ഓണസദ്യയൊരുക്കി കുടുംബശ്രീ നേടിയത് 3,86,960 രൂപയുടെ വിറ്റുവരവ്.

    കൽപ്പറ്റ : തിരുവോണദിനത്തില്‍ 3195 ഓണസദ്യയൊരുക്കി വിപണി നടത്തി കുടുംബശ്രീ നേടിയത് 3,86,960 രൂപയുടെ വിറ്റുവരവ്. ജില്ലയില്‍ ഇതാദ്യമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓണസദ്യ തയ്യാറാക്കി വിതരണം ചെയ്ത് വിജയം കൈവരിച്ചത്. പരാതികളൊന്നുമില്ലാതെ മികച്ച ഗുണമേന്മയില്‍ അല്‍പം പോലും വിട്ടുവീഴ്ച ചെയ്യാതെ കൃത്യസമയത്ത് വീടുകളില്‍ സദ്യയെത്തിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ് ഉപഭോക്താക്കള്‍. സദ്യയുടെ രുചിയിലും സര്‍വീസിലും എല്ലാവര്‍ക്കും ഒരേ അഭിപ്രായം.   18 വിഭവങ്ങളടങ്ങിയ 200 രൂപയുടെ സദ്യയ്ക്കായിരുന്നു ആവശ്യക്കാരേറെയും. രണ്ടു തരം പായസം, കാളന്‍, ഓലന്‍, അവിയല്‍,…

    Read More

    ജോളി എഫ് സി തലപ്പുഴ ജേതാക്കൾ

    കൽപ്പറ്റ: നവംബർ 26,27 തീയതികളിൽ നടക്കുന്ന ഐഎൻടിയുസി വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച അഖില വയനാട് ഫുട്ബോൾ മത്സരത്തിൽ ജോളി എഫ്സി തലപ്പുഴ ജേതാക്കളായി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ് സി പിണങ്ങോടിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള പ്രൈസ് മണിയും ട്രോഫിയും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി സമ്മാനിച്ചു. സി ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, സാദിഖ് തങ്ങൾ, ജെറീഷ് യു എ, റഫീഖ് യു, മുഹമ്മദ്…

    Read More

      സംസ്ഥാന പോലീസ് മേധാവി രാവഡ എ ചന്ദ്രശേഖറിന് നിവേദനം നൽകി.

      കൽപറ്റ:റോഡ് സുരക്ഷ, ലഹരിവ്യാപനം തടയൽ ചർച്ചയുമായി ബന്ധപ്പെട്ടു റാഫിൻ്റെ നിവേദനം സംസ്ഥാന പോലീസ് മേധാവി രാവഡ എ ചന്ദ്രശേഖറിന് നിവേദനം നൽകി. റാഫ് സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ എം അബ്ദുവിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദന സംഘത്തിൽ കെ ടി എ സമദ്,സജി മണ്ഡലത്തിൽ, മുഹമ്മദ് ഫാരിസ് സൈൻ, രാജു മണക്കാട് എന്നിവരുണ്ടായിരുന്നു

      Read More

      മാനവികത വളർത്തുന്നതിൽ ഉർദു ഭാഷ നിസ്തുലമായ പങ്കു വഹിച്ചു , വി.എ ശശീന്ദ്ര വ്യാസ് (ഡി.ഡി.ഇ വയനാട്)

      മാനവികത വളർത്തുന്നതിൽ ഉർദു ഭാഷ നിസ്തുലമായ പങ്കു വഹിച്ചു , വി.എ ശശീന്ദ്ര വ്യാസ് ( ഡി.ഡി.ഇ വയനാട് ) കൽപറ്റ : മനുഷ്യ സാഹോദര്യവും, മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ഉർദു ഭാഷ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ വി.എ ശശീന്ദ്ര വ്യാസ് അഭിപ്രായപ്പെട്ടു. കൽപറ്റ അമ്പിലേരിയിൽ വെച്ച് നടന്ന സംസ്ഥാന തല ഉർദു ടാലന്റ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു. ഐ .എം ജി . ഇ…

      Read More

      ഉരുൾ ദുരന്തം; എടവക സി.ഡി.എസ്. സമാഹരിച്ചത് 6.88 ലക്ഷം.

