തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും. ഡമ്മി സ്ഥാനാർഥികൾ സൂക്ഷ്മ പരിശോധന കഴിഞ്ഞാൽ തിങ്കളാഴ്ചയ്ക്ക് മുൻപ് നാമനിർദേശ പത്രികകൾ പിൻവലിക്കും. വിമതൻമാരെ പിൻ വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയപ്പാർട്ടികൾ. ഒന്നര ലക്ഷത്തിലധികം നാമനിർദേശപത്രികയാണ് വിവിധ…

    Read More

      ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി

      തിരുനെല്ലി: ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, മൊന്നിയൂര്‍ വീട്ടില്‍ ചേറശേരി വീട്ടില്‍ എ.പി. ഷക്കീലു റുമൈസ്(29)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേര്‍ന്ന് പിടികൂടിയത്. 06.12.2025 തീയതി രാവിലെ കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. കര്‍ണാടക ഭാഗത്ത് നിന്നും വന്ന ഡി.എല്‍.ടി ബിഗ്ബസിലെ യാത്രക്കാരനായിരുന്ന ഇയാളുടെ ട്രാവല്‍ ബാഗില്‍ നിന്നുമാണ് 29.662 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. തിരുനെല്ലി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം. ബിജു, എസ്.ഐ കെ.കെ. സോബിന്‍ തുടങ്ങിയവരടങ്ങിയ പോലീസ്…

      Read More

      വോട്ട് കള്ളൻമാർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം:- പി. ജമീല

      തരുവണ: ജനാധിപത്യം അട്ടിമറിച്ച് ബിജെപി സ്ഥാനാർഥിതികളെ വിജയിപ്പിച്ചെടുക്കാന്‍ വോട്ട് തട്ടിപ്പ് നടത്തിയ വോട്ട് കള്ളൻമാർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി അവരിൽ നിന്ന് ജനാധിപത്യത്തെ വീണ്ടെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി.ജമീല. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്‌ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി തരുവണയിൽ നടത്തിയ ആസാദി സ്‌ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും അധികാരം നേടുന്നതിനും ജനാധിപത്യത്തെ പോലും അട്ടിമറിക്കുന്നതുള്‍പ്പെടെ എന്തു ഹീനമായ ശ്രമവും ബിജെപി ചെയ്യുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വോട്ട് തട്ടിപ്പ്. അതേസമയം വോട്ട് തട്ടിപ്പ് സംബന്ധിച്ച്…

      Read More

      പുഞ്ചിരിമട്ടം ദുരന്തം: പോലീസ് സേനാംഗങ്ങള്‍ക്കു വാങ്ങിയ ഭൂമിയുടെ ആധാരം കൈമാറി

      മീനങ്ങാടി: പുഞ്ചിരിമട്ടം ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട പോലീസ് സേനാംഗങ്ങള്‍ക്ക് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ വീട് നിര്‍മിക്കുന്നതിനു സംഘം പാലക്കമൂലയില്‍ വാങ്ങിയ 27.5 സെന്റ് സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. കല്‍പ്പറ്റ സ്റ്റേഷനിലെ അനസ്, മേപ്പാടി സ്റ്റേഷനിലെ ബിന്‍സിയ നസ്രിന്‍, കോഴിക്കോട് സിറ്റി സ്റ്റേഷനില ഷിഹാബുദ്ദീന്‍ എന്നിവര്‍ക്കാണ് ഭൂമി വാങ്ങിയത്. മൂന്നുപേര്‍ക്കും ഒന്‍പത് സെന്റിനു മുകളില്‍ ഭൂമി ലഭിക്കും. വീട് നിര്‍മാണം കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന…

      Read More

      വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം 351 കോടി രൂപയുടെ ഭരണാനുമതി നൽകി.

      വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം 351 കോടി രൂപയുടെ ഭരണാനുമതി നൽകി. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്. എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടിയും മന്ത്രിസഭായോഗം സാധൂകരിച്ചു. 12.05.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ…

      Read More

        നൂറുദിന കര്‍മ പരിപാടിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നൽകും: മന്ത്രി എ.പി. അനില്‍കുമാര്‍

        വെള്ളമുണ്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പതിനായിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ഭൂമി തരംമാറ്റുന്നതിനുള്ള 25,000 അപേക്ഷകള്‍ തീര്‍പ്പാക്കുമെന്നും റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍. വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നിര്‍മിച്ച 27 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ കാരണങ്ങളാല്‍ പട്ടയം നിഷേധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ എത്രയുംവേഗം പരിഹരിക്കും.ജില്ലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൃഷി മന്ത്രി അഡ്വ.ടി. സിദ്ദഖ് വീടുകളുടെ രേഖകള്‍ കൈമാറി. ഉഷ വിജയന്‍…

        Read More

        എന്റെ വാര്‍ഡ് നൂറില്‍ നൂറ് ; മീനങ്ങാടി പഞ്ചായത്തിനെ ആദരിച്ചു

        കൽപ്പറ്റ : കേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് ടീമിനെ ഹരിതകേരളം മിഷന്‍ ആദരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു ഹരിതകര്‍മസേനയെ ആദരിച്ചു. മീനങ്ങാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്…

        Read More

          മാനന്തവാടി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണം: എ.യൂസുഫ് 

          മാനന്തവാടി :മാനന്തവാടി മെഡിക്കൽ കോളേജിൽ കാലപഴക്കം കൊണ്ടും അധികൃതരെ ശ്രദ്ധക്കുറവ് കൊണ്ടും പല കെട്ടിടങ്ങളും ശോചനീയാവസ്ഥയിലാണെന്നും അടിയന്തരമായി അവകൾ റിപ്പയർ ചെയ്യണമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്.   മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടം, സൂപ്രണ്ട് ഓഫീസ് എന്നിവയിൽ ചുമരിൽ കൂടി ചെടികൾ വളർന്നു നിൽക്കുന്ന സ്ഥിതിയാണ്. വാർഡുകളിലാവട്ടെ വൃത്തി ഹീനമായ സാഹചര്യങ്ങളാണുള്ളത്. ഇത് പലപ്പോഴും അഡ്മിറ്റ്‌ ആവുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയാസം സൃഷ്ടിക്കുന്നു….

          Read More

          ആഗസ്റ്റ് 19; പി. കൃഷ്ണപിള്ള ദിനാചരണം നടത്തി

          കൽപ്പറ്റ: സഖാവ് പി. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി. ജില്ലയിലെ എല്ലാ ഓഫീസുകളിലും പതാക ഉയർത്തി. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലാകെ പാർടി പ്രവർത്തകർ കിടപ്പ് രോഗികളെ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി കെ. റഫീഖ് വെള്ളമുണ്ട 8/4 ലോക്കലിലും കാഞ്ഞിരങ്ങാട് ലോക്കലിലും , സംസ്ഥാന കമ്മിറ്റിയംഗം സി. കെ ശശീന്ദ്രൻ മണിയങ്കോട് പൊന്നട പ്രദേശത്തും ഭവന സന്ദർശനത്തിന്റെ ഭാഗമായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും, ജില്ലാ കമ്മിറ്റിയംഗങ്ങളും വിവിധ…

          Read More

            പനമരം സ്കൂളിലെ അനധ്യാപകർക്ക് ആദരവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

            പനമരം: ദേശീയ അനധ്യാപക ദിനത്തിൽ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അനധ്യാപകർക്ക് സ്നേഹാദര വുമായി പനമരം കുട്ടി പോലീസ് (SPC). വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പിന്നിൽ നിശബ്ദ സേവനം കാഴ്ചവെക്കുന്ന ജീവനക്കാരെ മുൻനിർത്തിയാണ് ആദരവ് സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് അനധ്യാപകരെ ആദരിച്ചു. സുരേഷ് എസ്, അമൃതപ്രകാശ്, സുസ്മിതവി, പത്മരാജ് കെ.ബി. സാജിദ് എം പി എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. ചടങ്ങിൽ ലൈസ ജോൺ, ശ്രീനിവാസൻ കെ.ശ്വേത കെ. നവാസ് ടി….

            Read More