അന്താരാഷ്ട്ര വനിതാ ദിനം: വനിതാ സംരംഭകരുടെ സംഗമം നടത്തി
കൽപ്പറ്റ: ജില്ലാ വ്യവസായ വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലയിലെ വനിതാ സംരംഭകരുടെ സംഗമം ഉദ്ഘാടനം ചെയ്തു. 2023 ലെ സംസ്ഥാന കരകൗശല അവാർഡ് ജേതാവായ,പാഴ് വസ്തുക്കളില്‍ നിന്നും കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന വനിതാ സംരംഭക സി.പി ശശികലയെ ആദരിച്ചു. പരിപാടിയില്‍ സംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജനറല്‍ മാനേജര്‍ രമ ആർ, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.എസ് കലാവതി, അസിസ്റ്റന്റ് ഡയറക്ടര്‍ അഖില സി ഉദയന്‍, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി…
