ഭാവിതലമുറയുടെ ഡിജിറ്റൽ ജാഗ്രതയ്ക്ക് പോലീസിന്റെ ‘കിഡ് ഗ്ലോവ്’

    മുട്ടിൽ: വിദ്യാർത്ഥികൾക്ക് കൗതുകവും സൈബർ വിജ്ഞാനവുമേകി പോലീസിന്റെ ‘കിഡ് ഗ്ലോവ്’. കേരള പോലീസിൻ്റെ സൈബർ ഡിവിഷൻ്റെ നേതൃത്വത്തിൽ വയനാട് പോലീസും മലയാള മനോരമയും ആലിബി ഫോറൻസിക്സും സംയുക്തമായി മുട്ടിൽ WOHSS സ്കൂളിൽ കിഡ് ഗ്ലോവിൻെറ ജില്ലാ തല ഉദ്ഘാടനം നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ സേഫ്റ്റി ആൻറ് സൈബർ അവയർനെസ്സ് എന്ന വിഷയത്തിൽ വയനാട് സൈബർ…

    Read More

    ഓണക്കിറ്റ് ഇത്തവണയും മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം.

    തിരുവനന്തപുരം: ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം. ആറ് ലക്ഷം കാർഡുടമകൾക്ക് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വർഷവും മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് കിറ്റ് നൽകിയത്. അനാഥാലയങ്ങളിലെയും വയോജന കേന്ദ്രങ്ങളിലെയും അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ ലഭിക്കും. റേഷൻ കടകളിലൂടെയാകും കിറ്റുകൾ വിതരണം ചെയ്യുക. സംസ്ഥാനത്ത് ആറ് ലക്ഷം മഞ്ഞക്കാർഡ് ഉടമകൾ ഉണ്ട്. ഇവർക്ക് മാത്രം സൗജന്യ ഓണക്കിറ്റ് 35 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. ഓണക്കിറ്റിൽ എന്തൊക്കെ സാധനങ്ങളാണുണ്ടാകുക എന്നതിൽ വ്യക്തത അടുത്ത ദിവസങ്ങളിലുണ്ടാകും. അതേസമയം…

    Read More

      തരിയോടിന്റെ താരങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം. 

      കാവുംമന്ദം: കായിക മേഖലയിൽ മികവ് തെളിയിച്ച താരങ്ങളെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബ്ലോക്ക് തല കേരളോത്സവം ഫുട്ബോൾ ജേതാക്കളായ സ്റ്റാർ എഫ് സി തരിയോട്, ക്രിക്കറ്റ് റണ്ണറപ്പായ ഫാൽക്കൻസ് കാവുമന്ദം, സംസ്ഥാന ഹാൻഡ് ബോൾ ടീമിൽ ഇടം ലഭിച്ച മുഹമ്മദ് ഡാനിഷ്, അജിൻ ജിബോയ്, സംസ്ഥാന സബ്ജൂനിയർ ഹോക്കി ടീമിൽ ഇടം ലഭിച്ച വിജിത്ത് ചന്ദ്രൻ, സംസ്ഥാന ജൂനിയർ വോളിബോൾ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം അംഗമായ ആൻലിയ മാത്യു, നാഷണൽ ഇൻറർ യൂണിവേഴ്സിറ്റി…

      Read More

      ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന്

      തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്ത യോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരും. വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും.   യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ പൊലീസും എക്സൈസും സംയുക്തമായി നീങ്ങാനാണ്…

      Read More

      ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

      കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ പ്രതിയാണെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ ഹിന്ദി ഭാഷ സംസാരിക്കുന്ന (മലയാള ഭാഷ അറിയുന്ന) ആളാണ്. ഇയാള്‍ വയനാട് ജില്ലയിലെ കമ്പളക്കാട്(പള്ളിമുക്ക്), മുട്ടില്‍, കല്‍പ്പറ്റ, കണിയാമ്പറ്റ പനമരം. എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്നതായി സംശയിക്കുന്നു. ഈ രേഖാചിത്രത്തിലെ വ്യക്തിയെ കണ്ട് തിരിച്ചറിയാൻ സാധിക്കുന്നവരും മുൻപരിചയം ഉള്ളവരും, ചിത്രത്തിൽ കാണുന്ന ആളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ സാധിക്കുന്നവരും താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. എസ്.എച്ച്.ഓ കൽപ്പറ്റ :9497987196 എസ്….

