‘ധന്യം വയോധികം’ വയോധിക സമ്മേളനം വ്യാഴാഴ്ച്ച

കൽപ്പറ്റ: വിമൺ ചേംബർ ഓഫ് കൊമേഴ്സും കെ ജെ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ ധന്യം വയോധികം ‘ വയോധിക സമ്മേളനം വ്യാഴാഴ്ച്ച കെ ജെ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഗോപകുമാർ കർത്ത ഉദ്ഘാടനം ചെയ്യും. സമ്മേളത്തിൽ വയോധികർ നേരിടുന്ന സാമൂഹികവും ആരോഗ്യപരവുമായ വിഷങ്ങളിൽ ക്ലാസുകളും ചർച്ചയും നടക്കും. വാർദ്ധക്യം: സാമ്പത്തിക വെല്ലുവിളികൾ അവസരങ്ങൾ, വാർദ്ധക്യവും സൈബർ കുറ്റങ്ങളും മുൻകരുതലുകളും, വാർദ്ധക്യവും പൊതു…

Read More

ഉരുൾപൊട്ടൽ: ഓട്ടോറിക്ഷ വിതരണവും രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനവും നടത്തി

മേപ്പാടി: മുണ്ടക്കൈ ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി നടവയൽ സി എം കോളേജ് മുന്നോട്ട് വെക്കുന്ന “കരുതലിന് കരുത്തേകാം” ‘അതിജീവനം’ പദ്ധതിയുടെ രണ്ടാഘട്ടം പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും നടത്തി. കോളജിലെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പൊതു ജനങ്ങളും സമാഹരിച്ച തുകയിൽ വാങ്ങിയ ഓട്ടോറിക്ഷയുടെ താക്കോൽദാനം ചൂരൽമല സ്വദേശി ഷെജലിന് ചടങ്ങിൽ കൈമാറി. സിഎം കോളേജ് ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവി പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സഹദ് കെ പി അധ്യക്ഷത വഹിച്ചു….

Read More

    പ്രവാസി ഭാരത് ദിവസ് സംഘടിപ്പിച്ചു.

    കൽപ്പറ്റ:പ്രവാസി കോൺഗ്രസ്സ് പ്രവാസി ഭാരത് ദിവസ് 2026 പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി. ഇഷു സുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജന:സെക്രട്ടി മമ്മൂട്ടി കോമ്പി ഉത്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് സി.വി. രാജൻ വിശിഷ്ടാതിഥിയായിരുന്നു. എ.എ. വർഗ്ഗീസ്, ഫൈസൽ വൈത്തിരി, പി.വി. ആൻ്റണി, പി.സി. അസൈനാർ, സജി മണ്ടലത്തിൽ, ടി.ടി.സുലൈമാൻ, പൗലോസ്. ടി. ജെ, സഹീർ, ത്രേസ്യാമ്മ ആൻ്റണി, ജമാൽ വൈത്തിരി, രാജീവ് നായ്ക്കട്ടി എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക്…

    Read More

    അവധിക്കാല ബൈബിൾ സ്കൂളിന് തുടക്കമായി

    ചീങ്ങേരി സെൻറ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ അവധിക്കാല ബൈബിൾ സ്കൂളിൻ്റെ ഉദ്ഘാടനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ‘കർത്താവിൽ ആനന്ദിപ്പീൻ’ എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് നടത്തപ്പെടുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ, കുട്ടികളുടെ ബൗദ്ധികവും മാനസികമായ വളർച്ചയ്ക്ക് ഏറ്റവും ഉപകാരപ്രദമാണെന്നും ലഹരി പോലുള്ള വിപത്തിലേക്ക് മക്കൾ തിരിയാതിരിക്കാൻ ഇത്തരം ക്ലാസുകൾ അവരെ സഹായിക്കും എന്നും മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. ഗാനങ്ങളിലൂടെയും കളികളിലൂടെയും രസകരമായ ക്ലാസുകളിലൂടെയും നല്ല മനുഷ്യരായി മാറാൻ വി.ബി.എസ് കുട്ടികളെ സഹായിക്കുന്നു. ചീങ്ങേരി…

    Read More

      അവധിക്കാല കളരി പരിശീലന ക്യാമ്പുകൾക്ക് തുടക്കമായി.

      കൽപറ്റ:കടത്തനാടൻ കളരി ഫൗണ്ടേഷനും ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അവധിക്കാല കളരി പരിശീലന ക്യാമ്പുകൾക്ക് തുടക്കമായി. പുതുപ്പണം, ചോമ്പാല, കൽപറ്റ, കമ്മന, മഞ്ഞപ്പാറ എന്നീ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം കൽപറ്റയിൽ പത്മശ്രീ മീനാക്ഷി അമ്മ നിർവഹിച്ചു. ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷന്റെ പൂർണമായ സാമ്പത്തിക സഹായത്തോടെയാണ് ഒന്നരമാസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കൽപറ്റ നഗരസഭ കൗൺസിലർ ചിത്ര അധ്യക്ഷയായി. ജില്ലാ വനിതാ സംരക്ഷണ ഓഫിസർ എൻ പി ഗീത, കടത്തനാടൻ കളരി…

