മുട്ടിൽ: ജീവിതത്തിലെ നേരനുഭവങ്ങളുടെ നേർസാക്ഷ്യമുള്ള രചനാ വൈഭവത്താൽ ശ്രദ്ധേയായ യുവ എഴുത്തുകാരി ഫിദ ഫൈസലിന്റെ ആദ്യ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 6ന് വൈകിട്ട് 3 മണിക്ക് മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഡോ. റാഷിദ് ഗസ്സാലി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ
പുസ്തകത്തിന്റെ പ്രകാശനം അർഷാദ് ബത്തേരി നിർവ്വഹിക്കും
അധ്യാപകരും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും വികാരങ്ങളും പ്രതീക്ഷകളും ഉൾച്ചേർന്ന കവിതകളാണ് ‘തുടിപ്പിന്റെ ദൂരം’ എന്ന സമാഹാരത്തിലൂടെ ഫിദ ഫൈസൽ വായനക്കാരിലേക്ക് എത്തിക്കുന്നത്. യുവതലമുറയുടെ എഴുത്തിൽ ശ്രദ്ധേയമായൊരു സാന്നിധ്യമായി മാറാനുള്ള ഫിദയുടെ ശ്രമത്തിന്റെ ഭാഗമായാണ് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുന്നത്.
