പി സി സി സംസ്ക്കാര സാഹിതി

          കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ലെക്കിടി മുതൽ അടിവാരം വരെയുള്ള ഭാഗത്ത് പാർശ്വഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ അടിയന്തിരമായി അവ നിർമ്മിക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചുരത്തിലെ കൊടുംവളവുകളിൽ വാഹനങ്ങൾ ഇടിച്ചിട്ടും അല്ലാതെയും സുരക്ഷാ ഭിത്തി തകർന്നിട്ട് മാസങ്ങളായി.വലിയ വാഹനങ്ങൾ വളവുകൾ തിരിയുന്നത് വളരെയധികം അപകടകരമായ സാഹചര്യത്തിലൂടെയാണ്.ജീവൻ പണയം വെച്ചു കൊണ്ടുള്ള യാത്രയാണ് വാഹനമോടിക്കുന്നവരും യാത്രക്കാരും നടത്തുന്നത്.രാത്രി കാലത്ത് ജനം ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. വൻ ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ…

          Read More