      Read More

        വയോധികയ്ക്കും കുട്ടികൾക്കും നേരെയുള്ള മർദ്ദനം; കർശന നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

        കൽപ്പറ്റ: വയോധികയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും നിരന്തരം മർദ്ദിക്കുന്നയാൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.   വെള്ളാരംകുന്ന് സ്വദേശിനി മാധവിയെയും കൊച്ചുമക്കളെയും മർദ്ദിക്കുന്ന പ്രദേശവാസിയായ സുരേഷിനെതിരെയാണ് നടപടിക്ക് ഉത്തരവിട്ടത്. സ്ഥലത്തർക്കത്തിന്റെ പേരിൽ മാധവിയുടെ വീട്ടിലെത്തി സുരേഷ് ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.   ഇതിനെതിരെ കൽപ്പറ്റ പോലീസ് നേരത്തെ കേസെടുത്തിട്ടുണ്ടെങ്കിലും, കുട്ടികളെ മർദ്ദിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്തിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്….

        Read More

        ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് രണ്ടാം ഘട്ട ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ എട്ട് മുതൽ തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ.

        കൽപ്പറ്റ: “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ 8 ന് തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവിൽ തുടങ്ങും. വൈകിട്ട് 4 മണിക്ക് യാസ്മിൻ കിദ്വായി (ഡയറക്ടർ / പ്രൊഡ്യൂസർ സ്പ്രിങ്ങ് ബോക്സ് ഫിലിംസ്) , കൽപ്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഡിസംബർ 2 മുതൽ…

        Read More

          പഞ്ചഗുസ്തിയിൽ ദേശീയ മത്സരത്തിൽ സിൽവർ മെഡൽ നേടി അർനോൾഡ്.

          പുൽപ്പള്ളി :ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ 45 ലെഫ്റ്റ് സിൽവർ മെഡൽ നേടി അർനോൾഡ് ബിജു (15) . പുൽപ്പള്ളി, ഫിറ്റ്‌ വെൽ ജിംനേഷ്യം & ഗുസ്തി സെന്ററിലെ നവീൻ കാഞ്ഞൂക്കാരനാണ് അർനോൾഡിന്റെ പരിശീലകൻ. മുള്ളൻകൊല്ലി സെന്റ് : മേരിസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർനോൾഡ്. പുൽപ്പള്ളി, ചുണ്ടക്കൊല്ലി, പേരേപറമ്പിൽ ബിജു (പുൽപ്പള്ളി, ബേബിസ് ടെക്സ്റ്റൈൽസ് ഉടമ ) ഷീജ ദമ്പതികളുടെ മകനാണ്. സഹോദരൻ : ആൽബിൻ.

          Read More

          തമിഴ്‌നാട് മുട്ട വരവില്‍ വന്‍ കുറവ്, സംസ്ഥാനത്ത് മുട്ട ക്ഷാമം, വിലയില്‍ വര്‍ധന; പ്രതിസന്ധിയിലായി തട്ടുകടക്കാര്‍.

          തമിഴ്‌നാട് മുട്ട വരവില്‍ വന്‍ കുറവ്, സംസ്ഥാനത്ത് മുട്ട ക്ഷാമം, വിലയില്‍ വര്‍ധന; പ്രതിസന്ധിയിലായി തട്ടുകടക്കാര്‍. അതിര്‍ത്തി കടന്നെത്തുന്ന മുട്ടയില്‍ കുറവു വന്നതോടെ സംസ്ഥാനത്ത് വില ഉയരുന്നു. മുട്ടയ്ക്ക് പ്രാദേശിക വിപണികളില്‍ 50 പൈസ വരെ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടിയതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറയാന്‍ കാരണം. കൂടുതല്‍ വില കിട്ടുമെന്നതിനാല്‍ കയറ്റുമതിയോടെയാണ് തമിഴ്‌നാട്ടിലെ കച്ചവടക്കാര്‍ക്കും താല്പര്യം. തമിഴ്‌നാട്ടിലെ നാമക്കല്ലാണ് ദക്ഷിണേന്ത്യയിലെ മുട്ട ഹബ്ബ്. കേരളത്തിലേക്ക് കയറിവരുന്ന മുട്ടയുടെ സിംഹഭാഗവും ഇവിടെ…

          Read More

          കഞ്ചാവുമായി യുവാവ് പിടിയില്‍

          പുല്‍പ്പള്ളി: 760 ഗ്രാം കഞ്ചാവുമായി ബത്തേരി പുത്തൻകുന്ന് മുക്കത്ത് വീട്ടിൽ അമൽ(26) ആണ് പിടിയിലായത്. 20.11.2023 തീയതി രാത്രിയിൽ പെരിക്കല്ലൂര്‍, കൊളവള്ളി തീരദേശ റോഡിനു സമീപം വെച്ചാണ് പുൽപ്പള്ളി പോലീസ് ഇയാളെ പിടികൂടുന്നത്. അമലിന്റെ കൈയിലുണ്ടായിരുന്ന കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പ്പള്ളി എസ്.ഐ സി.ആർ. മനോജ്‌, സിവില്‍ പോലീസ് ഓഫീസർമാരായ ദിനേശ്, രമേശ്‌ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

          Read More