വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നു

മാനന്തവാടി: 2024 വർഷത്തെ വയനാട് സാഹിത്യോത്സവത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ വിദ്യാഭ്യാസം, സാംസ്‌കാരികം, കല, കായികം, യുവജനക്ഷേമം എന്നീ മേഖലകളിൽ മികവു തെളിയിച്ച ഗ്രാമപഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്തുകളെയും മുൻസിപ്പാലിറ്റികളെയും തിരഞ്ഞെടുത്ത് അവാർഡ് നൽകുന്നു. ഓരോ പഞ്ചായത്തുകളും അതതു മേഖലകളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മതിയായ ഡോക്യുമെന്റുകൾ സഹിതം 27- 12- 2024 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മുൻപായി wlfwayanad@gmail.com എന്ന ഇമെയിലേക്ക് അയക്കുക. സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വച്ച് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി…

Read More

    നീലഗിരി ഗൂഡല്ലൂരിൽ കാട്ടനാ ആക്രമണം; രണ്ട് പേർക്ക് ദാരുണാന്ത്യം.

      ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ പൂള രവി, അപ്പിയേട്ടൻ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെ ആണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

    Read More

    ജൈവവൈവിധ്യ ക്ലബ്ബിന്റെ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

    വെള്ളമുണ്ട: എ.യു.പി സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു. ജുബൈരിയ അൻസാർ, മുനീർ പൊന്നാണ്ടി,മോയി പി,ബാവ.കെ, പി ഷൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനോടൊപ്പം കൃഷിയറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും കാര്‍ഷിക വിള പരിപാലന രീതികള്‍ പരിചയപ്പെടുക, പ്രായോഗികാനുഭവങ്ങളിലൂടെ കാര്‍ഷിക രംഗത്തെ സാധ്യതകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നിവയാണ്…

    Read More

    വന്യജീവി ആക്രമണം; ഭരണകൂടം കർത്തവ്യം മറക്കുന്നു- എസ്.മുനീർ

    കൽപ്പറ്റ:- നൂൽപ്പുഴ പഞ്ചായത്തിൽ ആദിവാസി യുവാവ് മനു കൊല്ലപ്പെട്ട സംഭവത്തിൽ പൂർണ്ണ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും മനുഷ്യജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട ഭരണകൂടം കടമയും കർത്തവ്യവും മറക്കുകയാണെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ. ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ ജീവൻ പൊലിയുന്നത് നിത്യസംഭവമായ് മാറിയിരിക്കുന്നു. കർഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാർ ഏതു നിമിഷവും ജീവഹാനി സംഭവിക്കുമെന്ന ഭീതിയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. മരണാനന്തര നഷ്ടപരിഹാരമല്ല പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പല പ്രദേശങ്ങളും കടുവ ഭീഷണിയിലാണ്. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ…

    Read More

      ഫാത്തിമ നിഹക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി.

        മാനന്തവാടി:കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ മാനന്തവാടി ഗവ: കോളേജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ ചെയർപെഴ്സനായി തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ നിഹക്ക് മുസ്ലിം ലീഗ് നേതാക്കൾ മാനന്തവാടി ടൗണിൽ സ്വീകരണം നൽകി. വിജയിച്ച എം എസ എഫ് പ്രതിനിധികളെ മുസ്ലീം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി എസ് മൂസ്സ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ശിഹാബ് മലബാർ, നേതാക്കളായ അർഷാദ് ചെറ്റപ്പാലം, റഷീദ് പടയൻ,…

      Read More

      കലോത്സവ നഗരിയില്‍ ഹരിത കര്‍മ സേനയുടെ ഫ്‌ളാഷ് മോബ്

      ബത്തേരി : മാലിന്യ മുക്തം നവകേരളം എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹരിത കര്‍മ സേനയുടെ ആഭിമുഖ്യത്തില്‍ കലോത്സവ നഗരിയില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഫ്‌ളാഷ് മോബ് ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എത്തുന്നവരിലേക്ക് കലോത്സവ വേദി മാലിന്യമുക്തമാക്കി സംരക്ഷിക്കുക എന്ന സന്ദേശം എത്തിക്കുന്നതിനായാണ് ഹരിത…

      Read More

        ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

        ബത്തേരി: ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റിയതോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ 9മണിക്ക് സർവ്വ ഐശ്വര്യപൂജ, ഞായാറാഴ്‌ച രാവിലെ 9.30ക്ക് വിദ്യാഗോപാല മന്ത്രാർച്ചന, വൈകിട്ട് 6.30ക്ക് സാംസ്കാരിക സമ്മേളനവും നടക്കും. സമാപദിവസമായ മാർച്ച് മൂന്നിന് വൈകിട്ട് ഏഴിന് ഗജവീരൻമാർ, ദേവവേഷങ്ങൾ, കരകം, കാവടി, പണ്ടിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ മഹാതാലപ്പൊലി ഘോഷയാത്ര നടക്കും. നാലിന് പുലർച്ചെ കരകം…

        Read More

          യാത്രയയപ്പ് നൽകി

          കൽപ്പറ്റ : ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കി മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ജിജി കെ എ ക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി യാത്രയയപ്പ് നൽകി. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഉപഹാരം സംസ്ഥാന സ്പോർട്സ് കൗൺസിൽ എം മധു നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പീറ്റർ ടിവി സജീവൻ കെ അയ്യൂബ് അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ് സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി…

          Read More

            ഉത്സവത്തിനിടെ ആന ഇടഞ്ഞു; പുൽപ്പള്ളിയിൽ രണ്ട് പാപ്പാൻമാർക്ക് പരിക്ക്

            പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ട് പാപ്പാൻമാർക്ക് പരിക്കേറ്റു. ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രവളപ്പിലായിരുന്നു സംഭവം. പട്ടണ പ്രദക്ഷിണത്തിന് ശേഷം കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ‘ശിവൻ’ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻമാരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടഞ്ഞ ആനയെ പിന്നീട് തളച്ചു.

            Read More

            അതിജീവനത്തിന്റെ ഒരാണ്ട്; ദുരന്തം നാള്‍വഴികളിലൂടെ

            കൽപ്പറ്റ: ദുരന്തം വാ പിളർന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷമാകുന്നു. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അര്‍ദ്ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. പ്രദേശവാസികളില്‍ നിന്നും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തരകാര്യ നിര്‍വഹണ ഓഫീസിലേക്ക് ജൂലൈ 30 ന് പുലര്‍ച്ചയോടെ അപകട മേഖലയില്‍ നിന്നും ആദ്യ വിളിയെത്തുകയും തുടര്‍ന്ന്…

            Read More