കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

    കൽപ്പറ്റ: കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസിൻ്റെ പിടിയിൽ. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ വൈത്തിരി കോട്ടപ്പടി പയോത്ത് പ്രാഞ്ചി എന്ന ഫ്രാൻസിസ്.കെ (54) ആണ് പിടിയിലായത്.കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തും സംഘവും കൽപ്പറ്റ ടൗൺ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്, 160 ഗ്രാം കഞ്ചാവ് ഇയാളുടെ കൈവശത്തു നിന്നും കണ്ടെടുത്തു. എക്സൈസ് പ്രിവൻറിവ് ഓഫീസർ രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ് അരുൺ പി.ഡി,പ്രണവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു

    Read More

    വയനാടിന്റെ വൃത്തിക്ക് മാര്‍ക്കിടുന്നു ‘സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025’ സര്‍വ്വേ ജൂണ്‍ 17 മുതല്‍ 23 വരെ

    ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനവും ജില്ലയും ഏതാണ് എന്ന് സര്‍വ്വേ നമ്മുടെ ജില്ലയിലും ആരംഭിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ഫേസ് രണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വൃത്തിയുടെ അടിസ്ഥാനത്തില്‍ റാങ്ക് നല്‍കാന്‍ സര്‍വേനടത്തുന്നു. ജൂണ്‍ 17-മുതല്‍ 23-വരെയാണ് ‘സ്വച്ഛ് സര്‍വേ ക്ഷണ്‍ ഗ്രാമീണ്‍ 2025’ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വയനാട് ജില്ലയിലെ വിവിധ വീടുകള്‍, വില്ലേജുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വൃത്തിയാണ് സര്‍വേയില്‍ പരിശോധിക്കുക. രാജ്യത്തെ വിവിധ അംഗീകൃത ഏജന്‍സികള്‍ വഴിയാണ് സര്‍വേ. തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷനാണ് സംസ്ഥാനത്തെ…

    Read More

    സ്പെഷൽ സ്കൂൾ കലോത്സവം: നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കൃഷ്ണപ്രിയയ്ക്ക്

    ബത്തേരി: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി വയനാടിൻ്റെ അഭിമാനമായി എസ്.കൃഷ്ണപ്രിയ. ബത്തേരി പൂമല സെയ്ൻ്റ് റോസല്ലോസ് സ്പീച്ച് & ഹിയറിങ്ങ് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ ബത്തേരി കുപ്പാടി എവർഗ്രീൻ വാലിയിൽ ഇ.കെ. ശശിധരൻ്റെയും കവിതയുടെയും മകളാണ്. സഹോദരി വിഷ്ണുപ്രിയ അതെ സ്കൂളിൽ അധ്യാപികയാണ്. നൃത്ത അധ്യാപകൻ സമീർ മേപ്പാടിയുടെ കീഴിലാണ് ശിക്ഷണം

    Read More

    സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വയനാട്ടിൽ ഓറഞ്ച് അലർട്ട്.

    കൽപ്പറ്റ: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെ ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More

    ഓർമയുടെ ഒരാണ്ട്; ജൂലൈ 30 ന് പുത്തുമലയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണവും

    കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഓർമ്മകൾക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണവും നടത്താൻ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ പട്ടിക ജാതി- പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11 ന് പുത്തുമല പഞ്ചായത്ത് ശ്മശാനത്തിലാണ് പുഷ്പാർച്ചനയും തുടർന്ന് സർവമത പ്രാർത്ഥനയും നടക്കുക….

    Read More

    കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും; അഞ്ച് 5 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. സൗരാഷ്ട്ര – കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്. കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്….

    Read More

    മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട

    മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കു മരുന്നായ 306ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി തോട്ടുപുറത്ത് പുത്തൻ വീട്ടിൽ ഷംനു എൽ. എസ്(വയസ്സ് 29) എന്നയാളെ അറസ്റ്റ് ചെയ്തു. ടിയാൻ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.എന്നിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ്…

    Read More

    പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: വേക്കൻസി ലിസ്റ്റ് 28ന്

      സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർ അടക്കമുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് വരുന്നു. ഇതിനായി പുതിയ അപേക്ഷകൾ സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വേക്കൻസിയും നോട്ടിഫിക്കേഷനും ജൂൺ 28 ന്‌വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്‌ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും…

    Read More

    സംസ്കൃത അധ്യാപകര്‍ ധര്‍ണ്ണ നടത്തി

    കൽപ്പറ്റ: സംസ്കൃതോത്സവത്തെ ബാധിക്കുന്ന മാന്വൽ പരിഷ്കരണം പിൻവലിക്കുക എൽ പി തലത്തിൽ സംസ്കൃത അധ്യാപക തസ്തിക ആരംഭിക്കുക,ഭാഷാ അധ്യാപകരെ സീനിയോരിറ്റി ലീസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക പാർട്ട്- ടൈം സർവ്വീസ് എല്ലാ സർവീസ് ആനുകൂല്യങ്ങൾക്കും പരിഗണിക്കുക, മൂന്ന് വർഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്കൃതം സ്പെഷൽ ഓഫീസർ തസ്തികയിൽ ഉടൻ നിയമനം നടത്തുക,സംസ്കൃതം കരിക്കുലം കമ്മറ്റി മെമ്പറെ ഉടൻ നിയമിക്കുക,എൽ. പി. വിഭാഗത്തിൽ സംസ്കൃതോത്സവം ആരംഭിക്കുക, സംസ്കൃത വിദ്യാഭ്യാസവികസന ഫണ്ടിൽ നിന്ന് വെട്ടി കുറച്ച തുക പുന:സ്ഥാപിക്കുക, ഹയർ…

    Read More

      എസ്ഡിപിഐ മാനന്തവാടി മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

      മാനന്തവാടി: എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൺവെൻഷൻ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിനെ മുൻനിർത്തി പാർട്ടിയുടെ രാഷ്ട്രീയ ദിശാബോധവും പ്രവർത്തന പദ്ധതികളും പ്രവർത്തകരോട് പങ്കുവെക്കുകയും മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനകീയ വിഷയങ്ങൾ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.   മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന…

      Read More