Headlines

    ഇൻ്റർനാഷണൽ കരാട്ടെ ടൂർണ്ണമെൻ്റ് നടത്തി

    മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും പ്രത്യേക മൽസരങ്ങൾ നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിലായിരുന്നു ടൂർണ്ണമെൻ്റ് നടന്നത്. ബ്ലാക്ക് ബെൽറ്റ് വിതരണവും വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കലും ചടങ്ങിൽ വച്ചു നടന്നു. എടപ്പെട്ടി ഗവ. എൽ…

    Read More

      ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്, ‘കള്ളക്കടലില്‍’ ജാഗ്രത

      തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.   ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   നാളെ ഇടുക്കി ജില്ലയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ…

      Read More

        അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫസ്റ്റ് റണ്ണേഴ്സ് അപ്പ് ടീമിനെ ആദരിച്ചു. 

        കണിയാമ്പറ്റ : അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് (എൽപി വിഭാഗം) ഫസ്റ്റ് റണ്ണേഴ്സ് അപ്പ്‌ നേടിയ കണിയാമ്പറ്റ ഗവ.യു പി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു . ജില്ലയിൽ ആദ്യമായി എൽ പി വിഭാഗം വിദ്യാർഥികൾക്ക് സെൻറ് തോമസ് എൽപി സ്കൂൾ നടവയൽ സംഘടിപ്പിച്ച സെവൻസ് ടൂർണമെന്റിൽ 18 ടീമുകൾ പങ്കെടുത്തു. കണിയാമ്പറ്റ ഗവ. യുപി സ്കൂളിലെ മുഹമ്മദ്‌ ഷാദിൽ ബെസ്റ്റ് ഫോർവേർഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ പിടിഎ എസ് എം സി സ്റ്റാഫ് അഭിനന്ദിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക…

        Read More

          ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി

          ന്യൂഡൽഹി∙ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ തിരിച്ചറിയാനും പിഴയീടാക്കാനും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങൾ രൂപപ്പെടുത്താനും കോടതി പറഞ്ഞു.   ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി.   ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങളിലെ ഇരകൾക്ക്…

          Read More

            സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷൻ

            കൽപറ്റ:സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഹരിതചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍. ദേശീയ പതാകയുടെയും സ്വാതന്ത്ര്യ ദിനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പതാകകളും കൊടിത്തോരണങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഉപയോഗിക്കുന്ന ദേശീയ പതാകകള്‍ പൂര്‍ണമായും തുണിയില്‍ തീര്‍ത്തവയായിരിക്കണം. ഹരിതചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പതാകകളുടെയും കൊടിതോരണങ്ങളുടെയും നിര്‍മാണം, ശേഖരണം, വില്‍പന, ഉപയോഗം എന്നിവയില്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മാതൃകാപരമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍…

            Read More

              വയനാട് ഡിസിസി പ്രസിഡണ്ടായി ടി.ജെ ഐസക് ചുമതലയേറ്റു

              കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ അഡ്വ.ശ്രീ ടി ജെ ഐസക്ക് വയനാട് ഡിസിസിയുടെ പുതിയ അധ്യക്ഷനായിരിക്കുന്നു. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ അദ്ദേഹം 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

              Read More

                ഗുരുദർശനങ്ങൾ വർഗീയതക്കും വെറുപ്പിനുമെതിരെയുള്ള മഹാസന്ദേശങ്ങൾ: ജുനൈദ് കൈപ്പാണി

                പുൽപ്പള്ളി: സാമൂഹിക സമത്വത്തിനും സൗഹാർദത്തിനും വേണ്ടിയുള്ള ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളും പ്രവർത്തനങ്ങളും ഏറ്റെടുക്കുവാൻ സമൂഹം തെയ്യാറാവണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. 135 നമ്പർ സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖാ യോഗത്തിൽ നടന്ന ഗുരുജയന്തി ആഘോഷത്തിൽ ഗുരുപുഷ്പാഞ്ജലി നടത്തികൊണ്ട് ഗുരുദർശനത്തിന്റെ പ്രസക്തിയും ഭാവിയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറയിട്ടു. വെറുപ്പിനെതിരെയും വർഗ്ഗീയതയ്‌ക്കെതിരെയും മനുഷ്യത്വത്തിനു വേണ്ടിയും ഗുരു മുന്നോട്ടുവച്ച ദർശനങ്ങൾ…

                Read More

                സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

                വെസ്റ്റ് വെള്ളിലാടി – ശാഖ എസ് കെ എസ് എസ് എഫിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനമാഘോഷിച്ചു. കല്ലേരി മൊയ്തു ഹാജി പതാക ഉയർത്തി. എസ് കെ എസ് എസ് എഫ് വെള്ളമുണ്ട മേഖല പ്രസിഡൻ്റ് സിദ്ധീഖ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് അഷ്റഫ് വെള്ളിലാടി, നൗഫൽ യമാനി ,അജ്നാസ് മൗലവി സംസാരിച്ചു. ആസിഫ് അലി. കുഞ്ഞമ്മദ് കക്കട്ടിൽ’ മുഹമ്മദ് ഹിഷാൻ, മുഹമ്മദ് സിനാൻ, അമൻ അഫ് ലഹ് ‘ഷാഹിൽ ലബീബ്, ഫസീഹ് , മുഹമ്മദ്…

                Read More

                  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂടി: പത്ത് ദിവസത്തിനിടെ വില കൂട്ടുന്നത് മൂന്നാം തവണ

                  ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഇന്ന് കൂട്ടിയത്. പത്തുദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിനും ഡീസലിനും 4 രൂപയിലേറെ ഇതുവരെ കൂടി.   ഇന്ത്യയില്‍ മതിയായ അളവില്‍ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വര്‍ധന. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുകയറിയതിനെത്തുടര്‍ന്നാണ് ഇന്ധനവില ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലീറ്ററിന് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി….

                  Read More

                    നഷ്ടപരിഹാരം ലഭ്യമാക്കണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ

                    ബത്തേരി: നിയോജക മണ്ഡലത്തിന്റെ പൂതാടി പഞ്ചായത്ത് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ വേനല്‍ മഴയിലും കാറ്റിലും ഇടിമിന്നലിലും ഉണ്ടായ വ്യാപക കൃഷി നാശവും, പട്ടികവര്‍ഗ ഉന്നതികളില്‍ ഉള്‍പ്പെടെയുള്ള വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളും സംബന്ധിച്ച് റവന്യു, കൃഷി മറ്റിതര വകുപ്പുകള്‍ സംയോജിച്ച് പരിശോധന നടത്തുകയും അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് മന്ത്രിക്കും പട്ടികവര്‍ഗ പട്ടികജാതി വകുപ്പ് മന്ത്രിക്കും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കത്തയച്ചു. ബാങ്കില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍…

                    Read More