എസ്.പി.സി: സെറിമോണിയൽ പരേഡിൽ വയനാട് ജില്ലാ ടീമിന് മൂന്നാം സ്ഥാനം

    തിരുവനന്തപുരത്ത് നടന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംസ്ഥാന സഹവാസ ക്യാമ്പ് ‘ഐക്യ-2026’ യുടെ ഭാഗമായി നടന്ന സെറിമോണിയൽ പരേഡിൽ വയനാട് ജില്ലാ ടീമിന് മൂന്നാം സ്ഥാനം. സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 940 കേഡറ്റുകൾ 30 പ്ളറ്റൂണുകളിലായ് പങ്കെടുത്ത പരേഡിലാണ് നേട്ടം. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരേഡിൽ അഭിവാദ്യം ഏറ്റുവാങ്ങി സംസാരിച്ചു. സംസ്ഥാന പോലീസ് മേധാവി രവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ്, എ.ഡി.ജി.പി മാരായ പി. വിജയൻ ഐ.പി.എസ്, ശ്രീജിത് ഐ.പി.എസ്, SPC സംസ്ഥാന നോഡൽ ഓഫീസർ അജിതാ ബീഗം ഐ.പി.എസ് തുടങ്ങിയവർ പങ്കെടുത്തു.

     

    പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻസ് സ്കൂളിലെ മിഥുൻ കുമാർ സി. ബി ജില്ലാ ടീമിന്റെ പരേഡ് നയിച്ചു. അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ കെ. മോഹൻദാസിനോടൊപ്പം സി.പി.ഒ മാരായ ലല്ലു ടി. എൽ, ഷിജു കെ പി, അജിത ഗണേശൻ, പ്രസീദ.ടി. ആർ അധ്യാപകരായ റോണി വർഗീസ് ,സുമിത്ര പി. ബി, ജസ്ന അസീസ് എന്നിവർ നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *