മുള്ളെൻകൊല്ലി പഞ്ചായത്ത് സമ്പൂർണ ഈ-വേസ്റ്റ് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

മുള്ളെൻകൊല്ലി പഞ്ചായത്ത് സമ്പൂർണ ഈ-വേസ്റ്റ് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ലിസി സാബു ആണ് പ്രഖ്യാപനം നടത്തിയത്. ഏകദേശം ആയിരത്തി അഞ്ഞൂറോളം e വേസ്റ്റ് മാലിന്യം ആണ് ഹരിത കർമ സേനാങ്ങങ്ങൾ മുഖേന വിവിധ വാർഡുകളിൽ നിന്ന് സംഭരിച്ചത്. പ്രഖ്യാപന ചടങ്ങിൽ വൈസ് : പ്രസിഡന്റ്‌ ഷിനു കച്ചിറയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മിനി ജെയിംസ്, മുനീർ ആച്ചികുളത്ത്, ഷൈനി സണ്ണി, മെമ്പർ മാരായ അഡ്വ പി എ. പ്രകാശൻ, പി,…

Read More

മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

ചെറുകാട്ടൂർ : തദ്ദേശ തിരഞ്ഞെപ്പിനോടാനുബന്ധിച്ചു കെപിസിസി നിർദ്ദേശപ്രകാരം നടത്തുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമംപനമരം പഞ്ചായത്ത്‌ നാലാം വാർഡിൽ ചെറുകാട്ടൂർ മൂലക്കര ബിജുവിന്റെ ഭവനത്തിൽ വെച്ച് ഡി സി സി പ്രസിഡന്റ്‌ ശ്രീ എൻ ഡി അപ്പച്ചൻ ഉദ്ഘടനം ചെയ്തു പനമരം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനോ പാറക്കാലായിൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ ശ്രീ. ജിൽസൺ തൂപ്പുംകര മുഖ്യപ്രഭാഷണം നടത്തി. അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ്‌ ശ്രീ ജോസ് നിലമ്പനാട്ട്, ആന്റണി വെള്ളാക്കുഴി, ജയ് ഇടയ്കൊണ്ടാട്ട്,…

Read More

വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

സുല്‍ത്താന്‍ബത്തേരി/ തിരുവനന്തപുരം: മുള്ളന്‍കൊല്ലി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരള്‍ച്ചയുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് ബഹു. ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയായിരുന്നു അദ്ധേഹം. കബനി പുഴയിലെ വെള്ളമാണ് മേല്‍ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളിലേക്ക് എടുക്കുന്നത്. അതിനായി ഏഴോളം ചെറുതും വലുതുമായ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും അതിന്റെ പഴക്കം 25-30 വര്‍ഷമാണ്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ മെയിന്റന്‍സും പമ്പ് സെറ്റ് മോട്ടോര്‍…

Read More

    എസ്. പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു.

    മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗങ്ങളുടെ ത്രിദിന ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. മീനങ്ങാടി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ എം.വിപിൻ ബാൽ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീനാ വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി നുസ്രത്ത് , മിനി സാജു , സ്കൂൾ പ്രധാനാധ്യാപകൻ ഡോ. കെ.ടി. അഷ്റഫ് , പി.ഒ സുമിത…

    Read More

    ബത്തേരി ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി: സ്വാഗത സംഘം രൂപീകരിച്ചു

    ബത്തേരി: ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു . പിടിഎ പ്രസിഡന്റ്‌ ടി.കെ. ശ്രീജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്തു. 75 വർഷം നാടിന് വെളിച്ചം പകർന്ന വിദ്യാലയത്തിന്റെ വാർഷികാഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങൾ , പൂർവ…

    Read More

      കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റി സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു

      കൽപ്പറ്റ: യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണരുക എന്ന സന്ദേശവുമായി പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കാക്കവയൽ ജവാൻ സ്മൃതിയിൽ യുദ്ധവിരുദ്ധ സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു. മുൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ ND അപ്പച്ചൻ Ex MLA മൺചിരാത് തെളിയിച്ച് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സജി മണ്ടലത്തിൽ അധ്യക്ഷത വഹിച്ചു. പി.ഇ ഷംസുദ്ദീൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി. സി. അസൈനാർ, പി.വി. ആൻ്റണി, പത്മനാഭൻ, നിഷിദ് ചാഴിക്കാടൻ , ബ്ലോക്ക് പഞ്ചായത്തംഗം ഉഷ…

      Read More

      ഉരുള്‍ ദുരന്തം: വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമുകൾ നൽകി

      മേപ്പാടി :സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിച്ച് തിരികെ സ്കൂളിലെത്തിയ മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിഫോമുകൾ നൽകി വയനാട് ജില്ലയിലെ ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ മാതൃകയായി. സ്കൂളിലെ 36 വിദ്യാർത്ഥികൾക്ക് രണ്ടു ജോഡി യൂണിഫോമുകൾ ജില്ലയിലെ യൂണിറ്റുകളുടെ നേതൃത്വത്തിൽ തയ്യാറാക്കി തുന്നി നൽകി. മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കിം ജില്ലാ കൺവീനർ ശ്യാൽ കെ എസ് സ്കൂൾ പ്രിൻസിപ്പൽ ജെസ്സി പെരേരക്ക്…

      Read More

        റിപ്പൺ-ആനടിക്കാപ്പ് കാന്തൻപാറ റോഡ് നവീകരണത്തിന് ഭരണാനുമതി.

        കൽപ്പറ്റ:2025-26 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപ അടക്കൽ വരുന്ന റിപ്പൺ – ആനടിക്കാപ്പ് കാന്തൽപാറ നവീകരണം ബഡ്ജറ്റിൽ അനുവദിച്ചിരുന്നു.പ്രസ്തുത റോഡ് ബി.എം&ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് വേണ്ടി വിനോദസഞ്ചാര വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ധീഖ് അറിയിച്ചു.കാന്തൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും റിപ്പൺ,ആനടിക്കാപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്ക് ഏറെ പ്രയാസകരമായിരുന്നു ഇതിലൂടെയുള്ള യാത്ര.   ഈ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ വിനോദസഞ്ചാര വകുപ്പ് മന്ത്രിയെ കാണുകയും…

        Read More

          ഇന്നും മഴ തന്നെ: 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്..7 ജില്ലകളില്‍ യെല്ലോ, ജാഗ്രതാ നിര്‍ദേശം

          സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്.   ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാവുന്ന സാഹചര്യമാണിത്. കനത്ത ഇടിമിന്നലിനും മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.  …

          Read More

            വൈത്തിരി ഉപജില്ലാ ശാസ്ത്രമേള 6, 7, 8 തീയതികളില്‍ കണിയാമ്പറ്റയില്‍

            കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള എന്നിവ ആറ്, ഏഴ്, എട്ട് തീയതികളില്‍ കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബിഎഡ് സെന്റര്‍, വിദ്യാനികേതന്‍ എന്നിവിടങ്ങളില്‍ നടക്കും. മേളകളില്‍ 170 ഇനങ്ങളില്‍ 3,500ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് എഇഒ ടി. ബാബു, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസി ലസ്‌ലി, സംഘാടക സമിതി കണ്‍വീനര്‍ കെ. സഹല്‍, ഹെഡ്മിസ്ട്രസ് ഷിംജി ജേക്കബ്, എ.പി. സാലിഹ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു….

            Read More