      Read More

        ബത്തേരി-പുൽപ്പള്ളി റോഡിൽ ‘അഴിമതി ടാറിങ്’: പണി തീർന്നതിന് പിന്നാലെ റോഡ് ഇളകി മാറുന്നു; പ്രതിഷേധം ശക്തം

        സുൽത്താൻ ബത്തേരി: ബത്തേരി – പുൽപ്പള്ളി റോഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ ടാറിങ് പ്രഹസനമാകുന്നു. റീ-ടാറിങ് നടത്തി മണിക്കൂറുകൾക്കകം തന്നെ റോഡിലെ മെറ്റലുകൾ ഇളകിമാറി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.   കഴിഞ്ഞ ദിവസമാണ് റോഡിന്റെ പ്രവൃത്തി നടന്നത്. എന്നാൽ ഒരു ദിവസം പോലും തികയുന്നതിന് മുൻപ് തന്നെ പലയിടങ്ങളിലും ടാർ വേർപെട്ട് മെറ്റലുകൾ നിരനിരയായി ചിതറിക്കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ മെറ്റലിൽ തെന്നി വീണ് അപകടങ്ങൾ…

        Read More

        സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല; ശനിയാഴ്‌ചകളില്‍ ക്ലാസുമില്ല

        തിരുവനന്തപുരം : സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാൻ ശുപാർശ. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് നിർദേശം. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി ശുപാർശ ചെയ്‌തു. തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്‌ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം. ഓണം, ക്രിസ്‌മസ് വേളയിലും മാർച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്‌ടോബറില്‍ അർദ്ധവാർഷിക പരീക്ഷയും മാർച്ചില്‍ വാർഷിക പരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം….

        Read More

          വിൽപ്പനക്കായി സൂക്ഷിച്ചുവച്ച വൻ മദ്യശേഖരം പിടികൂടി.ഒരാൾ അറസ്റ്റിൽ.

          വിൽപ്പനക്കായി സൂക്ഷിച്ചുവച്ച വൻ മദ്യശേഖരം പിടികൂടി.ഒരാൾ അറസ്റ്റിൽ. ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റേയും ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും പടിഞ്ഞാറത്തറ പതിനാറാം മൈൽ ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 40 കുപ്പി വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.. പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശി സരസ്വതി ഭവൻ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന രാധാകൃഷ്ണൻ.കെ (Age:51) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്.. 40 കുപ്പികളിലായുള്ള 20 ലിറ്റർ വിദേശമദ്യം ഇയാളുടെ…

          Read More

          ദേശീയ ലോക് അദാലത്ത് ജൂൺ 14ന് മൂന്ന് കേന്ദ്രങ്ങളിൽ

          കൽപ്പറ്റ : ദേശീയ നിയമ സേവന അതോറിറ്റിയുടെ നിർദ്ദേശപ്രകാരം കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളിൽ ജൂൺ 14 ന് ദേശീയ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങൾക്ക് ചെക്ക് കേസുകൾ സംബന്ധിച്ച പരാതികൾ, തൊഴിൽ തർക്കങ്ങൾ, വൈദ്യുതി, വെള്ളക്കരം, മെയിൻറനൻസ് കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിൽ നേരിട്ട് നൽകാം. മോട്ടോർവാഹന നഷ്ടപരിഹാര കേസുകൾ, ലേബർ കോടതിയിലെ കേസുകൾ, കുടുംബ കോടതിയിലെ വിവാഹമോചനം ഒഴികെയുള്ള കേസുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച…

          Read More

            ആംബുലൻസ് സ്ട്രോബ് ലൈറ്റുകളുടെ ദുരുപയോഗം; ഹൈക്കോടതി ഇടപെട്ടു

            വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ആംബുലന്‍സില്‍ ഉപയോഗിക്കുന്ന സ്‌ട്രോബ് ലൈറ്റുകള്‍ മറ്റ് വാഹനങ്ങളില്‍ ഉപയോഗിച്ചതിലാണ് ഹൈക്കോടതിയുടെ നടപടി. ഇത്തരം ലൈറ്റുകള്‍ അത്യാഹിത വാഹനങ്ങളില്‍ ഒഴികെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ സംസ്ഥാന ഗതാഗത കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും മറുപടി നല്‍കണമെന്നാണ് ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം.   വാഹന…

            Read More