രക്തദാന ക്യാമ്പും അവയവ ദാന സമ്മതിപത്ര സമർപ്പണവും നടത്തി

    മക്കിയാട്: സ്നേഹ സ്പർശം ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും അവയവദാന സമ്മതിപത്ര സമർപ്പണവും നടത്തി. തൊണ്ടാർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്. എം. പ്രമോദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സ്നേഹ സ്പർശം രക്ഷാധികാരി അഡ്വ. എബിൻ ജോർജിൽ നിന്ന് ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് അവയവദാന സമ്മതപത്രം ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം രാമൻ പയ്യമ്പള്ളി അധ്യക്ഷത വഹിച്ചു. സ്നേഹ സ്പർശം പ്രസിഡൻ്റ് ഷംസുദ്ദീൻ മക്കിയാട്, ജോമേഷ് വേങ്ങത്താനം, പഞ്ചായത്ത് അംഗങ്ങളായ ഷിൻ്റോ കല്ലിങ്കൽ, ഹാരിസ്…

    Read More

    കോക്കടവിൽ പ്രീമിയർ ലീഗും ആദരായനവും സംഘടിപ്പിച്ചു

    വെള്ളമുണ്ട:കോക്കടവ് എഴേനാലിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ മെമ്പർ വി. ബാലൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേരി സ്മിത ജോയ്, അബ്ദുള്ള കണിയാംകണ്ടി മുഖ്യ അതിഥികളായി.സുനിൽ ഉപ്പുന്നട അധ്യക്ഷത വഹിച്ചു.സജീർ തുമ്പോളി, സിനാദ് പി. പി,റാഷിദ്‌ പി,രാഹുൽ കെ,മോയി പി,ഇബ്രാഹിം എ. പി, സലാം പി. പി, റംഷാദ് തുടങ്ങിയവർ സംസാരിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം…

    Read More

    എസ്‌എഫ്‌ഐ ജില്ലാ കൺവൻഷൻ എം എസ്‌ ആദർശ്‌ പ്രസിഡന്റ്‌, സാന്ദ്ര രവീന്ദ്രൻ സെക്രട്ടറി

    കൽപ്പറ്റ : എസ്‌എഫ്‌ഐ ജില്ലാ കൺവൻഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സയ്യിദ്‌ മുഹമ്മദ്‌ സാദിഖ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റായി എം എസ്‌ ആദർശിനെയും സെക്രട്ടറിയായി സാന്ദ്ര രവീന്ദ്രനെയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം അപർണ ഗൗരി അധ്യക്ഷയായി. സാന്ദ്ര രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ ബിബിൻരാജ്‌, അഡ്വ. പി അക്ഷര, സെക്രട്ടറിയറ്റ്‌ അംഗം ടി ബി അഖില എന്നിവർ സംസാരിച്ചു. മറ്റുഭാരവാഹികൾ: ‌അപർണ ഗൗരി, കെ എസ്‌ മുഹമ്മദ്‌ ഷിയാസ്‌, ഇ എ…

    Read More

    ജില്ലയിൽ എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

    കൽപ്പറ്റ : എം എസ്‌ എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്‌ഘാടനം നിർവ്വഹിച്ചു.അമ്പലവയൽ പഞ്ചായത്തിലെ തോമാട്ടുചാൽ യൂണിറ്റിലെ വിദ്യാർത്ഥിനിയായ ജസീല തസ്നിയാണ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലയിലെ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങിയത്.മനഃശാസ്ത്ര സിദ്ധാന്തങ്ങൾ ഏറ്റവും വേഗം പറഞ്ഞ് ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വിദ്യാർത്ഥിനിയാണ് ജസീല. ഐക്യം, അഭിമാനം, അതിജീവനം എന്ന മുദ്രാവാക്യമുയർത്തിയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നത്. നിയോജകമണ്ഡലം തല ഉദ്‌ഘാടനങ്ങൾ ഒക്ടോബർ ഒന്നിന് നടക്കും. പഞ്ചായത്ത് തല കൺവെൻഷനുകൾ ഒക്ടോബർ രണ്ട് മുതൽ നടക്കും….

