ഡബ്ലുഎൽഎഫ് ടീസർ പോസ്റ്റർ പ്രകാശനം ചെയ്തു.

എടവക: എടവക ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എടവക രണ്ടേ നാലിൽ WLF ടീസർ പോസ്റ്റർ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരൻ, വൈസ് പ്രസിഡൻറ് മുസ്തഫ തയ്യുള്ളതിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ, സുബൈദ തോക്കൻ, ലീലാ ബാലൻ, മെമ്പർമാരായ ജോർജ് പടകൂട്ടിൽ, ലത്തീഫ് നടുക്കണ്ടി, WLF സംഘാടക സമിതി അംഗങ്ങളായ കെ.എം. ഷിനോജ്, ഷൈജിത് വി.എം തുടങ്ങിയവർ നേതൃത്വം നൽകി.

മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ടി. ആനന്ദ് , എസ് ഐ മാരായ പി.സി. റോയി , കെ.എൻ. സുനിൽകുമാർ, വി. രഞ്ജിത്ത്, കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെൻ്റർ എൻഎസ് എസ് കോഓർഡിനേറ്റർ സി. എച്ച് ഗണേഷ് കുമാർ, എടവക പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ബൈജു ബാബു, വിഇഒ നിബിൻ കെ.കെ, ഹെൽത്ത് ഇൻസ്പെക്ടർ മനീഷ പുഷ്പാകരൻ തുടങ്ങിയവരും എൻസിസി കേഡറ്റുകളും എൻഎസ്എസ് വോളണ്ടിയർമാരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ തൂഫാൻ2.0യുടെ ഭാഗമായി റാലിയും ഫ്ളാഷ് മോബും നടത്തിയ ശേഷമായിരുന്നു ടീസർ പ്രകാശനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *