മാനന്തവാടി : സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയോടനുബന്ധിച്ച് ‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായി ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന ആപ്തവാക്യം മുൻനിർത്തി മാനന്തവാടി താലൂക്കിലെ 12 ഓളം ഉന്നതി നിവാസികളെ ഉൾപ്പെടുത്തി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ ശരണ്യ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. 12 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ യങ് ബോയ്സ് എഫ് സി തിരുനെല്ലിയെ കീഴടക്കി സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് വിജയികളായി. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ഉഷാ വിജയൻ എം.എൽ.എ വിതരണം ചെയ്തു. ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ, പിന്റോ ജോൺ, പി. വിജേഷ് കുമാർ, മൻസൂർ അലി എന്നിവർ സംസാരിച്ചു.
ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് ജേതാക്കൾ
