ബൈക്ക് അപകടത്തില്‍  ചികിത്സയിലായിരുന്നു യുവാവ് മരണപ്പെട്ടു.

    മാനന്തവാടി പായോട് സ്വദേശിയായ കാലായില്‍ സിജോ (35) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം ഒന്‍പതാം തീയതി മാനന്തവാടി ബിഷപ്‌സ് ഹൗസിനു സമീപം റോഡില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ സിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.തോമസ്-മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ലിജോ സഹോദരനാണ്.സംസ്‌കാരം ഞായര്‍ ഉച്ചകഴിഞ്ഞ് 3.30ന് തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

    Read More

      എടപ്പെട്ടി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു.

      എടപ്പെട്ടി: വിദ്യാർത്ഥികളുടെ പഠന മികവുകൾ അവതരിപ്പിച്ചു കൊണ്ട് എടപ്പെട്ടി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പുകൾ ഉദ്ഘാടന വേദിയിൽ വച്ച് പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ ധീരവ് കൃഷ്ണ പഠനോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ്പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ്…

      Read More

        ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയാൾ പിടിയിൽ

        പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും പനമരം പോലീസും ചേർന്ന് പിടകൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ ടെറസിൽ മണ്ണും മണലും ചാണകവും നിറച്ച ട്രേയിൽ 3 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. പനമരം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി.പി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

        Read More

          എവറസ്റ്റ് കീഴടക്കിയ സുഹ്റ സിറാജിന് അഭിനന്ദനം

          പനമരം: എവറസ്റ്റ് കീഴടക്കിയ പനമരത്തിന്റെ മരുമകൾ സുഹ്റ സിറാജിനെ പനമരം സഹൃദ വേദി അഭിനന്ദിച്ചു. സാധാരണക്കാരായ മനുഷ്യർക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത ഒരു മഹാ ദൗത്യത്തിന്റെ വിജയമാണ് സുഹ്റ കൈവരിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.  മൈനസ് ഡിഗ്രി തണുപ്പും, ഓക്സിജന്റെ കുറവും . ഏത് നിമിഷവും ജീവനെടുത്തേക്കാവുന്ന മഞ്ഞിടിച്ചിലുകളും, ശാരീരികവും മാനസികവുമായ കഠിനമായ വെല്ലുവിളികളും അതിജീവിച്ചാണ് സുഹ്റ സിറാജ് ലോകത്തിന്റെ നെറുകയിലെത്തിയത്. അസാധാരണമായ ധീരതയും, കരുത്തും ആത്മവിശ്വാസവും, നിശ്ചയദാർഢ്യവുംഈ ദൗത്യത്തിന് ആവശ്യമാണ്.  ലോകത്തിന്റെ നെറുകയിൽ കാൽവെച്ച സുഹറ കേരളത്തിന്റെയും…

          Read More

          സ്കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ മോശമായാൽ തീരുമാനം മാറും

          തിരുവനന്തപുരം∙ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും. ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിനു ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നു മന്ത്രി പറഞ്ഞു. ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്നു പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദേശപ്രകാരം കമ്മിഷനെ നിയോഗിക്കുകയായിരുന്നു….

          Read More

          പുൽപ്പള്ളിയിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

          പുൽപ്പള്ളി: ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. ഇന്ന് സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയലിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു വിഷ്ണു. ജോലി കഴിഞ്ഞ് വനപാതയിലൂടെ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ്, പ്രദേശത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകരെത്തിയാണ് പരിക്കേറ്റ വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. ഉടന്‍തന്നെ വനംവകുപ്പിന്റെ ജീപ്പില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും…

          Read More

          ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുമുള്ള മലിനജലം എസ്ഡിപിഐ നിവേദനം നൽകി

          മാനന്തവാടി : ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുമുള്ള മലിനജലം സ്റ്റാൻഡിൽ പരന്നൊഴുകുന്നത് തടയാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.മുൻസിപ്പൽ ജോയിന്റ് സെക്രട്ടറി ഖാലിദും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

          Read More

            പുകയില വിരുദ്ധ ദിനം; പരിശോധനകളും, ബോധവൽക്കരണവും നടത്തും

            കൽപറ്റ:ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാപകമായ ബോധവൽക്കരണ പരിപാടികളും നിയമലംഘനങ്ങൾ തടയാൻ ശക്തമായ പരിശോധനയും നടത്തും. ജില്ലയിലെ പുകയില നിയന്ത്രണ പരിപാടികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം പുകയില കാരണമായുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനും കുട്ടികളെയും യുവാക്കളെയും പുകയില ഉപയോഗത്തിൽ നിന്ന് തടയാനും ലക്ഷ്യമിട്ട് വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും.   ലോകാരോഗ്യ സംഘടനയുടെ…

            Read More

            മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണകിറ്റ് നൽകിയതിൽ നിന്ന് ഭക്ഷ്യവിഷ ബാധ ഏറ്റ സംഭവം കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണം: എസ്ഡിപിഐ

            മേപ്പാടി: വിവിധ ഇടങ്ങളിൽ താമസിക്കുന്ന ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റ് നൽകിയതിന്റെ പേരിൽ ഇരു മുന്നണികളും രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന പുനരധിവാസം വേഗത്തിൽ ആക്കണമെന്നും അല്ലാത്തപക്ഷം ഇരകളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ പ്രതിഷേധങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു

            Read More

              തരുവണ-കുറ്റിയാടി റോഡിൽ കാത്തിരിക്കുന്നത് അഗാധ ഗർത്തം; വൻ അപകടഭീഷണി

              തരുവണ: കോടികൾ ചിലവഴിച്ച് അത്യാധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കിയ തരുവണ-കുറ്റിയാടി റോഡിൽ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മരണക്കെണി. തരുവണ എഴേ നാല് കഴിഞ്ഞ ഉടനെ റോഡിന്റെ ഇടതുവശത്തായി രൂപപ്പെട്ടിട്ടുള്ള അഗാധമായ ഗർത്തമാണ് നിത്യേനയുള്ള നൂറുകണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നത്.   രണ്ടാൾ ഉയരത്തോളം താഴ്ചയുള്ള ഈ ഗർത്തം റോഡിന്റെ വശങ്ങളിൽ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് കിടക്കുന്നത്. മുൻപ് നടന്ന നവീകരണ പ്രവർത്തനങ്ങളിലും ഇപ്പോൾ പൂർത്തിയായ പ്രവൃത്തിയിലും ഈ ഭാഗം മാത്രം അധികൃതർ അവഗണിച്ചുവെന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി….

              Read More