ആലിക്കുട്ടി മുസ്‌ലിയാർ വിനയാന്വിതനായ ആത്മീയ ഗുരു: മാനു തങ്ങൾ

    വാകേരി: സംഘടനാ മികവ്, വിദ്യാഭ്യാസ ദർശനം, പാണ്ഡിത്യം എന്നീ മേഖലകളിൽ അസാധാരണമായ സംഭാവനകൾ നൽകിയതിനോടൊപ്പം ഇതര സമൂഹങ്ങളോട് സൗഹൃദവും പരസ്പര ബഹുമാനവും കാത്തു സൂക്ഷിച്ച വിനയാന്വിതനായ ആത്മീയ ഗുരുവായിരുന്നു ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാർ എന്ന് സയ്യിദ് മാനു തങ്ങൾ അനുസ്മരിച്ചു.

    വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയിൽ സംഘടിപ്പിച്ച ആലിക്കുട്ടി ഉസ്താദ് അനുസ്മരണ പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു തങ്ങൾ.

    സമസ്തയെന്ന ആത്മീയ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആലിക്കുട്ടി ഉസ്താദ് വിദ്യാഭ്യാസ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ വിദ്യാർത്ഥി സമൂഹം പരിചയപ്പെടുകയും പഠന വിധേയമാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

    പ്രിൻസിപ്പാൾ വി.കെ. അബ്ദുഹ്‌മാൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി.

    വൈസ് പ്രസിഡൻ്റ് കെ.കെ.എം ഹനീഫൽ ഫൈസി അധ്യക്ഷനായി. മീനങ്ങാടി റൈഞ്ച് സെക്രട്ടറി അബ്ദുൽ മജീദ് അൻസ്വരി, വാകേരി മഹല്ല് സെക്രട്ടറി കെ ആലിക്കുട്ടി, ശഹീർ ഫൈസി, മുഖ്താർ ജലാലി, സുബൈർ ദാരിമി, ശംസുദ്ധീൻ വാഫി, കെ.ടി സൈദലവി മുസ്‌ലിയാർ, നൗഫൽ മാസ്റ്റർ, ജഅ്ഫർ ദാരിമി, സാജിദ് റഹ്‌മാനി, സൽമാൻ റബ്ബാനി, ഫാസിൽ പഴുപ്പത്തൂർ പങ്കെടുത്തു.

    ജനറൽ സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും എസ്. കെ.എസ്. എസ്.എഫ് മേഖലാ പ്രസിഡൻ്റ് ഹാരിസ് മാതമംഗലം നന്ദിയും പറഞ്ഞു.

    Leave a Reply

    Your email address will not be published. Required fields are marked *