      മാനന്തവാടി: ഉരുൾപൊട്ടൽ ദുരിതംവിതച്ചവർക്ക് എടവക കുടുംബശ്രീ സി.ഡി.എസ്. 6,88, 570 രൂപ സമാഹരിച്ചു നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനായി സി.ഡി.എസ്. ചെയർപേഴ്‌സൺ പ്രിയ വീരേന്ദ്രകുമാർ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യനെ ഏൽപ്പിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നാണ് തുക സ്വരൂപിച്ചത്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, വികസനകാര്യ സ്ഥിരംസമിതിയധ്യക്ഷൻ ജോർജ് പടകൂട്ടിൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം.പി. വത്സൻ, ലിസി ജോൺ, ജില്ലാ മിഷൻ അസി. കോഡിനേറ്റർ വി.കെ. റജീന, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ സീനത്ത്…

      Read More

      വെള്ളച്ചാലിൽ പശുക്കുട്ടിയെ പുള്ളിപ്പുലി കൊന്നു

      വെള്ളച്ചാൽ: വെള്ളച്ചാൽ ഓപ്പമറ്റം റെജിയുടെ 6 മാസത്തോളം പ്രായമുള്ള പശുക്കുട്ടിയെ പുള്ളിപ്പുലി കൊന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്. പറമ്പിൽ കെട്ടി നിർത്തിയ പശുക്കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തി കുറച്ച് ഭാഗം ഭക്ഷിച്ച നിലയിലാണ്. നൂൽപ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

      Read More

        ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടത്തിപ്പുമായി സഹകരിക്കില്ല: കെ പി എസ് ടി എ

        മീനങ്ങാടി: പൊതുപരീക്ഷകൾ വിളപ്പാടകലെ എത്തിനിൽക്കുമ്പോൾ സിലബസിനു പുറത്തുള്ള വിഷയങ്ങൾ കുത്തിനിറച്ച് നടത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടത്തിപ്പുമായി സഹകരിക്കില്ലെന്ന് കെ പി എസ് ടി എ മീനങ്ങാടി ബ്രാഞ്ച് സമ്മേളനം അറിയിച്ചു. രാഷ്ട്രീയ താല്പര്യങ്ങൾക്കായി നടത്തുന്ന ഇത്തരം പരിപാടികൾ പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമാകും. പൊതുസമൂഹം തള്ളിക്കളഞ്ഞ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ക്വിസ് മൽസരം തെരഞ്ഞെടുപ്പു പ്രചരണത്തിനായാണ് സർക്കാർ ഉപയോഗിക്കുന്നത്. ഇത്തരം പരിപാടികളുടെ നടത്തിപ്പിനെ സംഘടന ശക്തമായി പ്രതിരോധിക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി…

        Read More

        മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു

        മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു സുൽത്താൻ ബത്തേരി:സർവജന ഹൈസ്ക്കൂളിൽ 1980-ൽ പടിയിറങ്ങിപ്പോയ കുട്ടുകാരുടെ കൂട്ടായ്മയായ സർവജന SSLC@80 കൂട്ടുകാർ ഗ്രൂപ്പിലെ 60 വയസ് പൂർത്തിയായവരേയും 2025 ഡിസംബർ 31-ന് 60 വയസ് പൂർത്തിയാകുന്നവരേയും ചേർത്ത് മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു. ആദരം@60എന്ന പേരിൽ ബത്തേരി അധ്യാപക ഭവനിൽ നടന്ന സംഗമത്തിൽ സന്ദേശപ്രഭാഷണവും ആദരവ്ഫലക വിതരണവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി. ബത്തേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്…

        Read More

        സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

        ബത്തേരി: സത്യ സായി ബാബയുടെ ജന്മശതാബ്ദി വർഷാചരണത്തോടനുബന്ധിച്ച് ബത്തേരി സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ ബത്തേരി കരുണ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ടാക്സി ഡ്രൈവർമാർക്കായി സൗജന്യ നത്രേപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സത്യസായി സേവാ സമിതി ജില്ലാ പ്രസിഡൻ്റ് ഒ. ടി. ജിതേഷ് ഉദ്ഘാടനം ചെയ്തു . ബാബു കട്ടയാട് അനിൽ എസ് നായർ , ,ഡോക്ടർ ബാബു റാം ഗോവിന്ദ്, സാൻഡോ ജോസഫ് , എം സി ശ്രീധരൻ,ബി എസ് സൂരജ് ബാബു, എസ് ആർ ബിപിൻ…

        Read More

        രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍

        വയനാടിനു പുതുജീവന്‍ പകരാന്‍ സാഹിത്യോത്സവം കല്‍പ്പറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍…

        Read More