വാഹനാപകടം;ഓട്ടോ ഡ്രൈവർ മരിച്ചു

    പുൽപ്പള്ളി :കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുൽപ്പള്ളി ചെറ്റപ്പാലം തളിയപറമ്പിൽ റോയി (51)യാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചെറ്റപ്പാലം – ഉദയക്കവല ജംഗ്ഷനിൽ വെച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ റോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More

      യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു

      തരുവണ: വികസന മുരടിപ്പും,സ്വജനപക്ഷ പാതവും മാത്രം കൈമുതലാക്കിയ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് ഭരണ സമിതിക്കു ശക്തമായ തിരിച്ചടി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ പദ്ധതികൾ ആസൂത്രണം ചെയ്തു.ഇതിനു വേണ്ടിഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ യു.ഡി.എഫ്.നേതൃ യോഗം തീരുമാനിച്ചു.മോയി വാരാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌തു ഹാജി യോഗം ഉൽഘാടനം ചെയ്തു. മിഷൻ 2025 കർമ്മപദ്ധതി ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എം.വേണുഗോപാൽ വിശദീകരിച്ചു. ഇടത് തുർഭരണത്തിനെതിരെ നവംബർ 2, 3 തിയ്യതികളിൽ മുസ്ലിം ലീഗ് നടത്തുന്ന…

      Read More

        യു.എ.ഇ ഇസ്ലാഹി സെന്റർ ‘മസ്കൻ’ പദ്ധതി: ആദ്യ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

        പിണങ്ങോട്: യു.എ.ഇ ഇസ്ലാഹി സെന്റർ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന ‘മസ്കൻ’ ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽദാനം പിണങ്ങോട് വെച്ച് നടന്ന ചടങ്ങിൽ യു.എ.ഇ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുജീബ് റഹ്മാൻ പാലക്കൽ, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ഡോ.ജമാലുദ്ദീൻ ഫാറൂഖിക്ക് താക്കോൽ കൈമാറി നിർവ്വഹിച്ചു.നിർദ്ധനരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2025-ലാണ് ‘മസ്കൻ’ പദ്ധതിക്ക് തുടക്കം കുറിച്ചത്. യു ഐ സി മസ്കൻ പദ്ധതി കൺവീനർ സക്കീർ ഹുസൈൻ കളരിക്കൽ അധ്യക്ഷനായിരുന്നു….

        Read More

          മുണ്ടക്കൈ-ചുരല്‍മല ദുരന്തം ദൈവത്തിന്റെ പകിട കളിയല്ല; മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിക്കപ്പെട്ട ‘ഗ്രേ റിനോ’ സംഭവമാണ്: ജനകീയ ശാസ്ത്ര പഠനം

          നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളില്‍പ്പെട്ടതാണെന്നും മതിയായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അവഗണിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് ഇത്രയധികം ജീവനുകള്‍ നഷ്ടമാകാനിടയായതെന്നും പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ട്രാ്ന്‍സിഷന്‍ സ്റ്റഡീസിന്റെയും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും മുന്‍കൈയ്യിലായിരുന്നു പഠന സമിതി രൂപീകരിക്കപ്പെട്ടത്.   സെപ്തംബര്‍ 13ന് കല്‍പ്പറ്റയിലെ ട്രിഡന്റ് ആര്‍ക്കേഡില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ടിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.   പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരെ മാത്രമല്ല, ഭൂമിയെ, ജലസ്രോതസ്സുകളെ, ജൈവവൈവിധ്യത്തെ…

          Read More

          സംസ്ഥാനത്ത് കോളറ മരണം; ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു.

          ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

          Read More

          എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

          മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജമാൽ സഅദി പള്ളിക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യുവതയുടെ സേവന ഭൂപടം എത്ര വിശാലമാണെന്ന് കർമം കൊണ്ട് അടയാളപ്പെടുത്തിയ പ്രസ്ഥാനമാണ് എസ്.വൈ.എസ്സെന്നും സർഗാത്മക യൗവനത്തെ രാജ്യത്തിന്റെ മതനിരപേക്ഷ സങ്കൽപങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കുമൊപ്പം മാതൃകപരമായി അണിനിരത്തുവാൻ എസ്.വൈ.എസിന് സാധിച്ചിട്ടുണ്ടെന്നും…

          Read More

            മാനന്തവാടി: 2025 ഡിസംബർ 11 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മുൻസിപ്പാലിറ്റിയിലെ മൂന്നാം ഡിവിഷൻ പിലാക്കാവിൽ നിന്നും ‘ജനകീയ സ്വതന്ത്രൻ’ എന്ന പേരിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥിയുമായി സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഈ ഡിവിഷനിൽ എസ്ഡിപിഐക്ക് സ്ഥാനാർത്ഥി ഇല്ലെന്നും ബ്രാഞ്ച് സെക്രട്ടറി അസീസ് എം ടി അറിയിച്ചു.

            Read More

            സംസ്ഥാന കലോത്സവ ജേതാക്കൾക്ക് എം.എസ്.എസ് വനിതാ വിംഗിൻ്റെ ഉപഹാരം

            കൽപറ്റ: സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കൽപറ്റ മുണ്ടേരി ബഡ്സ് സ്കൂളിന് എം.എസ്.എസ് വനിതാ വിങ് ഏർപ്പെടുത്തിയ ഉപഹാരവും ഓഫിസിലേക്കാവശ്യമായ ക്രോക്കറി ഉപകരണങ്ങളും കൈമാറി. കൽപറ്റ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റണി ബഡ്സ് സ്കൂൾ പ്രധാനാധ്യാപിക സിജി ആന്റണിക്കു ഉപഹാരങ്ങൾ കൈമാറി. എം.എസ്.എസ് കൽപറ്റ യൂണിറ്റ് സെക്രട്ടറി പോക്കു മുണ്ടോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എസ്.എസ് വയനാട് ജില്ല ജോ.സെക്രട്ടറി സലീം അറക്കൽ മുഖ്യപ്രഭാഷണം നടത്തി

            Read More

              പരാതികളുമായി വരുന്നവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം: മന്ത്രി എ.പി അനില്‍കുമാര്‍

              കൽപ്പറ്റ: പരാതികളുമായി ഓഫീസുകളിലെത്തുന്നവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും ഭൂമി തരംമാറ്റം, പട്ടയ വിതരണം കൂടുതല്‍ സുഗമമാക്കി പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന റവന്യൂ ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി തരംമാറ്റം, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കല്‍, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, അപേക്ഷകളുടെ തീര്‍പ്പാക്കല്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.   പട്ടികവര്‍ഗ്ഗ-…

              Read More

              കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ട സംഭവം;10 ലക്ഷം നഷ്ടപരിഹാരം നൽകണം: എസ്.ഡി.റ്റി.യു

              കൽപ്പറ്റ : മേപ്പാടി എളമ്പരേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുഞ്ഞവറാൻ ഉസ്താദിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വന്യജീവി ആക്രമണങ്ങൾ തടയാൻ ശ്വാശ്വത നടപടികൾ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യണമെന്നും എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി. തോട്ടം തൊഴിലാളിയായിരുന്ന കുഞ്ഞവറാൻ രാവിലെ തൊഴിലിന് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണത്തിന്നിരയായത്. ഈ ആക്രമണം തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികളുടെ ജീവനും പൊതുജനങ്ങളുടെ ജീവനും നിരന്തരം…

              Read More