അബദ്ധത്തിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു

    അബദ്ധത്തിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു. കൃഷിയിടത്തിലെ മീന്‍കുളത്തിന് സമീപം വീണനിലയില്‍ കണ്ടെത്തിയ കര്‍ഷകന്‍ മരിച്ചു. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ്(57)മരിച്ചത്. സംസ്‌കാരം പിന്നീട്. ഇന്നു രാവിലെ ഏഴോടെ കുളത്തിനടുത്തേക്കുപോയ ബെന്നി കുറച്ചുനേരംകഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയില്‍ കണ്ടത്. ഉടന്‍ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് സംശയം.

     

    ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കല്ലോടി പറമറ്റത്തില്‍ കുടുംബാംഗമാണ്. യുകെയിലുള്ള ആല്‍ബിനും മെല്‍ബിനുമാണ് മക്കള്‍. മരുമകള്‍: ഹണി ആല്‍ബിന്‍(യുകെ). സഹോദരങ്ങള്‍: ഡെയ്‌സി പാലക്കത്തടത്തില്‍, സിബി സെബാസ്റ്റ്യന്‍(ഏരിയ മാനേജര്‍, ദീപിക, കല്‍പ്പറ്റ), ഷിന കളത്തിപറമ്പില്‍.

    Leave a Reply

    Your email address will not be published. Required fields are marked *