    Read More

    തെരുവുനായയുടെ ആക്രമണം: 12കാരിക്ക് ഗുരുതര പരിക്ക്

    കണിയാമ്പറ്റ: മില്ല്മുക്ക് പള്ളിത്താഴയില്‍ തെരുവ്‌നായ ആക്രമണം. മദ്രസയിലേക്ക് പോകുവായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയാ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ കൈനാട്ടി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More

      ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ കേന്ദ്രങ്ങളാകണം: എം. അഹമ്മദ് കുട്ടി മദനി

      ബത്തേരി: ദൈവത്തെ ആരാധിക്കാൻ വേണ്ടി സ്ഥാപിക്കുന്ന ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ സാംസ്കാരിക കേന്ദ്രങ്ങളാവണമെന്നും ജാതിയോ മതമോ ഇല്ലാത്ത മാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാര കേന്ദ്രങ്ങളായി പള്ളികൾ മാറണമെന്നുമാണ് മതം ആഹ്വാനം ചെയ്യുന്നതെന്ന് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു. സുൽത്താൻബത്തേരി അമ്മായി പാലത്ത് നിർമ്മിച്ച മസ്ജിദുൽ ഫുർഖാനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എൻ എം വയനാട് ജില്ല പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. സുൽത്താൻബത്തേരി…

      Read More

      ഹെല്‍പ്പിങ് ഹാന്‍ഡ് പദ്ധതിക്ക് തുടക്കമായി

      തരുവണ: പഠനപ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്ന ‘ഹെല്‍പ്പിങ് ഹാന്‍ഡ്’ പദ്ധതിക്ക് തരുവണ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷാവിഷയങ്ങള്‍ക്കാണ് മുന്‍ഗണന. ഇംഗ്ലീഷ് പഠിക്കാന്‍ പ്രയാസമുള്ള കുട്ടികള്‍ക്കായി തിയേറ്റര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കുട്ടികളെ നാടകം പഠിപ്പിക്കുന്നതിനപ്പുറം നാടകത്തിലൂടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തരുവണ ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി ബിആര്‍സി ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ കെ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.എ…

      Read More

        വലത്തൂർവയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

        ചീരാൽ മുണ്ടക്കൊല്ലി വലത്തൂർവയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കർണാടകയിലെ മൈസൂർ നഞ്ചൻകോട് സ്വദേശി മഹാദേവ ഷെട്ടി (45)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്ടിൽ ജോലിക്കായി എത്തിയ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ ബത്തേരി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.  ചീരാൽ മുണ്ടക്കൊല്ലി വല്ലത്തൂർ വയലിലെ തോട്ടിൽ വെള്ളിയാഴ്ച്ച രാവിലെ കാപ്പി പറിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തോട്ടിൽ കവിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ഫോറൻസിക് ,വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു….

        Read More

          മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

          മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാകും മോഡിഫിക്കേഷൻ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.   കേന്ദ്ര മോട്ടോർവാഹന നിയമവും സുപ്രീംകോടതി വിധിയും വെല്ലുവിളിയാണ്. റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്….

          Read More

          മുത്തങ്ങയിൽ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

          മുത്തങ്ങ: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരുവിൽ നിന്നു കോഴിക്കോട്ടേക്കു വരികയായിരുന്ന കേരള ആർ. ടി. സി ബസ്സിലെ യാത്രക്കാരനിൽ നിന്നു മാരക രാസ ലഹരിയായ 4.868 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരുരങ്ങാടി വേങ്ങര കണ്ണാടിപ്പുര ഇല്ലിക്കൊട്ടിൽ മുഹമ്മദ്‌ മുഷ്‌രിഫിനെ (27) അറസ്റ്റ് ചെയ്തു . പരിശോധനാ സംഘത്തിൽ എക്സൈസ് ഇന്റലിജൻസ്…

          Read More