ഫർണിചർ കടക്കു തീ പിടിച്ചു

പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സനീഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ഫർണിചർ നിർമാണ യൂണിറ്റിന് പുലർച്ചെ 4 മണിയോട് തീ പിടിച്ചു കടയിൽ നിർമാണത്തിൽ ഇരുന്ന ഫർണിചറുകളും മര ഉരുപടികളും കത്തി നശിച്ചു മാനന്തവാടി അഗ്നി രക്ഷാ സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി 3 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ പൂർണമായും കെടുത്തി അസി.സ്റ്റേഷൻ ഓഫീസർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ ഓ ജി പ്രഭാകരൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം ബി…

Read More

ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

കൽപറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നേടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പ്രണബ്‌ജ്യോതി നാഥ് ജില്ലയിലെത്തി. പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങളായ കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍, ബത്തേരി ഇ.വി.എം വെയര്‍ഹൗസ്, സെന്റ് മേരീസ് കോളജിലെ താൽക്കാലിക സ്‌ട്രോങ് റൂം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ മുന്നൊരുക്കങ്ങള്‍ മുഖ്യ…

Read More

    കൈതക്കലിൽ ടൂറിസ്റ്റ് ബസ്സും മിനിലോറിയും കൂട്ടിയിടിച്ചു

    പനമരം: കൈതക്കൽ ജുമാ മസ്ജിദ് സമീപം ഇന്ന് പുലർച്ചെ കൊയിലേരി ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസ്സും നാലാം മൈൽ ഭാഗത്തുനിന്ന് വന്ന മിനി ലോറിയും (ദോസ്ത്) കൂട്ടിയിടിച്ചു . പള്ളി വളവിൽ വച്ച് മിനി ലോറിയുടെ പിറകിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു… ഇടിയുടെ ആഘാതത്തിൽ മിനി ലോറി മറിഞ്ഞു. അപകടത്തിൽ മിനിലോറിയുടെ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു .

    Read More

      പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു

      പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു   ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും നവീകരിച്ച സി.ഡി.എസ് ഓഫീസ്, സുഗന്ധഗിരിയിലെ സോളാർ ഹാങിങ് ഫെൻസിങ് എന്നിവയുടെ ഉദ്ഘാടനവും വൃന്ദാവൻ സ്‌കൂൾ പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക്…

      Read More

      കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ വിശദാന്വേഷണം നടത്തണം: സിപിഐ(എംഎല്‍)

      കല്‍പ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ വിശദാന്വേഷണം നടത്തണമെന്ന് സിപിഐ(എംഎല്‍) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗോകുലിനെ കസ്റ്റഡിയില്‍ എടുത്തതുമുതല്‍ മരണം വരെയുള്ള പോലീസ് നടപടികള്‍ അന്വേഷണ പരിധിയില്‍ വരണമെന്നും യോഗം ആവശ്യപ്പെട്ടു. പി. സുകുമാരൻ അധ്യക്ഷത വഹിച്ചു

      Read More

        മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു 

        കല്പറ്റ : മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു ആയുഷ് മേഖലയിൽ സർക്കാർ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചത് . വിവിധ ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഒക്ടോബർ 22 ബുധനാഴ്ച ഓണ്‍ലൈൻ ആയി നിർവഹിച്ചു .ഭാരതീയ ചികിത്സാവകുപ്പിലെ 25 ചികിത്സാകേന്ദ്രങ്ങളിലും ഹോമിയോപ്പതി വകുപ്പിലെ 21 ചികിത്സാകേന്ദ്രങ്ങളിലും ആണ് 2 കോടി രൂപ ചിലവിൽ നാഷണൽ ആയുഷ്‌ മിഷന്റെ സഹായത്തോടെ സർക്കാർ…

        Read More

        വെള്ളമുണ്ടയിലെ പുലി സാന്നിധ്യം ; പ്രദേശവാസികളെ ആശങ്കയകറ്റണം: വി സുലൈമാൻ

        വെള്ളമുണ്ട: വെള്ളമുണ്ട മംഗലശ്ശേരിയിലെ പുലിയുടെ സാന്നിധ്യം കാരണം ജനങ്ങൾ ഭീതിയിലാണെന്നും പുലിയെ പിടിച്ച് പ്രദേശവാസികളെ ആശങ്കയകറ്റാനുള്ള അടിയന്തര നടപടികൾ വനംവകുപ്പ് കൈ കൊള്ളണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ. പുലിയുടെ ആക്രമണത്തിൽ പശുക്കിടാവിനെ നഷ്ടപ്പെട്ട പി.റ്റി ബെന്നിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെന്നിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് അലി എ.കെ,വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്‌തു വി കെ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

        Read More

        ബത്തേരിയില്‍ പ്രഫഷണല്‍ നാടകോത്സവം തുടങ്ങി

         സുൽത്താൻ ബത്തേരി : നഗരസഭ, കേരള അക്കാദമി ഓഫ് എന്‍ജിനിയറിംഗിന്റെ സന്നദ്ധ പ്രസ്ഥാനമായ പള്‍സ് ,പ്രസ് ക്ലബ് എന്നിവയുടെ സംയുക്ത ആതിഥേയത്വത്തില്‍ മുനിസിപ്പല്‍ ഹാളില്‍ സംസ്ഥാനതല പ്രഫഷണല്‍ നാടകോത്സവം തുടങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. കേരള അക്കാദമി ഓഫ് എന്‍ജിനിയറിംഗ് മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് സി. വര്‍ക്കി അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോം ജോസ്, പ്രസ് ക്ലബ് പ്രസിഡന്റ് അബു താഹിര്‍, സെക്രട്ടറി എന്‍.എ. സതീഷ് എന്നിവര്‍…

        Read More

          എ. ജയശ്രീ എ.ഡി.എമായി ചുമതലയേറ്റു

          വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) എ. ജയശ്രീ ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. കോഴിക്കോട് ആർ.ഒ ഡെപ്യൂട്ടി കളക്ടറായും മലപ്പുറം എൽ.എ ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

          Read More

            ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

            ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു -സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക നയങ്ങള്‍ രൂപീകരിക്കുകയാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. സാക്ഷരത മിഷന്റെ ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സിന്റെ (സ്മാര്‍ട്ട്) സംസ്ഥാനതല ഉദ്ഘാടനം…

            Read More